മഡ്ഗാവ്
സൗത്ത് ഗോവ ജില്ലയുടെ ഭരണ തലസ്ഥാനവും ഗോവയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരവുമാണ് മഡ്ഗാവ് (pronounced [mɔɽɡãːw] ). ഗോവയുടെ വ്യാപാര തലസ്ഥാനം, സാംസ്കാരികതലസ്ഥാനം എന്നീ വിശേഷണങ്ങളും മഡ്ഗാവിനുണ്ട്
മഡ്ഗാവ് Margão | |
---|---|
city | |
Margao City Square. | |
Country | India |
State | ഗോവ |
District | സൗത്ത് ഗോവ |
• Mayor | Arthur D'Silva |
ഉയരം | 10 മീ(30 അടി) |
(2001) | |
• ആകെ | 78,393 |
• Official | കൊങ്കണി |
സമയമേഖല | UTC+5:30 (IST) |
PIN | 403601/2 |
Telephone code | 0832 |
വാഹന റെജിസ്ട്രേഷൻ | GA-02-,GA-08- |
വെബ്സൈറ്റ് | www |
പദോൽപ്പത്തി
തിരുത്തുകമാതാഗ്രാമം എന്ന സംസ്കൃതപദത്തിൽനിന്നുമാണ് മഡ്ഗാവ്(Modgāo) എന്ന കൊങ്കിണി വാക്ക് ഉദ്ഭവിക്കുന്നത്. പറങ്കികൾ ഉച്ചാരണ സൗകര്യത്തിനായി അതിനെ മർഗൗ(Margão ) എന്നാക്കി മാറ്റി.
ഭൂമിശാസ്ത്രം
തിരുത്തുക15°18′N 73°57′E / 15.30°N 73.95°Eൽ സമുദ്രനിരപ്പിൽനിന്നും ഏകദേശം 31മീ(102 അടി) ഉയരത്തിലാണ് മഡ്ഗാവിന്റെ സ്ഥാനം.[1]
ഗോവയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങലിലൊന്നാണ് ഇത്. [അവലംബം ആവശ്യമാണ്]ദ്രുതഗതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോവൻ നഗരമാണ് മഡ്ഗാവ്
കാലാവസ്ഥ
തിരുത്തുകഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് മഡ്ഗാവിൽ അനുഭവപ്പെടുന്നത്. ഇവിടുത്തെ ശൈത്യം അത്ര കാഠിന്യമേറിയതല്ല. പൊതുവെ കേരളത്തിന്റേതിനു സമാനമായ കാലാവസ്ഥതന്നെയാണ് ഇവിടേയും ഉള്ളത്. മാർച്ച് മുതൽ മേയ് വരെയുള്ള വേനൽക്കാലത്ത് അന്തരീക്ഷതാപനില 32°C വരെ ഉയരാറുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് ഇത് 20 °C മുതൽ 28 °C വരെയായിരിക്കും
ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവാണ് മൺസൂൺകാലം. മഡ്ഗാവിലെ വാർഷിക ശരാശരി വർഷപാതം 2881 mm (113.5 inches) ആണ്.
Margao പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 31.9 (89.4) |
31.7 (89.1) |
32.1 (89.8) |
33.0 (91.4) |
33.3 (91.9) |
30.4 (86.7) |
29.0 (84.2) |
28.8 (83.8) |
29.7 (85.5) |
31.7 (89.1) |
32.9 (91.2) |
32.6 (90.7) |
31.43 (88.57) |
ശരാശരി താഴ്ന്ന °C (°F) | 19.8 (67.6) |
20.6 (69.1) |
23.2 (73.8) |
25.5 (77.9) |
26.4 (79.5) |
24.7 (76.5) |
24.3 (75.7) |
24.0 (75.2) |
23.9 (75) |
23.8 (74.8) |
22.2 (72) |
20.9 (69.6) |
23.28 (73.89) |
മഴ/മഞ്ഞ് mm (inches) | 0 (0) |
0.1 (0.004) |
0.6 (0.024) |
7.2 (0.283) |
97.1 (3.823) |
861.5 (33.917) |
899.8 (35.425) |
591.6 (23.291) |
256.3 (10.091) |
116.5 (4.587) |
33.9 (1.335) |
16.2 (0.638) |
2,880.8 (113.418) |
ഉറവിടം: IMD |
ചരിത്രം
തിരുത്തുകപുരാതനമായ മലബാർ പ്രദേശത്തിൻറെ ഭാഗമായ ഒരു പ്രധാന പ്രദേശമാണ് ഗോവ ഇബ്നു ബത്തൂത്ത തൻറെ യാത്രാവിവരണം ഗോവയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് ഗുജറാത്ത് മുതൽ കാലിക്കറ്റ് വരെ പരന്നുകിടക്കുന്ന വിശാലമായ മലബാർ പ്രദേശത്തിലെ ഹരിത മനോഹരമായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഭൂപ്രദേശമാണ് ഗോവ
ജനത
തിരുത്തുകവിദ്യാഭ്യാസം
തിരുത്തുകഗതാഗതം
തിരുത്തുകവായു
തിരുത്തുക23കി.മീ അകലെയുള്ള ഡാബോലിം വിമാനത്താവളമാണ് മഡ്ഗാവിനേറ്റവും അടുത്തുള്ള വിമാനത്താവളം[2]
റെയിൽ
തിരുത്തുകഗോവയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട തീവണ്ടിനിലയങ്ങളിലൊന്നാണ് മഡ്ഗാവ് തീവണ്ടിനിലയം. കൊങ്കൺ റെയിൽ വേയിലെ ഒരു പ്രധാന ജങ്ക്ഷൻ കൂടിയാണ് മഡ്ഗാവ്. മിക്ക തീവണ്ടികൾക്കും മഡ്ഗാവിൽ സ്റ്റോപ്പുണ്ട്.
