മാതരങ്ക, നോർത്തേൺ ടെറിട്ടറി

(Mataranka, Northern Territory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ഒരു പട്ടണവും പ്രദേശവുമാണ് മാതരങ്ക. ഇത് ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിനു തെക്കുകിഴക്കായി 420 കിലോമീറ്ററും കാതറിനു തെക്ക് 107 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു. 2016-ലെ സെൻസസ് പ്രകാരം മാതരങ്കയിൽ 350 ജനസംഖ്യ രേഖപ്പെടുത്തി. 29.5% തദ്ദേശ ആദിവാസികളും കൂടാതെ ടോറസ് സ്ട്രെയിറ്റ് ഐലാന്റേഴ്സുമാണ്.

മാതരങ്ക
Mataranka

നോർത്തേൺ ടെറിട്ടറി
മാതരങ്ക Mataranka is located in Northern Territory
മാതരങ്ക Mataranka
മാതരങ്ക
Mataranka
നിർദ്ദേശാങ്കം14°57′18″S 133°03′04″E / 14.9549°S 133.0512°E / -14.9549; 133.0512[1]
ജനസംഖ്യ350 (2016 census)[2]
സ്ഥാപിതം24 മേയ് 1928 (നഗരം)
4 ഏപ്രിൽ 2007 (പ്രദേശം)[3][1]
പോസ്റ്റൽകോഡ്0852
സമയമേഖലACST (UTC+9:30)
സ്ഥാനം
LGA(s)റോപ്പർ ഗൾഫ് റീജിയൻ
Territory electorate(s)Barkly[4]
ഫെഡറൽ ഡിവിഷൻLingiari[5]
Mean max temp[6] Mean min temp[6] Annual rainfall[6]
33.9 °C
93 °F
19.6 °C
67 °F
859.5 mm
33.8 in
Localities around മാതരങ്ക
Mataranka:
എൽസി എൽസി എൽസി
എൽസി മാതരങ്ക എൽസി
എൽസി എൽസി എൽസി
അടിക്കുറിപ്പുകൾസമീപപ്രദേശങ്ങൾ[7][8]

റോപ്പർ നദിക്കും മാതരങ്ക ഹോട്ട് സ്പ്രിംഗ്സിനും സമീപമാണ് നഗരം സ്ഥിതി ചെയ്യുന്നത്. ചാൾസ് ഡാർവിൻ സർവകലാശാലയിലെ കാതറിൻ റൂറൽ കോളേജിന്റെ ഭാഗമാണ് മാതരങ്ക സ്റ്റേഷൻ.

ചരിത്രം

തിരുത്തുക

മാത്തരങ്ക എന്ന പേരിന്റെ അർത്ഥം പ്രദേശത്തെ ആദിവാസികളുടെ യാങ്‌മാനിക് ഭാഷയിൽ "പാമ്പിന്റെ വീട്" എന്നാണ്. 1915 ഓടെ നോർത്തേൺ ടെറിട്ടറിയുടെ അഡ്‌മിനിസ്‌ട്രേറ്ററായിരുന്ന ജോൺ എ. ഗിൽ‌റൂത്ത് ആടുകളുടെ ഒരു ഫാമിന് ഈ പേര് നൽകി. നോർത്ത് ഓസ്‌ട്രേലിയ റെയിൽ‌വേയുടെ വരവിന് ശേഷം 1928 മേയ് 24-നാണ് മാതരങ്ക പട്ടണം ആദ്യമായി ഗസറ്റ് ചെയ്തത്. പട്ടണവും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന മാതരങ്കയുടെ പ്രദേശം 2007 ഏപ്രിൽ 4-ന് വീണ്ടും ഗസറ്റ് ചെയ്തു.[3][9][1]

രണ്ടാം ലോകമഹായുദ്ധം

തിരുത്തുക

മാതരങ്കയ്ക്ക് സമീപം ഓസ്‌ട്രേലിയൻ ആർമി 42-ാം നമ്പർ ഓസ്‌ട്രേലിയൻ ക്യാമ്പ് ഹോസ്പിറ്റൽ സ്ഥാപിച്ചു. പേപ്പർ ബാർക്ക് മരങ്ങളിൽ നിന്ന് നിർമ്മിച്ച കെട്ടിടങ്ങളിൽ പത്താമത്തെ ഓസ്‌ട്രേലിയൻ അഡ്വാൻസ്ഡ് ഓർഡനൻസ് വർക്ക്‌ഷോപ്പുകൾ തമ്പടിച്ചു. ഇതിലൂടെ, തകർന്നതും കേടായതുമായ വാഹനങ്ങൾ സർവീസ് ചെയ്തു. ഒരു വെടിമരുന്ന് ഡിപ്പോയും പ്രദേശത്തുണ്ടായിരുന്നു. ഈ ഡിപ്പോകൾ‌ക്ക് പ്രധാന ലൈനിൽ നിന്ന് റെയിൽ‌വേ സൈഡിംഗുകൾ‌ നൽ‌കി.

റെയിൽ‌വേ

തിരുത്തുക

1976-ൽ ചുഴലിക്കാറ്റിനെത്തുടർന്ന് അടച്ച യഥാർത്ഥ ഇടുങ്ങിയ ഗേജ് റെയിൽ‌വേയാണ് മാതരങ്കയ്ക്ക് സേവനം നൽകിയത്. പുതിയ സ്റ്റാൻഡേർഡ് ഗേജ് റെയിൽ‌വേ 2003-ൽ ആരംഭിച്ചു. ഇത് പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് 20 കിലോമീറ്റർ സഞ്ചരിക്കുന്നു.

  1. 1.0 1.1 1.2 "Place Names Register Extract for Mataranka (locality)". NT Place Names Register. Northern Territory Government. Retrieved 10 May 2019.
  2. Australian Bureau of Statistics (27 June 2017). "Mataranka (State Suburb)". 2016 Census QuickStats. Retrieved 28 January 2018.  
  3. 3.0 3.1 Howse, Neville (24 May 1928). "PROCLAMATION (re the Town of Mataranka)". Commonwealth of Australia Gazette. No. 48. Australia, Australia. p. 991. Retrieved 27 April 2019 – via National Library of Australia.
  4. "Division of Daly". Northern Territory Electoral Commission. 2018-05-15. Archived from the original on 2020-03-20. Retrieved 25 April 2019.
  5. "Federal electoral division of Lingiari". Australian Electoral Commission. Retrieved 25 April 2019.
  6. 6.0 6.1 6.2 "Summary statistics LARRIMAH (nearest weather station)". Bureau of Meteorology, Australian government. Retrieved 27 April 2019.
  7. "Mataranka (locality)". NT Atlas and Spatial Data Directory. Northern Territory Government. February 2005. Retrieved 27 April 2019.
  8. "Roper Gulf Shire (map)" (PDF). Northern Territory Government. 2 April 2007. Archived from the original (PDF) on 2019-03-18. Retrieved 27 April 2019.
  9. "Place Names Register Extract for Mataranka (village)". NT Place Names Register. Northern Territory Government. Retrieved 27 April 2019.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക