മേരി ജെ. മെർഗ്ലർ
മേരി ജെ. മെർഗ്ലർ (ജീവിതകാലം: മേയ് 18, 1851 - മേയ് 18, 1901) പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജനിച്ച ഒരു അമേരിക്കൻ ഫിസിഷ്യനും സർജനും മെഡിക്കൽ എഴുത്തുകാരിയുമായിരുന്നു. 1881-ൽ ഷിക്കാഗോയിൽ പ്രാക്ടീസ് ആരംഭിച്ച അവർ, ആദ്യം ജനറൽ പ്രാക്ടീസ് തുടരുകയും പിന്നീട് പ്രസവചികിത്സയിലും ഗൈനക്കോളജിയിലുമായി തൻറെ ചികിത്സ പരിമിതപ്പെടുത്തുകയും ചെയ്തു. ഗൈനക്കോളജി വിഭാഗത്തിൽ ഒരു ശസ്ത്രക്രിയാ വിദഗ്ധയെന്ന നിലയിൽ മികച്ച തൊഴിൽപരിചയം നേടിയ അവർ, അക്കാലത്ത് വടക്കുപടിഞ്ഞാറൻ യു.എസ്. എന്ന് കണക്കാക്കപ്പെട്ടിരുന്ന മേഖലയിൽ ഈ രംഗത്ത് ജോലി ചെയ്യുന്നവരുടെയിടയിലെ പ്രമുഖ സ്ഥാനം അലങ്കരിച്ചു.[1] മാതൃസ്ഥാപനത്തിൽ ലക്ചറർ, പ്രൊഫസർ, സെക്രട്ടറി, ഡീൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിരുന്ന അവർ കൺസൾട്ടന്റ് സ്റ്റാഫ് എന്ന നിലയിലും നിരവധി ആശുപത്രികളിലെ സ്ഥാനങ്ങൾ വഹിച്ചിരുന്നു.[2]
മേരി ജെ. മെർഗ്ലർ M.D. | |
---|---|
ജനനം | മേരി ജോസഫ മെർഗ്ലർ മെയ് 18, 1851 മെയിൻസ്റ്റോക്ക്ഹൈം, ബവേറിയ, ജർമ്മനി |
മരണം | മെയ് 18, 1901 (50 വയസ്) |
കലാലയം | കുക്ക് കൗണ്ടി നോർമൽ സ്കൂൾ (ഇപ്പോൾ, ഷിക്കാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്റ്റേറ്റ് നോർമൽ സ്കൂൾ, ഒസ്വെഗോ, ന്യൂയോർക്ക് (ഇപ്പോൾ, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്, ഒസ്വെഗോ) വിമൻസ് മെഡിക്കൽ കോളജ് ഓഫ് ഷിക്കാഗോ |
തൊഴിൽ | physician, surgeon, medical writer |
ഒപ്പ് | |
ബിരുദം നേടിയ സമയം മുതൽ ഷിക്കാഗോയിലെ വുമൺസ് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടിരുന്ന അവർ, കൂടാതെ വർഷങ്ങളോളം ആ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസറായും ക്ലിനിക്കൽ, ഓപ്പറേറ്റീവ് ഗൈനക്കോളജിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിരുന്നു. 1899-ൽ ഡോ. ഐസക് എൻ. ഡാൻഫോർത്ത് രാജിവച്ച ഒഴിവിൽ മെർഗ്ലർ സ്കൂളിന്റെ ഡീനായി തിരഞ്ഞെടുക്കപ്പെട്ടു. 1895 നവംബറിൽ അവർ മേരി തോംസൺ ഹോസ്പിറ്റൽ വിമൻ ആൻറ് ചിൽഡ്രൺ ഹെഡ് ഫിസിഷ്യനും സർജനുമായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും രണ്ട് വർഷത്തിന് ശേഷം ആ സ്ഥാനത്ത് നിന്ന് രാജിവച്ചു. വർഷങ്ങളോളം ചിക്കാഗോയിലെ വുമൺസ് ഹോസ്പിറ്റലിലെ അറ്റൻഡിംഗ് സർജനായിരുന്ന അവർ കൂടാതെ ഓപ്പറേറ്റീവ് ഗൈനക്കോളജിയിൽ ഒരു ക്ലിനിക്ക് നടത്തിയിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് സ്കൂളിലെ ഹോസ്പിറ്റൽ സ്റ്റാഫിലും ഉണ്ടായിരുന്നു. ഷിക്കാഗോയിലെ വുമൺസ് മെഡിക്കൽ കോളേജിൽ സമഗ്രമായ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ഏറ്റവും മികച്ച അവസരങ്ങൾ നേടാൻ സ്ത്രീകളെ സഹായിച്ചതാണ് അവളുടെ മഹത്തായ നേട്ടം.[3]
