മെസ്സിയർ 13

(Messier 13 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജാസി രാശിയിലെ ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 13 (M13) അഥവാ NGC 6205. ഹെർക്യുലിസ് ഗ്ലോബുലാർ ക്ലസ്റ്റർ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും പ്രശസ്തമായ ഗോളീയ താരവ്യൂഹങ്ങളിലൊന്നായ ഇത് കണ്ടെത്തിയത് എഡ്മണ്ട് ഹാലിയാണ്. മൂന്ന് ലക്ഷത്തോളം നക്ഷത്രങ്ങൾ ഈ താരവ്യൂഹത്തിലുണ്ട്. ശാസ്ത്രസാഹിത്യകൃതികളിലും M13 പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മെസ്സിയർ 13
മെസ്സിയർ 13-ന്റെ ഹൃദയഭാഗം
കടപ്പാട്: ESA/Hubble, NASA
Observation data (J2000 epoch)
ക്ലാസ്സ്V[1]
നക്ഷത്രരാശിജാസി
റൈറ്റ് അസൻഷൻ16h 41m 41.24s[2]
ഡെക്ലിനേഷൻ+36° 27′ 35.5″[2]
ദൂരം22.2 kly (6.8 kpc)[3]
ദൃശ്യകാന്തിമാനം (V)+5.8[4]
പ്രത്യക്ഷവലുപ്പം (V)20 ആർക്‌മിനിറ്റ്
ഭൗതിക സവിശേഷതകൾ
പിണ്ഡം6×105[5] M
ആരം84 ly[6]
ലോഹീയത–1.33[7] dex
കണക്കാക്കപ്പെടുന്ന പ്രായം11.65 Gyr[7]
പ്രധാന സവിശേഷതകൾഉത്തരാർദ്ധഗോളത്തിലെ ഏറ്റവും അറിയപ്പെടുന്ന താരവ്യൂഹങ്ങളിലൊന്ന്
മറ്റ് പേരുകൾNGC 6205[4]
ഇതും കാണുക: ഗോളീയ താരവ്യൂഹം

നിരീക്ഷണം

തിരുത്തുക

1714-ൽ എഡ്മണ്ട് ഹാലിയാണ് ആദ്യമായി താരവ്യൂഹത്തെ നിരീക്ഷിക്കുന്നത്. ചാൾസ് മെസ്സിയർ 1764 ജൂൺ 1-ന് ഇതിനെ തന്റെ പട്ടികയിലെ പതിമൂന്നാമത്തെ അംഗമായി ചേർത്തു. ദൃശ്യകാന്തിമാനം 5.8 ആയതിനാൽ തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ഈ താരവ്യൂഹത്തെ കഷ്ടിച്ച് കാണാനാകും. ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും പ്രഭയേറിയ ഗോളീയ താരവ്യൂഹവും മെസ്സിയർ വസ്തുക്കളിൽ വച്ച് ഏറ്റവും പ്രഭയേറിയ ഗോളീയ താരവ്യൂഹവുമാണ് M13. 23 ആർക്‌മിനിറ്റ് ആണ് താരവ്യൂഹത്തിന്റെ കോണീയ വ്യാസം. ജാസി രാശിയിലെ കീസ്റ്റോണിന്റെ ഭാഗമായ ഈറ്റ, സീറ്റ നക്ഷത്രങ്ങൾക്കിടയിൽ ഒരു നേർരേഖ വരച്ചാൽ അത് താരവ്യൂഹത്തിലൂടെ കടന്നുപോകും. NGC 6207, IC 4617 എന്ന താരാപഥങ്ങൾ M13ന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു.

സവിശേഷതകൾ

തിരുത്തുക

ഭൂമിയിൽ നിന്ന് 25,100 പ്രകാശവർഷം അകലെയായാണ് M13 നിലകൊള്ളുന്നത്, 145 പ്രകാശവർഷമാണ് വ്യാസം. മൂന്ന് ലക്ഷത്തോളം നക്ഷത്രങ്ങളുള്ള താരവ്യൂഹത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം ചരനക്ഷത്രമായ V11 ആണ്, 11.95 ആണ് ഇതിന്റെ ദൃശ്യകാന്തിമാനം.

അരസിബോ സന്ദേശം

തിരുത്തുക

അന്യഗ്രഹജീവികളുമായി ആശയവിനിമയം നടത്താനായി 1974-ൽ അയച്ച അരസിബോ സന്ദേശം M13-ന്റെ ദിശയിലേക്കായിരുന്നു പ്രക്ഷേപണം ചെയ്തത്. ഉയർന്ന നക്ഷത്രസാന്ദ്രതയുള്ളതിനാൽ ജീവൻ നിലനിൽക്കുന്ന ഗ്രഹങ്ങളുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്ന് കരുതപ്പെട്ടതിനാലായിരുന്നു ഇത്. എന്നാൽ, സന്ദേശം അവിടെയെത്തുമ്പോഴേക്കും M13 ഇപ്പോഴത്തെ സ്ഥാനത്തുനിന്ന് മാറിയിട്ടുണ്ടാകും. അന്യഗ്രഹജീവികളോട് സമ്പർക്കം സ്ഥാപിക്കുകയെന്നതിനെക്കാൾ അത് സാധ്യമാണെന്ന് സാങ്കേതികമായി തെളിയിക്കുകയായിരുന്നു അരസിബോ സന്ദേശത്തിന്റെ ലക്ഷ്യം.

 
M13 ന്റെ സ്ഥാനം
  1. Shapley, Harlow; Sawyer, Helen B. (1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, Bibcode:1927BHarO.849...11S. {{citation}}: Unknown parameter |month= ignored (help)
  2. 2.0 2.1 Goldsbury, Ryan; et al. (2010), "The ACS Survey of Galactic Globular Clusters. X. New Determinations of Centers for 65 Clusters", The Astronomical Journal, 140 (6): 1830–1837, arXiv:1008.2755, Bibcode:2010AJ....140.1830G, doi:10.1088/0004-6256/140/6/1830. {{citation}}: Unknown parameter |month= ignored (help)
  3. Paust, Nathaniel E. Q.; et al. (2010), "The ACS Survey of Galactic Globular Clusters. VIII. Effects of Environment on Globular Cluster Global Mass Functions", The Astronomical Journal, 139 (2): 476–491, Bibcode:2010AJ....139..476P, doi:10.1088/0004-6256/139/2/476. {{citation}}: Unknown parameter |month= ignored (help)
  4. 4.0 4.1 "SIMBAD Astronomical Object Database". Results for NGC 6205. Retrieved 2006-11-15.
  5. Leonard, Peter J. T.; Richer, Harvey B.; Fahlman, Gregory G. (1992), "The mass and stellar content of the globular cluster M13", Astronomical Journal, 104: 2104, Bibcode:1992AJ....104.2104L, doi:10.1086/116386.
  6. distance × sin( diameter_angle / 2 ) = 84 ly radius
  7. 7.0 7.1 Forbes, Duncan A.; Bridges, Terry (2010), "Accreted versus in situ Milky Way globular clusters", Monthly Notices of the Royal Astronomical Society, 404 (3): 1203–1214, arXiv:1001.4289, Bibcode:2010MNRAS.404.1203F, doi:10.1111/j.1365-2966.2010.16373.x. {{citation}}: Unknown parameter |month= ignored (help)CS1 maint: unflagged free DOI (link)

നിർദ്ദേശാങ്കങ്ങൾ:   16h 41m 41.44s, +36° 27′ 36.9″

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_13&oldid=1716139" എന്ന താളിൽനിന്ന് ശേഖരിച്ചത്