മെഹ്‌റാൻഗിസ് ദൗലത്ഷാഹി
മെഹ്‌റാൻഗിസ് ദൗലത്ഷാഹി ( പേർഷ്യൻ: مهرانگیز دولتشاهی; ഡിസംബർ 1919 - 11 ഒക്ടോബർ 2008) ഒരു ഇറാനിയൻ സാമൂഹിക പ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയും അതുപോലെതന്നെ പഹ്‌ലവി കാലഘട്ടത്തിൽ ഡെൻമാർക്കിലെ ഇറാൻ്റെ അംബാസഡർ ഉൾപ്പെടെ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്ന ഒരു വനിതയുമായിരുന്നു. മൂന്ന് തവണ മജ്‌ലിസിൽ അംഗമായും അവർ പ്രവർത്തിച്ചിട്ടുണ്ട്.
മെഹ്‌റാൻഗിസ് ദൗലത്ഷാഹി | |
---|---|
Iranian Ambassador to the Denmark | |
ഓഫീസിൽ 1 മാർച്ച് 1975 – 1 മാർച്ച് 1979 | |
മുൻഗാമി | പർവിസ് സെപാബൗദി |
പിൻഗാമി | അബ്ബാസ് അമീർ-എൻ്റെസാം |
ഇറാൻ പാർലമെൻ്റ് അംഗം | |
ഓഫീസിൽ 15 ജനുവരി 1963 – 14 ജനുവരി 1975 | |
മണ്ഡലം | കെർമാൻഷാ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 13 ഡിസംബർ 1919 ഇസ്ഫഹാൻ, സബ്‌ലൈം സ്റ്റേറ്റ് ഓഫ് പേർഷ്യ |
മരണം | 1 ഒക്ടോബർ 2008 പാരീസ്, ഫ്രാൻസ് | (പ്രായം 88)
ദേശീയത | ഇറാനിയൻ |
രാഷ്ട്രീയ കക്ഷി |
|
മാതാപിതാക്കൾs |
|
അൽമ മേറ്റർ | |
ആദ്യകാലജീവിതം
തിരുത്തുകമെഹ്റാൻഗിസ് ദൗലത്ഷാഹിയുടെ കുടുംബം ഇറാനിലെ കെർമാൻഷായിലെ[1] പ്രധാന ഭൂവുടമകളും പുരോഗമന ചിന്താഗതിക്കാരായ പ്രഭുക്കന്മാരുമായിരുന്നു.[2] മജ്‌ലിസ് അംഗവും ഭൂവുടമയുമായിരുന്ന മുഹമ്മദ് അലി മിർസ (മെഷ്കൗട്ട് അൽ ദൗലെ എന്നും അറിയപ്പെടുന്നു) ആയിരുന്നു അവരുടെ പിതാവ്.[3][4] അദ്ദേഹം ഇറാനിലെ ഖ്വജർ രാജവംശത്തിലെ ഒരു അംഗവുംകൂടിയായിരുന്നു.[5] ഹിദായത്ത് ഖുലി ഖാൻ്റെ മകൾ അക്തർ ഓൾ-മുൽക്ക് ആയിരുന്നു അവരുടെ മാതാവ്. റെസ ഷായുടെ നാലാമത്തെ ഭാര്യ എസ്മത്ത് ദൗലത്ഷാഹിയുടെ കസിനായിരുന്നു മെഹ്‌റംഗിസ്.[6]
ദൗലത്ഷാഹിയുടെ ജനനത്തീയതിയും ജന്മസ്ഥലവും സംബന്ധിച്ച് അവർ തന്നെ പ്രസ്താവിച്ച ചില വൈരുദ്ധ്യപരമായ റിപ്പോർട്ടുകൾ നിലവിലുണ്ട്.[7] 1917, 1919 എന്നീ രണ്ട് വ്യത്യസ്ത ജന്മവർഷങ്ങളാണ് അവർ നൽകിയിട്ടുള്ളതെന്ന് അബ്ബാസ് മിലാനി പറയുന്നു.[8] ടെഹ്‌റാൻ, ഇസ്ഫഹാൻ എന്നീ നഗരങ്ങൾ ജന്മസ്ഥലമായി നൽകിയിട്ടുള്ള അവരുടെ ജന്മനഗരം സംബന്ധിച്ച് അബ്ബാസ് മിലാനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[9] ഒരു സഹ-വിദ്യാഭ്യാസ കിൻ്റർഗാർട്ടൻ സമ്പ്രദായത്തിൽ പങ്കെടുത്ത ആദ്യ ഇറാനിയൻ പെൺകുട്ടികളിൽ ഒരാളായി മെഹ്‌റംഗിസ് അറിയപ്പെടുന്നു.[10] തുടർന്ന് ടെഹ്‌റാനിലെ സൊരാസ്ട്രിയൻ വിദ്യാലയത്തിൽ നിന്ന് ബിരുദം സമ്പാദിച്ചു.[11] ബെർലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് തുടർ ബിരുദം നേടി.[12] ഹൈഡൽബർഗ് സർവകലാശാലയിൽ നിന്ന് സോഷ്യൽ, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ പിഎച്ച്ഡി കരസ്ഥമാക്കി.[13]
