മാത്യു ഹെയ്ഡൻ

(Matthew Hayden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഓസ്ട്രേലിയൻ ടെസ്റ്റ്, ഏകദിന ഓപ്പണിംഗ് വിക്കറ്റ് ബാറ്റ്സ്മാനും ഓസ്ടേലിയയുടെ സുവർണകാല ടീമിൽ അംഗവുമായിരുന്ന ക്രിക്കറ്റ് താരമാണ് മാത്യു ലോറൻസ് ഹെയ്ഡൻ (ജനനം: 29 ഒക്ടോബർ 1971) [3]

മാത്യു ഹെയ്ഡൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മാത്യു ലോറൻസ് ഹെയ്ഡൻ
വിളിപ്പേര്ഹെയ്ഡോസ്, യൂണിറ്റ്
ഉയരം1.88 മീ (6 അടി 2 ഇഞ്ച്)
ബാറ്റിംഗ് രീതിഇടം കൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 359)4 മാർച്ച് 1994 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്3 ജനുവരി 2009 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 111)19 മേയ് 1993 v ഇംഗ്ലണ്ട്
അവസാന ഏകദിനം4 മാർച്ച് 2008 v ഇന്ത്യ
ഏകദിന ജെഴ്സി നം.28
പ്രാദേശിക തലത്തിൽ
വർഷംടീം
1991 -ക്വീൻസ്ലാൻഡ് ബുൾസ്
1997ഹാംപ്ഷൈർ
1999 - 2000നോർത്താമ്പ്റ്റൺഷൈർ
2008 -ചെന്നൈ സൂപ്പർ കിങ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC List A
കളികൾ 103 161 294 308
നേടിയ റൺസ് 8,625 6,133 24,533 12,051
ബാറ്റിംഗ് ശരാശരി 50.73 43.80 52.64 44.63
100-കൾ/50-കൾ 30/29 10/36 79/100 27/67
ഉയർന്ന സ്കോർ 380 181* 380 181*
എറിഞ്ഞ പന്തുകൾ 54 6 1,097 339
വിക്കറ്റുകൾ 0 0 17 10
ബൗളിംഗ് ശരാശരി 39.47 35.80
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 0/7 0/18 3/10 2/16
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 128/– 68/– 295/– 129/–
ഉറവിടം: [1] [2], 3 January 2009

സ്വകാര്യ ജീവിതം

തിരുത്തുക

പ്രശസ്തനായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായ മാത്യു ഹെയ്ഡൻ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻറിൽ ലൂറി ഹെയ്ഡൻറയും മോയയുടേയും മകനായി ഒരു കത്തോലിക്കൻ കുടുംബത്തിൽ 1971 ഒക്ടോബർ 29ന് ജനിച്ചു. മാത്യു ലോറൻസ് ഹെയ്ഡൻ എന്നതാണ് മുഴുവൻ പേര്. കെല്ലിയാണ് ഭാര്യ. 2005-ലായിരുന്നു ഇവരുടെ വിവാഹം. ജോഷ്വ, തോമസ്, ഗ്രേസ് എന്നിവർ മക്കളാണ്.

ക്രിക്കറ്റ് കരിയർ

തിരുത്തുക

മാത്യു ലോറൻസ് ഹെയ്ഡൻ (ജനനം 29 ഒക്ടോബർ 1971) ഒരു മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനാണ്. ക്യൂൻസ്‌ലാന്റിലെ കിങറോയിലാണ് ഇദ്ദേഹം ജനിച്ചത്.

ചെറുപ്പം മുതലെ ക്രിക്കറ്റിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന ഹെയ്ഡൻ 1995-ൽ ക്വീൻസ്ലാൻറിനു വേണ്ടി ഷെഫീൽഡ് ഷീൽഡ് ക്രിക്കറ്റ് പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിലും ഹാപ്ഷയറിനു വേണ്ടിയും 1997 മുതൽ 2000 വരെ നോർത്താപ്ടൺ ഷെയർ ടീമിൻ്റെ ക്യാപ്റ്റനായും പ്രവർത്തിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക്

തിരുത്തുക

1993-ലും 1996-1997-ലും ടെസ്റ്റ് ടീമിലേയ്ക്ക് സെലക്ഷൻ കിട്ടിയെങ്കിലും മോശം ഫോമിനെ തുടർന്ന് ഒഴിവാക്കപ്പെട്ടു. 1996-ൽ അഡ്ലെയ്ഡിൽ നടന്ന ടെസ്റ്റിൽ കന്നി ടെസ്റ്റ് സെഞ്ചുറി (125) നേടിയെങ്കിലും പിന്നീട് മികച്ച പ്രകടനം നടത്താനായില്ല.

