മഹാവിഷുവം

(March equinox എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സബ് സോളാർ ബിന്ദു ദക്ഷിണാർദ്ധഗോളത്തിൽനിന്നും മാറി ഖഗോളമദ്ധ്യരേഖയെ മറികടക്കുന്ന വിഷുവത്തെയാണ് ഭൂമിയിലെ മഹാവിഷുവം എന്ന് പറയുന്നത്. മാർച്ച് വിഷുവം (ഇംഗ്ലീഷ്: March equinox) എന്നും ഇത് അറിയപ്പെടുന്നു. കാലാവസ്ഥയെ അടിസ്ഥാനമാക്കിയാൽ ഉത്തരാർദ്ധഗോളത്തിൽ മഹാവിഷുവത്തെ വസന്തവിഷുവം എന്നും ദക്ഷിണാർദ്ധഗോളത്തിൽ ഗ്രീഷ്മവിഷുവം എന്നും അറിയപ്പെടുന്നു. രാത്രിയുടേയും പകലിന്റെയും ദൈർഘ്യം സമമാകുന്ന ദിനമാണ് വിഷുവങ്ങൾ. വർഷത്തിൽ രണ്ട് വിഷുവങ്ങളാണുള്ളത്.

വിഷുവ ദിനത്തിൽ സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്നതിന്റെ ഒരു ചിത്രീകരണം
UT date and time of
equinoxes and solstices on Earth[1]
സംഭവം വിഷുവം അയനാന്തം വിഷുവം അയനാന്തം
മാസം മാർച്ച് ജൂൺ സെപ്റ്റംബർ ഡിസംബർ
വർഷം
തിയതി സമയം തിയതി സമയം തിയതി സമയം തിയതി സമയം
2010 20 17:32 21 11:28 23 03:09 21 23:38
2011 20 23:21 21 17:16 23 09:04 22 05:30
2012 20 05:14 20 23:09 22 14:49 21 11:12
2013 20 11:02 21 05:04 22 20:44 21 17:11
2014 20 16:57 21 10:51 23 02:29 21 23:03
2015 20 22:45 21 16:38 23 08:21 22 04:48
2016 20 04:30 20 22:34 22 14:21 21 10:44
2017 20 10:28 21 04:24 22 20:02 21 16:28
2018 20 16:15 21 10:07 23 01:54 21 22:23
2019 20 21:58 21 15:54 23 07:50 22 04:19
2020 20 03:50 20 21:44 22 13:31 21 10:02
  1. United States Naval Observatory (21 September 2015). "Earth's Seasons: Equinoxes, Solstices, Perihelion, and Aphelion, 2000-2025". Retrieved 9 December 2015.
"https://ml.wikipedia.org/w/index.php?title=മഹാവിഷുവം&oldid=2530594" എന്ന താളിൽനിന്ന് ശേഖരിച്ചത്