കരിയർ
തിരുത്തുകദൗലത്ഷാഹി സോഷ്യൽ സർവീസ് ഓർഗനൈസേഷനിലും തടവുകാരെ പിന്തുണയ്ക്കുന്ന സംഘടനയോടൊപ്പവും പ്രവർത്തിച്ചു.[14] 1954 ൽ പിന്നീട് അന്താരാഷ്ട്ര വനിതാ സിൻഡിക്കേറ്റിൻ്റെ ഭാഗമായിത്തീർന്ന ജമാഅത്ത്-ഇ റാഹ്-ഇ നാവ് (പേർഷ്യൻ: ദി ന്യൂ പാത്ത് സൊസൈറ്റി) അവർ സ്ഥാപിച്ചു.[15][16] ഈ സൊസൈറ്റി സ്ത്രീകൾക്ക് പരിശീലനം നൽകുകയും അവർക്ക് തുല്യ അവകാശങ്ങൾ നൽകുന്നതിനായി വാദിക്കുകയും ചെയ്തു.[17] ഇതിനിടെ ദക്ഷിണ ടെഹ്‌റാനിൽ മുതിർന്നവർക്കുള്ള സാക്ഷരതാ പരിപാടികളും അവർ ആരംഭിച്ചു.[18] 1951-ൽ അവരും മറ്റൊരു ആക്ടിവിസ്റ്റായിരുന്ന സഫീഹ് ഫിറൂസും ഇറാനിലെ വനിതകളുടെ തിരഞ്ഞെടുപ്പ് അവകാശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഹമ്മദ് റെസാ ഷായെ കണ്ടു.[19] വിമൻസ് ഓർഗനൈസേഷൻ ഓഫ് ഇറാൻ്റെ (WOI) അന്താരാഷ്ട്ര കാര്യങ്ങളുടെ ഉപദേശക സമിതി ഡയറക്ടറായും അവർ പ്രവർത്തിച്ചിട്ടുണ്ട്.[20] 1973-ൽ, ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് വിമൻ പ്രസിഡൻ്റായി നിയമിതയാകുകയും, 1976-ൽ അവരുടെ കാലാവധി അവസാനിക്കുകയു ചെയ്തു.[21]
ആറ് വനിതാ ഡെപ്യൂട്ടിമാരിൽ ഒരാളെന്ന നിലയിൽ 1963-ൽ ദൗലത്ഷാഹി മജ്‌ലിസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[22] 1975 വരെ അവർ അവിടെ സേവനമനുഷ്ഠിച്ചു.[23] മൂന്ന് തവണ മജ്‌ലിസിൽ കെർമാൻഷായെ അവർ പ്രതിനിധീകരിച്ചു.[24][25] 1967-ലെ കുടുംബ സംരക്ഷണ നിയമം പാസാക്കുന്നതിനും 1974-ൽ അതിൻ്റെ വിപുലീകരണത്തിനും അവർ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.[26] ആദ്യ വനിതാകാര്യ മന്ത്രിയായും അവർ പ്രവർത്തിച്ചു.[27] 1975-ൽ ഇംപീരിയൽ ഇറാൻ്റെ ഡെന്മാർക്കിലെ ആദ്യ വനിതാ അംബാസഡറായി അവർ നിയമിതയായി.[28][29]
പിൽക്കാല ജീവിതവും മരണവും
