സൺഫ്ലവർ ഗാലക്സി

(Messier 63 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

M 51 എന്ന ഗാലക്സി ഗണത്തിലെ വളരെ മനോഹരമായ ഒരു ഗാലക്സിയാണ് സൺഫ്ലവർ. ഭൂമിയിൽ നിന്ന് 37 പ്രകാശവർഷം അകലെ കിടക്കുന്ന ഇത് വിശ്വകദ്രു (Canis Venatici) എന്ന നക്ഷത്രഗണത്തിലാണ് കാണപ്പെടുന്നത്.

സൺഫ്ലവർ ഗാലക്സി
M63 from GALEX sky survey
Credit: NASA / WikiSky
നിരീക്ഷണ വിവരം (J2000 epoch)
നക്ഷത്രരാശിCanes Venatici
റൈറ്റ്‌ അസൻഷൻ13h 15m 49.3s[1]
ഡെക്ലിനേഷൻ+42° 01′ 45″[1]
ചുവപ്പ്‌നീക്കം504 km/s[1]
ദൂരം37 Mly[2]
TypeSA(rs)bc[1]
Apparent dimensions (V)12′.6 × 7′.2[1]
ദൃശ്യകാന്തിമാനം (V)9.3[1]
Other designations
M63, NGC 5055, UGC 8334, PGC 46153[1]
ഇതും കാണുക: താരാപഥം, List of galaxies

ചാൾസ് മെസ്സിയറിന്റെ സുഹൃത്തായ പിയറി മഖെയിൻ എന്ന ജ്യോതിശാസ്ത്രജ്ഞൻ 1779 ജൂൺ 4നാണ് ഈ ഗാലക്സിയെ കണ്ടെത്തുന്നത്. അന്നേ ദിവസം തന്നെ മെസ്സിയർ അദ്ദേഹത്തിന്റെ കാറ്റലോഗിൽ 63-)മത്തെ ബഹിരാകാശവസ്തുവായി ഇതിനെ രേഖപ്പെടുത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ റോസ് പ്രഭു ഇതിന്റെ സ്പൈറൽ ഘടന കണ്ടെത്തി. ആദ്യമായി തിരിച്ചറിഞ്ഞ 14 സ്പൈറൽ ഗാലക്സികളിൽ ഒന്നാണിത്. 1971മെയ് മാസത്തിൽ സൺഫ്ലവർഗാലക്സിയിലൊരു സൂപ്പർനോവയെ കണ്ടെത്തി.

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "NASA/IPAC Extragalactic Database". Results for NGC 5055. Retrieved 2006-10-10.
  2. Frommert, Hartmut & Kronberg, Christine (2002). "Messier Object 63" Archived 2010-06-20 at the Wayback Machine.. Retrieved Dec. 6, 2006
"https://ml.wikipedia.org/w/index.php?title=സൺഫ്ലവർ_ഗാലക്സി&oldid=3657962" എന്ന താളിൽനിന്ന് ശേഖരിച്ചത്