മീശപ്പുലിമല
ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ (പശ്ചിമഘട്ടത്തിലെ) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്. ഉയരം 2,640 മീറ്റർ (8,661 അടി).[2]
മീശപ്പുലിമല | |
---|---|
മീശപ്പുലിമലൈ | |
ഉയരം കൂടിയ പർവതം | |
Elevation | 2,640 മീ (8,660 അടി) [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Parent range | പശ്ചിമഘട്ടം |
മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം. [3] മീശപ്പുലിമലയിലേക്കുള്ള ട്രക്കിംഗ് കേരള വനം വികസന കോർപ്പറേഷൻ മുഖാന്തിരമാണ് നടത്തുന്നത്. മീശപ്പുലിമലയിലേക്ക് അനധികൃത ട്രക്കിംഗ് അനുവദനീയമല്ല.[4] നേപ്പാളിന്റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന വൃക്ഷവുമായ കാട്ടുപൂവരശ്[5] (Rhododendron arboreum ) മീശപ്പുലിമലയിൽ ധാരാളമായി കാണപ്പെടുന്നു.ഇവിടുത്തെ ഒരു താഴ്‌വരക്ക് റോഡോഡെൻട്രോൺ വാലി എന്നാണ് പേരുനൽകിയിരിക്കുന്നത്.ബേസ്‌ക്യാമ്പിൽ ടെന്റും അഞ്ചുകിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്നും 8000 അടി ഉയരെയുള്ള റോഡോവാലിയിലെ റോഡോമാൻസിലിലും താമസസൗകര്യം ലഭ്യമാണ്. ഹൃദയതടാകം മീശപ്പുലിമലയിലുണ്ട്. https://www.kfdcecotourism.com/ Archived 2022-09-04 at the Wayback Machine.
ചിത്രശാല
തിരുത്തുക-
മീശപ്പുലിമല
-
മഞ്ഞിൽമൂടുന്ന മീശപ്പുലിമല
-
മീശപ്പുലിമലയിലെ ട്രെക്കിംങ്ങ് പാത.
-
മീശപ്പുലിമലയിലെ കാട്ടുപൂവരശ് (Rhododendron arboreum)
അവലംബം
തിരുത്തുക- ↑ U.S.Army Map Service (LU), Corps of Engineers
- ↑ toposheet prepared by the Army Map Service (LU), Corps of Engineers, U.S. Army, Washington D.C.. compiled in 1954
- ↑ https://www.keralatourism.org/kerala-article/meesappulimala-munnar/438/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-09-04. Retrieved 2022-09-04.
- ↑ https://en.wikipedia.org/wiki/Rhododendron_arboreum#:~:text=Help%20with%20translations!%20%5D-,Rhododendron%20arboreum,-From%20Wikipedia%2C%20the