തിരുത്തുക1979 ലെ ഇറാനിലെ ഇസ്ലാമിക വിപ്ലവം നടക്കുമ്പോൾ ഡൗലത്ഷാഹി ഡെന്മാർക്കിൽ ഇറാൻ്റെ അംബാസഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഈ സംഭവത്തിനുശേഷം താമസിയാതെ അവൾ രാജ്യം വിട്ട് പാരീസിൽ സ്ഥിരതാമസമാക്കി.[30] അമേരിക്കൻ ഐക്യനാടുകളിലെ വിർജീനിയയിലെ ഫെയർഫാക്‌സ് കൗണ്ടിയിലെ ഗ്രേറ്റ് ഫാൾസിൽ അവർക്കുണ്ടായിരുന്ന ഒരു ഭവനം 2016-ൽ വിൽപ്പന നടത്തി.[31] സൊസൈറ്റി, ഗവൺമെൻ്റ്, ഇറാൻസ് വിമൻസ് മൂവ്‌മെൻ്റ് എന്ന തലക്കെട്ടിൽ 2002-ൽ അവർ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.[32] 2008 ഒക്‌ടോബറിൽ പാരീസ് നഗരത്തിൽ വച്ച് അവർ ദിവംഗതയായി.[33]
അവലംബം
തിരുത്തുക- ↑ "Centers of Power in Iran" (PDF). CIA. May 1972. Retrieved 5 August 2013.
- ↑ Camron Michael Amin (1999). "Propaganda and remembrance: gender, education, and "the women's awakening" of 1936". Iranian Studies. 32 (3): 371. doi:10.1080/00210869908701961. PMID 21879513.
- ↑ "Sex equality still elusive: feminist". The Age. 6 November 1973. Retrieved 30 July 2013.
- ↑ "Dolatshahi, Mehrangiz". Harvard University. Archived from the original on 22 February 2018. Retrieved 30 July 2013.
- ↑ Abbas Milani (2008). Eminent Persians: The Men and Women Who Made Modern Iran, 1941-1979. Syracuse, NY: Syracuse University Press. p. 526. ISBN 978-0-8156-0907-0.
- ↑ Camron Michael Amin (2002). The Making of the Modern Iranian Woman: Gender, State Policy, and Popular Culture, 1865-1946. Gainesville, FL: University Press of Florida. p. 115. ISBN 978-0-8130-3126-2.
- ↑ Abbas Milani (2008). Eminent Persians: The Men and Women Who Made Modern Iran, 1941-1979. Syracuse, NY: Syracuse University Press. p. 526. ISBN 978-0-8156-0907-0.
- ↑ Abbas Milani (2008). Eminent Persians: The Men and Women Who Made Modern Iran, 1941-1979. Syracuse, NY: Syracuse University Press. p. 526. ISBN 978-0-8156-0907-0.
- ↑ Abbas Milani (2008). Eminent Persians: The Men and Women Who Made Modern Iran, 1941-1979. Syracuse, NY: Syracuse University Press. p. 526. ISBN 978-0-8156-0907-0.
- ↑ Camron Michael Amin (1999). "Propaganda and remembrance: gender, education, and "the women's awakening" of 1936". Iranian Studies. 32 (3): 371. doi:10.1080/00210869908701961. PMID 21879513.