മെട്രോ
തിരുത്തുകകൊങ്കൺ റെയിൽ വേയുടെ കീഴിലുള്ള ഒരു സകൈ ബസ് മെട്രോയും പരീക്ഷണാടിസ്ഥാനത്തിൽ മഡ്ഗാവിൽ പ്രവർത്തിക്കുന്നുണ്ട്. [3] [4]
റോഡുകൾ
തിരുത്തുകദേശിയ പാത 17 മഡ്ഗാവിനെ, ഉഡുപ്പി, മാംഗ്ലൂർ, കർവാർ, ബോംബേ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. കൂടാതെ മഡ്ഗാവിനെ പോണ്ടയുമായും മറ്റ് നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന റോഡ് ശ്രംഖലതന്നെ ഗോവയിലുണ്ട്.
ഭാഷ
തിരുത്തുകമഡ്ഗാവിൽ ഏറ്റവുമധികം ആളുകൾ സംസാരിക്കുന്നത് കൊങ്കണി ഭാഷയാണ്. പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ചെറിയൊരംശം ആളുകളും മഡ്ഗാവിലിന്നുണ്ട്. കൊങ്കണിയെ കൂടാതെ ഇംഗ്ലീഷ്, മറാത്തി ഹിന്ദി മുതലായ ഭാഷകളും മഡ്ഗാവിൽ വ്യാപകമായി സംസാരിക്കുന്നു.
വിനോദസഞ്ചാരം
തിരുത്തുകസംസ്കാരം
തിരുത്തുകഗോവയുടെ സാംസ്കാരികതലസ്ഥാനം എന്നും മഡ്ഗാവ് അറിയപ്പെടുന്നു. 2008ൽ ഗോവൻ മുഖ്യമന്ത്രിയായിരുന്ന ദിഗംബർ കമ്മത്ത് രവീന്ദ്രഭവൻ എന്ന ഒരു സാംസ്കാരിക കേന്ദ്രം മഡ്ഗാവിൽ ഉദ്ഘാടനം ചെയ്യുകയുണ്ടായി. അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനും മഡ്ഗാവ് ആതിഥ്യം വഹിച്ചിട്ടുണ്ട്. ഗോവയിലെ ഏറ്റവും വലിയ സ്റ്റേഡിയം സ്ഥിതിചെയ്യുന്നതും മഡ്ഗാവിന് സമീപമാണ്[5]
ചിത്രശാല
തിരുത്തുക-
Margao Crossing Guard
-
Margao City Hall
-
Rickshaw Stand
-
Modern Margao
-
New buildings under construction
-
Vendor at Margao Fish Market
-
Fish Market
-
Margao Streets
-
Street in Margao
-
Margao Municipal Park
-
Busy Margao Intersection
See also
തിരുത്തുകMadgaon (MAO) | ||||
Next 'Small' station towards Mumbai: Majorda |
Konkan Railway : Railway (India) | Next 'Small' station from Mangalore: Balli |
||
Distance from Mumbai(CST) = 0765 KM | ||||
Next 'Main' station towards Mumbai: Kudal |
Konkan Railway : Railway (India) | Next 'Main' station from Mangalore Karwar |
അവലംബം
തിരുത്തുക- ↑ Falling Rain Genomics, Inc – Margao. Fallingrain.com. Retrieved on 2012-04-27.
- ↑ "Airports Authority of India". Aai.aero. 2011-09-21. Retrieved 2012-05-09.
- ↑ "Skybus page from konkanrailway.com". Archived from the original on 2006-05-31. Retrieved 2013-02-14.
- ↑ "Patent of Skybus from konkanrailway.com". Archived from the original on 2006-03-12. Retrieved 2013-02-14.
- ↑ Cricinfo page on Nehru Stadium. Content-usa.cricinfo.com. Retrieved on 2012-04-27.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Hospital in Margao – Apollo Hospital Archived 2018-01-23 at the Wayback Machine.
- Tourist information about Margao Archived 2009-11-27 at the Wayback Machine.
- Photographs of the life Archived 2013-06-09 at the Wayback Machine. in Margao