മൊഡോക് ഇന്ത്യൻസ്

(Modoc people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഇന്ത്യാക്കാരിലെ (റെഡ് ഇന്ത്യൻ, നേറ്റീവ് ഇന്ത്യൻ) ഒരു വർഗ്ഗമാണ് മൊഡോക് എന്നറിയപ്പെടുന്നത്. ഇന്നത്തെ വടക്കുകിഴക്കൻ കാലിഫോർണിയ, മദ്ധ്യതെക്കൻ ഒറിഗോൺ എന്നിവിടങ്ങളാണ് അവരുടെ ആദിമ വാസസ്ഥാനം. ആധുനിക കാലത്ത് മൊഡോക് ഇന്ത്യൻസ്, ഒറിഗോണിലും (ക്ലമത്ത് വംശം) ഒക്ലഹോമായിലും (മൊഡോക് വംശം) രണ്ടു വിഭാഗങ്ങളായി വേർതിരിഞ്ഞ് വസിക്കുന്നു. യു.എസ്. ഭരണഘടനയുടെ അംഗീകാരം ലഭിച്ച അമേരിക്കൻ ഇന്ത്യൻ വംശങ്ങളാണിത്.  

മൊഡോക്
Toby "Winema" Riddle (Modoc, 1848–1920)
Total population
800 (2000)
Regions with significant populations
 United States
 Oregon600
 Oklahoma200[1]
Languages
English, formerly Modoc
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Klamath, Yahooskin
Photo of Modoc Yellow Hammer taken by Joseph Andrew Shuck before 1904. From the Lena Robitaille Collection at the Oklahoma Historical Society Photo Archives.
Chief Yellow Hammer painted in traditional clothing by E.A Burbank, 1901.

ഇന്നത്തെ ജനസംഖ്യ

തിരുത്തുക

ഈ ഗോത്രത്തിലെ 600 ഓളം അംഗങ്ങൾ നിലവിൽ ഒറിഗോണിലെ ക്ലമത്ത് കൗണ്ടിയിൽ അവരുടെ പൂർവ്വിക ജന്മദേശത്തും പരിസരത്തുമായി താമസിക്കുന്നു. ഈ ഗ്രൂപ്പിൽ മോഡോക് യുദ്ധസമയത്ത് റിസർവേഷനിൽ തുടർന്ന മോഡോക്കുകളും 1909 ൽ ഒക്ലഹോമയിലും കൻസാസിലും ഉണ്ടായിരുന്ന ഇന്ത്യൻ പ്രദേശത്ത് നിന്ന് ഒറിഗോണിലേക്ക് മടങ്ങാൻ തീരുമാനിച്ചവരുടെ പിൻഗാമികളും ഉൾപ്പെടുന്നു. അന്നുമുതൽ പലരും ക്ലാമത്തുകളുടെ പാത പിന്തുടർന്നു.[2] ഒറിഗോണിലെ ക്ലാമത്ത്, മോഡോക്ക്, യാഹൂസ്കിൻ എന്നിവർ പങ്കുചേർന്ന ഗോത്രവർഗ്ഗം മുഴുവനായി ക്ലാമത്ത് ഗോത്രങ്ങൾ എന്നറിയപ്പെടുന്നു.[3]

ഫെഡറൽ സർക്കാർ ഈ ജനതയ്ക്കായി വാങ്ങിയ ഒക്ലഹോമയിലെ ഒട്ടാവ കൗണ്ടിയിലെ ഒരു ചെറിയ റിസർവേഷനിൽ ഏകദേശം ഇരുനൂറോളം മോഡോക്ക ജനങ്ങൾ താമസിക്കുന്നു. ഒക്ലഹോമയുടെ വടക്കുകിഴക്കൻ കോണിലുള്ള ക്വാപാവ് ഇന്ത്യൻ റിസർവേഷനിലാണ് ആദ്യം അവരെ ആദ്യം മാറ്റി സ്ഥാപിച്ചത്. മോഡോക് യുദ്ധസമയത്ത് ക്യാപ്റ്റൻ ജാക്ക് (കിൻറ്പുവാഷ്) നയിച്ച സംഘത്തിന്റെ പിൻഗാമികളാണ് അവർ. ഒക്ലഹോമയിലെ മോഡോക് ട്രൈബിന് അമേരിക്കൻ സർക്കാർ 1978 ൽ ഔദ്യോഗികമായി നിയമസാധുത്വം നൽകപ്പെടുകയും അവരുടെ ഭരണഘടന 1991 ൽ അംഗീകരിക്കപ്പെടുകയും ചെയ്തു.[4]

ആദ്യകാല ജനസംഖ്യ

തിരുത്തുക

കാലിഫോർണിയയിലെ മിക്ക നേറ്റീവ് ഗ്രൂപ്പുകളുടെയും യൂറോപ്യൻ സംസർഗ്ഗത്തിനു മുമ്പുള്ള ജനസംഖ്യയുടെ കണക്കെടുപ്പുകളിൽ കാര്യമായ വ്യത്യാസമുണ്ട്. ജെയിംസ് മൂണി മൊഡോക്കിലെ ആദിവാസി ജനസംഖ്യ 400 ആയി കണക്കാക്കി.[5] ആൽഫ്രഡ് എൽ. ക്രോബർ 1770 ൽ കാലിഫോർണിയയിലെ മൊഡോക്ക് ജനസംഖ്യ 500 ആയി കണക്കാക്കിയിരുന്നു.[6] ഒറിഗൺ സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞൻ തിയോഡോർ സ്റ്റേഷൻ അഭിപ്രായപ്പെട്ടത് മൊത്തം 500 മോഡോക്ക് ജനങ്ങൾ ഉണ്ടായിരുന്നു എന്നാണ്.[7] 1846-ൽ ഈ ജനസംഖ്യയിൽ "ഒരുപക്ഷേ 600 യോദ്ധാക്കൾ (ഒരുപക്ഷേ അമിതമായി കണക്കുകൂട്ടലാകാം)" ഉൾപ്പെട്ടിരിക്കാം.

  1. 2011 Oklahoma Indian Nations Pocket Pictorial Directory. Archived 2012-01-23 at the Wayback Machine. (PDF) Oklahoma Indian Affairs Commission. 2011: 22. Retrieved 5 January 2012.
  2. A Guide to the Indian Tribes of the Pacific Northwest, entries "Klamath Tribes" and "Modoc"
  3. "The Klamath Tribes". Retrieved 28 June 2013.
  4. Self, Burl E. "Modoc". Encyclopedia of Oklahoma History & Culture. Oklahoma Historical Society. Archived from the original on 2012-12-13. Retrieved 28 June 2013.
  5. Mooney, James (1928). The Aboriginal Population of America North of Mexico. Smithsonian Miscellaneous Collections. Vol. 80. Washington, D.C.: Smithsonian Institution. p. 18. OCLC 1729762.
  6. Kroeber, p. 883
  7. Stern, pp. 446–456
"https://ml.wikipedia.org/w/index.php?title=മൊഡോക്_ഇന്ത്യൻസ്&oldid=3789244" എന്ന താളിൽനിന്ന് ശേഖരിച്ചത്