- ↑ Camron Michael Amin (1999). "Propaganda and remembrance: gender, education, and "the women's awakening" of 1936". Iranian Studies. 32 (3): 371. doi:10.1080/00210869908701961. PMID 21879513.
- ↑ "Sex equality still elusive: feminist". The Age. 6 November 1973. Retrieved 30 July 2013.
- ↑ "Sex equality still elusive: feminist". The Age. 6 November 1973. Retrieved 30 July 2013.
- ↑ Nazy Kaviani (28 October 2008). "Mehrangiz Dolatshahi". Iranian. Archived from the original on 5 December 2013. Retrieved 30 July 2013.
- ↑ Nazy Kaviani (28 October 2008). "Mehrangiz Dolatshahi". Iranian. Archived from the original on 5 December 2013. Retrieved 30 July 2013.
- ↑ Mana Kia (2005). "Negotiating Women's Rights: Activism, Class, and Modernization in Pahlavi Iran". Comparative Studies of South Asia, Africa and the Middle East. 25 (1): 233. doi:10.1215/1089201X-25-1-227.
- ↑ "Sex equality still elusive: feminist". The Age. 6 November 1973. Retrieved 30 July 2013.
- ↑ Nazy Kaviani (28 October 2008). "Mehrangiz Dolatshahi". Iranian. Archived from the original on 5 December 2013. Retrieved 30 July 2013.
- ↑ Ali Akbar Mahdi (October 2004). "The Iranian Women's Movement: A Century Long Struggle". The Muslim World. 94 (4): 427–448. doi:10.1111/j.1478-1913.2004.00067.x.
- ↑ "Oral History interview of Mehrangiz Dowlatshahi". Foundation for Iranian Studies. Bethesda, MD. Archived from the original on 24 March 2010. Retrieved 30 July 2013.
- ↑ "About us". International Council of Women. Archived from the original on 9 സെപ്റ്റംബർ 2013. Retrieved 30 ജൂലൈ 2013.
- ↑ Hamideh Sedghi (2007). Women and Politics in Iran: Veiling, Unveiling, and Reveiling. Cambridge: Cambridge University Press. p. 159. doi:10.1017/CBO9780511510380. ISBN 9780511510380.
- ↑ "Oral History interview of Mehrangiz Dowlatshahi". Foundation for Iranian Studies. Bethesda, MD. Archived from the original on 24 March 2010. Retrieved 30 July 2013.
- ↑ "Mehrangiz Dolatshahi, who struggled for the ratification of the "Family Support Law" in 1967". The Feminist School. 23 October 2008. Archived from the original on 6 May 2021. Retrieved 30 July 2013.
- ↑ "Working in politics and the police". The Times. No. 57349. 6 September 1968. p. 15. Retrieved 20 December 2023.
- ↑ "Mehrangiz Dolatshahi, who struggled for the ratification of the "Family Support Law" in 1967". The Feminist School. 23 October 2008. Archived from the original on 6 May 2021. Retrieved 30 July 2013.
- ↑ Darius Kadivar (6 September 2010). "Mehrangiz Dolatshahi First Woman Ambassador of Imperial Iran (1960)". Iranian. Retrieved 30 July 2013.
- ↑ Darius Kadivar (6 September 2010). "Mehrangiz Dolatshahi First Woman Ambassador of Imperial Iran (1960)". Iranian. Retrieved 30 July 2013.
- ↑ Official Report of Debates. Vol. II. Strasbourg: Council of Europe. 1980. p. 681. GGKEY:49S8UY2XXFL.
- ↑ Nazy Kaviani (28 October 2008). "Mehrangiz Dolatshahi". Iranian. Archived from the original on 5 December 2013. Retrieved 30 July 2013.
- ↑ "Fairfax County home sales". The Washington Post. 17 August 2016. Retrieved 20 December 2023.