ആദ്യകാലജീവിതം
തിരുത്തുക1851 മെയ് 18 ന് ബവേറിയയിലെ മെയിൻസ്റ്റോക്ക്ഹൈമിലാണ് മേരി ജോസഫ മെർഗ്ലർ ജനിച്ചത്.[4] മാതാാപിതാക്കളുടെ മൂന്ന് മക്കളിൽ ഇളയവളായിരുന്നു മെർഗ്ലർ. പിതാവ്, ഡോ. ഫ്രാൻസിസ് ആർ. മെർഗ്ലർ, വുർസ്ബർഗ് സർവകലാശാലയിലെ ബിരുദധാരിയായിരുന്നു. അവളുടെ അമ്മയായ ഹെൻറിയറ്റ്,[5] വോൺ റിട്ടർഷൗസെൻ എന്ന ഒരു ജർമ്മൻ കുടുംബത്തിൽ നിന്നുള്ള വനിതയായിരുന്നു.[1]
ഏകദേശം ഒരു വയസ്സുള്ളപ്പോൾ, മാതാപിതാക്കൾ യുഎസിലേക്ക് മാറുകയും ഇല്ലിനോയിയിലെ വീലിങ്ങിൽ താമസമാക്കുകയും അവിടെ പിതാവ് തന്റെ തൊഴിൽ പരിശീലനം നടത്തുകയും ചെയ്തു. കുറച്ച് കാലത്തിന്ശേഷം, ഇല്ലിനോയിയിലെ പാലറ്റീനിലേക്ക് മാറിയ അദ്ദേഹം അവിടെ മരണം വരെ പരിശീലനം തുടർന്നു.[1]
പതിനേഴാം വയസ്സിൽ, കുക്ക് കൗണ്ടി നോർമൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ (ഇപ്പോൾ, ചിക്കാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി) മെർഗ്ലർ ഒരു വർഷത്തിനുശേഷം, ന്യൂയോർക്കിലെ ഓസ്വെഗോയിലെ സ്റ്റേറ്റ് നോർമൽ സ്കൂളിൽ (ഇപ്പോൾ, ഓസ്വെഗോയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്) 1871 ൽ ക്ലാസിക്കൽ കോഴ്സിൽ ബിരുദം നേടി.[1]
തുടർന്ന് എംഗൾവുഡ് ഹൈസ്കൂളിന്റെ അസിസ്റ്റന്റ് പ്രിൻസിപ്പലായി നിയമിക്കപ്പെട്ട അവർ ആ സ്ഥാനത്ത് നാല് വർഷം തുടർന്നു.[6] എന്നിരുന്നാലും, അധ്യാപന തൊഴിൽ വളരെ ഇടുങ്ങിയ ഒരു മേഖലയാണെന്നും കൂടുതൽ പഠനത്തിന് പ്രോത്സാഹനം നൽകുന്നില്ലെന്നും കണ്ടെത്തിയ അവർ, പിതാവുമായുള്ള അടുത്ത ബന്ധത്തിൽ നിന്ന് വൈദ്യശാസ്ത്രത്തോടുള്ള ഇഷ്ടം ലഭിച്ചതിനാൽ ഈ മേഖലയിലേയ്ക്ക് കടക്കാൻ അത് തീരുമാനിച്ചു. അവൾ ഇടയ്ക്കിടെ അദ്ദേഹത്തിൻറെ പരിശീലനത്തിൽ സഹായിച്ചിരുന്നു.[1]
1876-ൽ ഷിക്കാഗോയിലെ വുമൺസ് മെഡിക്കൽ കോളേജിൽനിന്ന് മെർഗ്ലർ മെട്രിക്കുലേഷൻ പാസായി. കോഴ്‌സിനിടെ തന്റെ സ്കോളർഷിപ്പിന്റെ പേരിൽ അവൾ പ്രൊഫസർമാരുടെ ശ്രദ്ധ ആകർഷിച്ചു. വർഷങ്ങളോളം ഡോ. വില്യം എച്ച്. ബൈഫോർഡിൻറെ പ്രവർത്തനങ്ങളിൽ സഹായിച്ചതിൽനിന്ന് നേടിയ ശസ്ത്രക്രിയയെക്കുറിച്ചുള്ള അറിവുകൾക്ക് സ്കൂളിന്റെ സ്ഥാപകൻകൂടിയായിരുന്ന അന്തരിച്ച ഡോ. വില്യം എച്ച്. ബൈഫോർഡിനോട് അവർ കടപ്പെട്ടിരിക്കുന്നു. 1879-ൽ കോളേജിൽ നിന്ന് ബിരുദം നേടിയ അവർ ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയായിരുന്നു. ക്ലാസിലുണ്ടായിരുന്ന മറ്റ് മൂന്ന് സ്ത്രീകളും വിജയിച്ചരായിരുന്നു.[7]
