മിലിന്ദ ഗേറ്റ്‌സ്

(Melinda Gates എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ ബിസിനസ്സുകാരിയും, സാമൂഹിക പ്രവർത്തകയുമാണ് മിലിന്ദ ഫ്രഞ്ച് ഗേറ്റ്സ്, (ജനനം: മിലിന്ദ ആൻ ഫ്രഞ്ച്; ഓഗസ്റ്റ് 15, 1964, ഡാലസ്, ടെക്സാസ്, യു.എസ്.)[3] .[4] പ്രമുഖ ബിസിനസ്സുകാരനായ ബിൽ ഗേറ്റ്സിന്റെ ഭാര്യയാണ് അവർ. ബിൽ ആൻഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സംഘടനയുടെ സഹസ്ഥാപകയാണ് അവർ. കുറേക്കാലം മൈക്രോസോഫ്റ്റ് കമ്പനിയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.

മിലിന്ദ ഗേറ്റ്സ്
ലോക സാമ്പത്തിക ഫോറത്തിൽ മിലിന്ദ ഗേറ്റ്സ് (2011)
ജനനം
മിലിന്ദ ആൻ ഫ്രഞ്ച്

(1964-08-15) ഓഗസ്റ്റ് 15, 1964  (60 വയസ്സ്)
കലാലയംഡ്യൂക്ക് യൂണിവേഴ്സിറ്റി
തൊഴിൽബിൽ ആൻഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ ഉടമ
ജീവിതപങ്കാളി(കൾ)
കുട്ടികൾ3
മാതാപിതാക്ക(ൾ)റെയ്മണ്ട് ജോസഫ് ഫ്രഞ്ച് ജൂണിയർ
എലെയ്ൻ ആഗ്നസ് അമെർലാൻഡ്
വെബ്സൈറ്റ്ബിൽ ആൻഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷൻ

സ്വകാര്യ ജീവിതം

തിരുത്തുക

1964 ഓഗസ്റ്റ് 15ന് അമേരിക്കയിലെ ടെക്സസിലാണ് മിലിന്ദ ജനിച്ചത്. റെയ്മണ്ട് ജോസഫ് ഫ്രഞ്ച് ജൂണിയർ, എലെയ്ൻ ആഗ്നസ് അമെർലാൻഡ് എന്നിവരാണ് മാതാപിതാക്കൾ. ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും, സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടിയിട്ടുള്ള അവർ, 1994ൽ മൈക്രോസോഫ്റ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ബിൽ ഗേറ്റ്സിനെ കണ്ടുമുട്ടുകയും അവർ വിവാഹിതരാകുകയും ചെയ്തു. മൂന്ന് കുട്ടികളാണ് അവർക്കുള്ളത്.

  1. മിലിന്ദ ഗേറ്റ്‌സ് at the Notable Names Database
  2. Goodell, Jeff (2014-03-13). "Bill Gates: The Rolling Stone Interview". Rolling Stone. Archived from the original on 2014-10-15. Retrieved 2015-03-08.
  3. Texas Births, 1926–1995 Archived 2013-09-09 at the Wayback Machine.. Familytreelegends.com. Retrieved on 2013-06-29.
  4. "Melinda Gates Biography". Biography.com. A&E Television Networks, LLC. Retrieved 19 June 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=മിലിന്ദ_ഗേറ്റ്‌സ്&oldid=4092881" എന്ന താളിൽനിന്ന് ശേഖരിച്ചത്