മൂൺ മൂൺ സെൻ
ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയാണ് മുൻ മുൻ സെൻ (ബംഗാളി: মুনমুন সেন ജനനം:28 മാർച്ച് 1948). അധികവും ബംഗാളി ചിത്രങ്ങളിലും കൂടാതെ ഹിന്ദിയിലും, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, കന്നട എന്നീ ഭാഷകളിലും മൂൺ മൂൺ സെൻ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 60-ലധികം ചിത്രങ്ങളിലും 40-ലധികം ടെലിവിഷൻ പരമ്പരകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
മൂൺ മൂൺ സെൻ | |
---|---|
ജനനം | |
മറ്റ് പേരുകൾ | ശ്രീമതി സെൻ |
വിദ്യാഭ്യാസം | 1947-ൽ ജാദവ്പൂർ സർവ്വകലാശാലയിൽ നിന്നും "Comparative Literature"-ൽ രണ്ടാം റാങ്കോടു കൂടി ബിരുദാനന്തര ബിരുദം. |
ജീവിതപങ്കാളി(കൾ) | ഭരത് ദേവ് വർമ്മ |
കുട്ടികൾ | റൈമ സെൻ, റിയ സെൻ |
മാതാപിതാക്ക(ൾ) | മാതാവ് : സുചിത്ര സെൻ, പിതാവ് : ദിബനാഥ് സെൻ |
ആദ്യ ജീവിതം
തിരുത്തുകകൊൽക്കത്തയിൽ ഒരു ബംഗാളിൽ കുടുംബത്തിൽ നടിയായ സുചിത്ര സെന്നിന്റെ പുത്രിയായി ജനിച്ചു. ഡാർജിലിംഗിലാണ് വിദ്യാഭ്യാസം കഴിഞ്ഞത്. ഉന്നത വിദ്യാഭ്യാസം കൊൽക്കത്തയിലും കഴിഞ്ഞു.[1] ചെറുപ്പകാലത്തിലെ ചിത്രകല അഭ്യസിച്ചു.[2][3]
അഭിനയ ജീവിതം
തിരുത്തുകവിവാഹത്തിനു ശേഷമാണ് സെൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 1984 ഒരു ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ട് തുടങ്ങി.[4]
സ്വകാര്യ ജീവിതം
തിരുത്തുക1978 ൽ മുൻ മുൻ , ഭരത് ദേവ് വർമ്മയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു പെണ്മക്കളുണ്ട്. റൈമ സെൻ, റിയ സെൻ എന്നീ രണ്ട് മക്കളും നടിമാരാണ്.[3]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകകൂടുതൽ വായനക്ക്
തിരുത്തുക- Shoma A. Chatterjee. "Moon Moon Sen: Back in the Spotlight", Screen (part of the Indian Express group), November 24, 2000. An article based on an interview with Moon Moon Sen, discussing her career and her private life.