കരിയർ
തിരുത്തുക1881-ൽ അവൾ ചിക്കാഗോയിലേക്ക് മടങ്ങിയെത്തിയ മെർഗ്ലർ വൈദ്യശാസ്ത്രത്തിൽ പൊതു പരിശീലനം ആരംഭിച്ചു.[8]
മരണം
തിരുത്തുക1900 ഓഗസ്റ്റിൽ രോഗബാധിതയായ മെർഗ്ലർ, ഭാഗികമായി സുഖം പ്രാപിച്ചതോടെ വിശ്രമത്തിനും ആരോഗ്യം വീണ്ടെടുക്കുന്നതിനുമായി 1901 ഏപ്രിലിൽ കാലിഫോർണിയയിലേക്ക് പോയി. ലോസ് ഏഞ്ചൽസിലെത്തിയ സമയത്ത് അവളുടെ നില അൽപ്പം മെച്ചപ്പെട്ടിരുന്നുവെങ്കിലും 1901 മെയ് 18-ന് അമ്പത് വയസ്സുള്ളപ്പോൾ വിനാശകരമായ അനീമിയ ബാധിച്ച് നഗരത്തിൽ വച്ച് അവർ മരിച്ചു.[9][10] മരണസമയത്ത് ഇല്ലിനോയിയിലെ പാലറ്റൈനിലാണ് അവളുടെ അമ്മയും രണ്ട് സഹോദരിമാരായ ഏണസ്റ്റൈൻ ഷെലും അന്ന ഫ്രിഷും ജീവിച്ചിരുന്നത്.[11][12] മെർഗ്ലർ വർഷങ്ങളായി അംഗമായിരുന്ന യൂണിയൻ പാർക്ക് കോൺഗ്രിഗേഷണൽ ചർച്ചിലാണ് അനുസ്മരണ പരിപാടികൾ നടന്നത്.[13]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Ridenbaugh 1897, പുറങ്ങൾ. 74–76.
- ↑ Gavitt 1901, പുറം. 187.
- ↑ Cutler 1900, പുറം. 328.
- ↑ Fine, Eve (2000). "Mergler, Marie Josepha (1851-1901), physician and surgeon". American National Biography (in ഇംഗ്ലീഷ്). doi:10.1093/anb/9780198606697.article.1200612. Retrieved 8 February 2021.
- ↑ "Woman Endows Scholarship". Chicago Tribune. 7 June 1901. p. 16. Retrieved 9 February 2021 – via Newspapers.com.
- ↑ "May Bury Dr. Mergler in the West". Chicago Tribune. 22 May 1901. p. 8. Retrieved 9 February 2021 – via Newspapers.com.
- ↑ Gavitt 1901, പുറങ്ങൾ. 187, 301–02.
- ↑ "May Bury Dr. Mergler in the West". Chicago Tribune. 22 May 1901. p. 8. Retrieved 9 February 2021 – via Newspapers.com.
- ↑ "May Bury Dr. Mergler in the West". Chicago Tribune. 22 May 1901. p. 8. Retrieved 9 February 2021 – via Newspapers.com.
- ↑ Gavitt 1901, പുറങ്ങൾ. 187, 302.
- ↑ "Dr. Marie J. Mergler". The Daily Herald. Chicago. 25 May 1901. p. 5. Retrieved 9 February 2021 – via Newspapers.com.
- ↑ "Woman Endows Scholarship". Chicago Tribune. 7 June 1901. p. 16. Retrieved 9 February 2021 – via Newspapers.com.
- ↑ "Dr. Mergler is Eulogized". The Inter Ocean. 27 May 1901. p. 7. Retrieved 9 February 2021 – via Newspapers.com.