സമുദ്രമലിനീകരണം

(Marine pollution എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമുദ്രമലിനീകരണം നടക്കുന്നത് രാസവസ്തുക്കൾ, വ്യാവസായിക- കാർഷിക- ഗാർഹിക മാലിന്യങ്ങൾ അല്ലെങ്കിൽ ജൈവാധിനിവേശം നടത്തുന്ന ജീവികൾ എന്നിവ സമുദ്രത്തിൽ എത്തുന്നത് ദോഷകരമോ ദോഷകരമാകാൻ സാധ്യതയോ ഉള്ള ഫലങ്ങൾക്ക് കാരണമാകുമ്പോഴാണ്. സമുദ്രമലിനീകരണത്തിന്റെ 80% വും കരയിൽ നിന്നാണ് വരുന്നത്. കീടനാശിനികൾ അഴുക്ക് എന്നിവ വഹിച്ചു കൊണ്ട വന്ന് സമുദ്രത്തിൽ നിക്ഷേപിക്കുന്നതിൽ അന്തരീക്ഷമലിനീകരണവും പങ്കുവഹിക്കുന്ന ഒരു ഘടകമാണ്. മണ്ണ് മലിനീകരണവും അന്തരീക്ഷമലിനീകരണവും സമുദ്രജീവനും ആവാസവ്യവസ്ഥകൾക്കും ദോഷകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. [1]

While marine pollution can be obvious, as with the marine debris shown above, it is often the pollutants that c.annot be seen that cause most harm.

കൃഷിയിടങ്ങളിൽ നിന്നുള്ള വെള്ളച്ചാലുകൾ, വായുവിലൂടെ പറന്നുവരുന്ന അവശിഷ്ടങ്ങൾ, പൊടി എന്നിവ വഴിയാണ് മലിനീകരണം പലപ്പോഴും നടക്കുന്നത്. ജലമലിനീകരണത്തിന്റെ മറ്റൊരു രൂപമാണ് പോഷണമലിനീകരണം. ഇതൊകൊണ്ട് അർഥമാക്കുന്നത് വളരെ വലിയ അളവിൽ പോഷകങ്ങൾ എത്തുന്നതു മൂലമുള്ള മലിനീകരണമാണ്. ഉപരിതലജലത്തിൽ അമിതപോഷണം ഉണ്ടാകാനുള്ള പ്രഥമമായ കാരണമാണ് ഇത്. ഇവിടെ ഉയർന്ന അളവിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് നൈട്രജനോ അല്ലെങ്കിൽ ഫോസ്ഫറസോ ആണ്. ഇവ ആൽഗകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

ഇതും കാണുക

തിരുത്തുക
  1. Administration, US Department of Commerce, National Oceanic and Atmospheric. "What is the biggest source of pollution in the ocean?". oceanservice.noaa.gov (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2015-11-22.{{cite web}}: CS1 maint: multiple names: authors list (link)

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സമുദ്രമലിനീകരണം&oldid=3646817" എന്ന താളിൽനിന്ന് ശേഖരിച്ചത്