പിന്നീട് കരിയറിൽ ഒരു ഉയിർത്തെഴുന്നേൽപ്പുണ്ടായത് 1999-2001 കാലഘട്ടത്തിലാണ്. 1999 മുതൽ ടെസ്റ്റ് ടീമിൽ അംഗമാണെങ്കിലും 2001-ലെ ഇന്ത്യൻ പര്യടനത്തോടെയാണ് മാത്യു ഹെയ്ഡൻ എന്ന ബാറ്റ്സ്മാൻ്റെ ഉദയം ലോകം കണ്ടത്. 2001-ലെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കെതിരെ 3 ടെസ്റ്റിൽ നിന്ന് 109.80 ശരാശരിയിൽ 549 റൺസ് നേടി. ഇതിൽ ഒരു ഇരട്ട സെഞ്ചുറിയും ഉൾപ്പെടും. ഇന്ത്യൻ പര്യടനത്തിന് മുൻപ് വരെ 13 ടെസ്റ്റിൽ നിന്ന് 24.36 ആയിരുന്നു ബാറ്റിംഗ് ശരാശരി.

2001 മുതൽ ടെസ്റ്റ് ടീമിലെ നിറസാന്നിധ്യമായ ഹെയ്ഡൻ 2001 മുതൽ 2005 വരെ ഒരു കലണ്ടർ വർഷം 1000 റൺസ് ഓരോ വർഷവും നേടുന്ന ആദ്യ ഓസ്ട്രേലിയൻ കളിക്കാരൻ എന്ന റെക്കോർഡിലെത്തി. 2003-ലെ വിസ്ഡൺ ക്രിക്കറ്ററായി മാത്യു ഹെയ്ഡൻ തിരഞ്ഞെടുക്കപ്പെട്ടു.

2003-ൽ സിംബാബ്വേക്കെതിരെ പെർത്തിൽ നടന്ന ടെസ്റ്റിൽ ഹെയ്ഡൻ 380 റൺസ് നേടി. 437 പന്തിൽ നിന്നാണ് ഈ നേട്ടം. 1994-ൽ ബ്രയാൻ ലാറ നേടിയ 375 റൺസാണ് ഹെയ്ഡൻ മറികടന്നത്. പിന്നീട് ലാറ 2004-ൽ ഈ റെക്കോഡ് 400 * ആക്കി തിരുത്തി.

2004 മുതൽ ഫോം ഔട്ടായിയെങ്കിലും 2005-ലെ ആഷസിൽ ഇംഗ്ലണ്ടിനെതിരെ 303 പന്തിൽ 138 റൺസ് നേടിയത് ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിർത്തുന്നതിന് സഹായകരമായി തീർന്നു. 2005-2006-ൽ ഫോമിലേക്ക് തിരിച്ചെത്തിയതിനെ തുടർന്ന് നാല് ടെസ്റ്റിൽ തുടരെ സെഞ്ചുറി നേടി.

2006-2007 ആഷസിൽ പഴയ പ്രതാപം മങ്ങിയെങ്കിലും പെർത്തിൽ നടന്ന നാലാം ടെസ്റ്റിൽ 92,153 എന്നീ റൺസുകൾ നേടി ബാറ്റിംഗിൽ വിശ്വാസ്യത നിലനിർത്തി.

103 ടെസ്റ്റിൽ ടെസ്റ്റിൽ നിന്ന് 30 സെഞ്ചുറികൾ നേടിയ ആദ്യ ഓസ്ട്രേലിയൻ കളിക്കാരനാണ് ഹെയ്ഡൻ. 29 സെഞ്ചുറികളുമായി ഡോൺ ബ്രാഡ്മാൻ, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ എന്നിവർ പിന്നിലുണ്ട്.

2008-2009 സീസൺ ഹെയ്ഡൻ്റെ ടെസ്റ്റ് കരിയറിലെ അവസാന സീസണായിരുന്നു. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻ്റിനുമെതിരെ നടന്ന പരമ്പരകളിൽ ഹെയ്ഡന് നേടാനായത് 9 ടെസ്റ്റിൽ നിന്ന് 23.94 ശരാശരിയിൽ രണ്ട് അർധസെഞ്ചുറികളുൾപ്പെടെ 383 റൺസാണ്. അതിൽ മൂന്ന് തവണ പൂജ്യത്തിന് പുറത്തായി. ഇതിനെത്തുടർന്ന് 2008-ൽ ടീമിൽ നിന്ന് പുറത്തായി. 2009 ജനവരി 13ന് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

ഏകദിന ക്രിക്കറ്റിലെ ഓപ്പണിംഗ്

തിരുത്തുക

ബാറ്റ്സ്മാനായ ഹെയ്ഡൻ 160 ഏകദിനങ്ങൾ ഓസ്ട്രേലിയക്കു വേണ്ടി കളിച്ചു. 1993-1994 സീസണിൽ ഏകദിന ടീമിലംഗമായെങ്കിലും മോശം ഫോമിനെ തുടർന്ന് ഒഴിവാക്കപ്പെട്ടു.

പിന്നീട് 2001-ലാണ് ഏകദിന ടീമിൽ സ്ഥിരസാന്നിധ്യമാകുന്നത്. ഓപ്പണറായിരുന്ന മാർക്ക് വോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ ആദം ഗിൽക്രിസ്റ്റിനൊപ്പം ഇന്നിംഗ്സ് ഓപ്പണറായാണ് ഏകദിനത്തിൽ മാത്യു ഹെയ്ഡൻ്റെ തിരിച്ചുവരവ്.

2001 മുതൽ ഏകദിന ക്രിക്കറ്റിലെ സജീവ സാന്നിധ്യമായ ഹെയ്ഡൻ്റെ പ്രകടനങ്ങൾ 2003, 2007 ലോകകപ്പുകളിൽ ഓസ്ട്രേലിയയെ ചാമ്പ്യൻമാരാക്കി.

2005-ൽ ഫോം ഔട്ടായതിനെ തുടർന്ന് ടീമിൽ നിന്നൊഴിവാക്കപ്പെട്ട ഹെയ്ഡൻ 2006-2007 സീസണിൽ ടീമിലേയ്ക്ക് തിരിച്ചെത്തി. 2007-ൽ ഹാമിൽട്ടണിൽ ന്യൂസിലൻറിനെതിരെ നടന്ന ഏകദിനത്തിൽ 181 * റൺസ് നേടിക്കൊണ്ട് തൻ്റെ തിരിച്ചുവരവറിയിച്ചു.

2007-2008-ൽ നടന്ന കോമൺവെൽത്ത് ബാങ്ക് പരമ്പരയിലാണ് ഹെയ്ഡൻ അവസാനമായി ഏകദിനത്തിൽ കളിച്ചത്.

ടെസ്റ്റ് ഓപ്പണിംഗ് പാർട്ട്ണെർഷിപ്പ്

തിരുത്തുക

ജസ്റ്റിൻ ലാംഗർ & മാത്യു ഹെയ്ഡൻ

  • ടെസ്റ്റ് : 113
  • നോട്ട്ഔട്ട് : 4
  • റൺസ് : 5655
  • ഉയർന്ന സ്കോർ : 255
  • ശരാശരി : 51.88
  • സെഞ്ചുറി : 14
  • അർധ സെഞ്ചുറി : 24

ഏകദിന ക്രിക്കറ്റ്

ആദം ഗിൽക്രിസ്റ്റ് & മാത്യു ഹെയ്ഡൻ

  • ഏകദിനം : 114
  • നോട്ട്ഔട്ട് : 3
  • റൺസ് : 5372
  • ഉയർന്ന സ്കോർ : 172
  • ശരാശരി : 48.38
  • സെഞ്ചുറി : 16
  • അർധ സെഞ്ചുറി : 29

ഹെയ്ഡൻ ഒരു ആക്രമണകാരിയായ ഓപ്പണിങ് ബാറ്റ്സ്മാനാണ്. വൺ ഡേ, ടെസ്റ്റ് മത്സരങ്ങളിൽ അതിവേഗത്തിൽ റൺസ് നേടുന്നതിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ടെസ്റ്റിലും (380) അന്താരാഷ്ട്ര ഏകദിനത്തിലും (പുറത്താകാതെ 181) ഏറ്റവും ഉയർന്ന സ്കോർ നേടിയ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഇദ്ദേഹമാണ്.

ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ഏകദിന പരമ്പരയിൽ ടീമിൽ നിന്ന് തഴയപ്പെട്ടതിനേത്തുടർന്ന് 2009 ജനുവരി 13-ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.[4][5]

2021-ലെ T-20 ലോകകപ്പിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായും പ്രവർത്തിച്ചു.

"https://ml.wikipedia.org/w/index.php?title=മാത്യു_ഹെയ്ഡൻ&oldid=4100513" എന്ന താളിൽനിന്ന് ശേഖരിച്ചത്