മാർഗരറ്റ് കസിൻസ്

(Margaret Cousins എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഐറിഷ് - ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണയും വോട്ടവകാശപ്രവർത്തകയും തിയോസഫിക്കൽ പ്രചാരകയുമായിരുന്നു ഗ്രെറ്റാ കസിൻസ് എന്നറിയപ്പെട്ടിരുന്ന മാർഗരറ്റ് എലിസബത്ത് കസിൻസ് (മാർഗരറ്റ് ജിലെസ്പി) (1878–1954). ആൾ ഇന്ത്യ വിമൻസ് കോൺഫറൻസിന്റെ സ്ഥാപകയായിരുന്നു. കവിയും സാഹിത്യ വിമർശകനുമായിരുന്ന ജെയിംസ് കസിൻസ് ആയിരുന്നു ജീവിതപങ്കാളി. 1915 മുതൽ ഈ ദമ്പതികൾ ഇന്ത്യയിൽ താമസമാരംഭിച്ചു. [1]

ജീവിതരേഖ

തിരുത്തുക

ഒരു ഐറിഷ് പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് മാർഗരറ്റ് ജിലെസ്പി ജനിച്ചത്. [2] ഡബ്ലിനിലുള്ള അയർലൻഡ് റോയൽ സർവ്വകലാശാലയിൽ നിന്നും സംഗീതത്തിൽ ബിരുദം നേടിയ മാർഗരറ്റിന് അവിടെ അദ്ധ്യാപികയായി ജോലി ലഭിച്ചു. ഇതിനിടെയാണ് കവിയും സാഹിത്യവിമർശകനുമായ ജെയിംസ് കസിൻസിനെ പരിചയപ്പെടുന്നതും 1903 ൽ വിവാഹം കഴിക്കുന്നതും. ഈ ദമ്പതികൾ ഒരുമിച്ച് സോഷ്യലിസം, സസ്യഭക്ഷണവാദം, ഭൌതിക ഗവേഷണം തുടങ്ങിയ മേഖലകളിൽ വ്യാപരിക്കാനാരംഭിച്ചു. മാഞ്ചസ്റ്ററിൽ 1906-ൽ നടന്ന നാഷണൽ കോൺഫറൻസ് ഓഫ് വിമണിന്റെ ഒരു യോഗത്തിൽ പങ്കെടുത്തതിനുശേഷം കസിൻസ് അതിന്റെ ഐറിഷ് ബ്രാഞ്ചിൽ ചേർന്ന് പ്രവർത്തനമാരംഭിച്ചു. [2]

1907 മാർഗരറ്റും ജെയിംസും തിയോസഫിക്കൽ സൊസൈറ്റിയുടെ ലണ്ടനിൽ നടന്ന കൺവൻഷനിൽ പങ്കെടുത്തു. ഇക്കാലത്ത് ഇദ്ദേഹം ലണ്ടനിലുള്ള സസ്യഭക്ഷണവാദികൾ, സ്ത്രീകളുടെ വോട്ടവകാശത്തിനായി പോരാടുന്നവർ, മൃഗപീഡനത്തിനെതിരെ പ്രവർത്തിക്കുന്ന ആന്റി വൈവിസെക്ഷൻ സൊസൈറ്റി, അതീന്ദ്രിയ പ്രവർത്തികളെസംബന്ധിച്ചു പഠനം നടത്തുന്ന ഓക്കൾട്ടിസ്റ്റുകൾ തുടങ്ങിയ വ്യസ്ത്യസ്ത വിഭാഗങ്ങളുമായി ബന്ധപ്പെട്ടു. [2]

1908 -ൽ കസിൻസ്, ഹന്ന ഷീഹൈ സ്കെഫിംങ്ടണുമായി ചേർന്ന് ഐറിഷ് വിമൻ ഫ്രാൻചൈസ് ലീഗ് എന്ന സംഘടനയ്കു രൂപം നൽകി. [3] 1910 -ൽ വിമൻ പാർലമെന്റ് എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഒരു സംഘം വനിതകൾ വോട്ടവകാശപ്രശ്നം ഉന്നയിച്ച്, ഹൌസ് ഓഫ് കോമൺസിലേക്ക് പ്രകടനം നടത്തുകയും, പ്രധാനമന്ത്രിക്ക് നിവേദനം കൈമാറാൻ ശ്രമിക്കുകയും കോമൺസിലെ മന്ത്രിമന്ദിരങ്ങളുടെ ജനാലകൾ തകർക്കുവാൻ ശ്രമിക്കുകയും ചെയ്തു. ഈ പ്രകടനത്തിൽ പങ്കെടുത്ത 119 വനിതകളിൽ ഡബ്ലിനിൽ നിന്നുമുള്ള 6 പേരിൽ ഒരാളായിരുന്നു കസിൻസ്. ഈ പ്രക്ഷോഭത്തിൽ കസിൻസ് അറസ്റ്റ് ചെയ്യപ്പെടുകയും ഒരു മാസം തടവിന് ശിക്ഷിക്കപ്പടുകയും ഹോളോവേ ജയിലിൽ അടയ്കപ്പെടുകയും ചെയ്തു. .[2]

  1. History Archived 2016-01-18 at the Wayback Machine.എ.ഐ.ഡ്ബ്വ്യു.സി വെബ്സൈറ്റ്
  2. 2.0 2.1 2.2 2.3 Kum Jayawardena (1995). ദ വൈറ്റ് വുമൺസ് അദർ ബർഡൻ: വെസ്റ്റേൺ വുമൺ ആൻഡ് സൌത്ത് ഏഷ്യ ‍‍ഡൂറിങ്ങ് ബ്രിട്ടീഷ് റൂൾ. ടെയ്ലർ & ഫ്രാൻസിസ്. pp. 147–155. ISBN 978-0-415-91104-7. Retrieved 2013 ഏപ്രിൽ 21. {{cite book}}: Check date values in: |accessdate= (help)
  3. പീറ്റർ ഗോർഡൺ; ഡേവിഡ് ഡൌഗൻ (2005). ഡിക്ഷണറി ഓഫ് ബ്രിട്ടീഷ് വിമൻസ് ഓർഗനൈസേഷൻസ്. ടെയ്ലർ & ഫ്രാൻസിസ്. p. 66. ISBN 978-0-7130-4045-6. Retrieved 2013 ഏപ്രിൽ 22. {{cite book}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_കസിൻസ്&oldid=3641040" എന്ന താളിൽനിന്ന് ശേഖരിച്ചത്