മിച്ച് കാപോർ
മിച്ചൽ ഡേവിഡ് കാപോർ (/ˈkeɪpɔːr/ KAY-por; born November 1, 1950[1][2]) എന്ന മിച്ച് കാപോർ ഒരു അമേരിക്കൻ സംരംഭകനാണ്. ലോട്ടസ് 123 (LOTUS 123 )എന്ന പ്രശസ്ത സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്വെയറിന്റെ സ്രഷ്ടാവും ലോട്ടസ് ഡവലപ്മെന്റ് കോർപ്പറേഷൻ എന്ന കമ്പനിയുടെ സ്ഥാപകനുമാണ്. ഈ നേട്ടങ്ങൾ കൊണ്ട് സോഫ്റ്റ്‌വേർ വ്യവസായത്തിന് അടിത്തറ പാകിയ വ്യക്തികളിലൊരാൾ കൂടിയാണ് കാപോർ. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വ്യാപനത്തിൽ മുഖ്യ പങ്ക് വഹിച്ചത് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനായിരുന്ന ലോട്ടസ് 123 ആയിരുന്നു. 1986-ൽ അദ്ദേഹം ലോട്ടസ് വിട്ടു. 1990-ൽ ജോൺ പെറി ബാർലോ, ജോൺ ഗിൽമോർ എന്നിവരോടൊപ്പം ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷന്റെ സഹ-സ്ഥാപകനായി, 1994 വരെ അതിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. 2003-ൽ, ഓപ്പൺ സോഴ്‌സ് വെബ് ബ്രൗസറായ ഫയർഫോക്‌സിന്റെ സ്രഷ്ടാവായ മോസില്ല ഫൗണ്ടേഷന്റെ ഫൗണ്ടിംഗ് ചെയർ ആയി കപോർ മാറി. കപോർ പേഴ്‌സണൽ കമ്പ്യൂട്ടിംഗ് വ്യവസായത്തിലെ ഒരു നിക്ഷേപകനും, കപോർ ക്യാപിറ്റൽ[3]കപോർ സെന്റർ.[4] എന്നിവയിലൂടെ സപ്പോർട്ടർ ഓഫ് സോഷ്യൽ ഇഷ്യൂസായി(ഒരു സമൂഹത്തിനുള്ളിലെ പല വ്യക്തികളെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു) മാറി. ടെക്കിലും സയൻസസിലും ഉള്ള കരിയറിനായി നെറ്റ്‌വർക്കുകളും കഴിവുകളും കെട്ടിപ്പടുക്കുമ്പോൾ, പണ്ഡിതന്മാരെ അവരുടെ സ്റ്റെം(STEM-Science, technology, engineering, and mathematics) അറിവ് വികസിപ്പിക്കാൻ സഹായിക്കുന്നതിന് ക്ലീൻ സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്മാഷിന്റെ(SMASH)[5] ബോർഡിൽ കപോർ പ്രവർത്തിക്കുന്നു.[6][7][8]
മിച്ച് കാപോർ | ||
---|---|---|
ജനനം | Mitchell David Kapor നവംബർ 1, 1950 Brooklyn, New York, USA | |
വിദ്യാഭ്യാസം | Yale University (B.A., 1971) Beacon College of Boston (M.S., 1978) MIT Sloan School of Management | |
തൊഴിൽ | Entrepreneur | |
അറിയപ്പെടുന്നത് | Lotus 1-2-3 and co-founder of The Electronic Frontier Foundation | |
ജീവിതപങ്കാളി(കൾ) | Ellen M. Poss (divorced) Freada Kapor Klein | |
കുട്ടികൾ | 2 | |
|
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകന്യൂയോർക്കിലെ ബ്രൂക്ലിനിൽ ഒരു ജൂതകുടുംബത്തിലാണ്[9]കപോർ ജനിച്ചത്, ലോംഗ് ഐലൻഡിലെ ന്യൂയോർക്കിലെ ഫ്രീപോർട്ടിൽ വളർന്നു, അവിടെ 1967-ൽ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.[1]1971-ൽ അദ്ദേഹം ബി.എ.യ്ക്ക് യേൽ കോളേജിൽ നിന്ന് മനഃശാസ്ത്രം, ഭാഷാശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എന്നിവ ഒരു ഇന്റർ ഡിസിപ്ലിനറി മേജറായി പഠിച്ചു, അക്കാലത്ത് വാഷിംഗ്ടൺ ഡിസിയിൽ സാറ്റലൈറ്റ് കാമ്പസ് ഉണ്ടായിരുന്ന ബോസ്റ്റൺ ആസ്ഥാനമായുള്ള ബീക്കൺ കോളേജിൽ ചേർന്നു. അദ്ദേഹം എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല, എന്നാൽ പിന്നീട് എംഐടി മീഡിയ ലാബിലും കാലിഫോർണിയ സർവകലാശാലയിലും ബെർക്ക്‌ലി സ്കൂൾ ഓഫ് ഇൻഫർമേഷൻ ഫാക്കൽറ്റിയിലും സേവനമനുഷ്ഠിച്ചു.
കരിയർ
തിരുത്തുകലോട്ടസ്
തിരുത്തുകബെൻ റോസന്റെ പിന്തുണയോടെ 1982-ൽ കപോറും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ ജോനാഥൻ സാക്‌സും ലോട്ടസ് സ്ഥാപിച്ചു. ലോട്ടസ് എക്‌സിക്യൂട്ടീവ് ബ്രീഫിംഗ് സിസ്റ്റം എന്നറിയപ്പെടുന്ന ആപ്പിൾ II -ന്റെ അവതരണ സോഫ്റ്റ്‌വെയർ ആയിരുന്നു ലോട്ടസിന്റെ ആദ്യ ഉൽപ്പന്നം. വിസികൽക്(Visicalc) സ്‌പ്രെഡ്‌ഷീറ്റിന്റെ വിതരണക്കാരായ വിസികോർപ്(VisiCorp)-ന്റെ ഡെവലപ്‌മെന്റ് ഹെഡ് എന്ന പദവി ഉപേക്ഷിച്ച് വിസിപൈലറ്റി(VisiPlot)-ലും വിസിട്രെൻഡ്(VisiTrend)-ലും ഉണ്ടായിരുന്ന തന്റെ എല്ലാ അവകാശങ്ങളും വിസികോർപ്പിന് വിറ്റതിന് ശേഷമാണ് കപൂർ ലോട്ടസ് സ്ഥാപിച്ചത്.
ഇവയും കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ 1.0 1.1 "Mitchell Kapor: Biography". Kapor.com. Archived from the original on 2019-02-21. Retrieved 2022-12-15.
- ↑ "Mitchell Kapor".
- ↑ Kapor Capital
- ↑ Kapor Center
- ↑ SMASH
- ↑ Garofoli, Joe (August 3, 2015). "Oakland's Kapors spend $40 million to help diversify tech world". San Francisco Chronicle.
- ↑ Berry, Jahna (August 5, 2015). "Tech power couple Mitch Kapor and Freada Kapor Klein give $40 million to make tech industry more diverse". American City Business Journals.
- ↑ Garling, Caleb (August 24, 2013). "Mitchell Kapor seeks to meld business, social good". San Francisco Chronicle.
- ↑ Wall, Alix (November 2, 2017). "Meet the Oakland philanthropists trying to diversify the tech world". J. The Jewish News of Northern California.