മഞ്ചേശ്വരം
12°42′21″N 74°54′08″E / 12.70583°N 74.90222°E കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു കടലോര ഗ്രാമമാണ് മഞ്ചേശ്വരം. മംഗലാപുരം പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം. ശ്രീ അനന്തേശ്വര ക്ഷേത്രം, ഉദ്യാവരം വലിയ പള്ളി , ഇൻഫന്റ് ജീസസ് ചർച്ച് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. കശുവണ്ടി ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ജേശ്വരം.
മഞ്ചേശ്വരം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കാസർഗോഡ് |
സമയമേഖല | IST (UTC+5:30) |
ധാരാളം ക്ഷേത്രങ്ങളും 15 മോസ്കുകളും ഇവിടെയുണ്ട്. രണ്ട് പുരാതന ജൈനമതം ക്ഷേത്രങ്ങളും ഇവിടെയുണ്ട്. മഞ്ചേശ്വരം നദിക്കരയിലുള്ള ബെംഗാര മഞ്ചേശ്വരത്താണ് ജൈനക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്.
കുംബ്ലയിൽ നിന്നും 11 കിലോമീറ്റർ അകലെയായി കുംബ്ല-ബദിയടുക്ക റോഡിലായി ഉള്ള മദർ ഡൊളോറസ് പള്ളി പ്രശസ്തമാണ്. ഗോഥിക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ പള്ളിക്ക് 100 വർഷത്തോളം പഴക്കമുണ്ട്. 1890-ൽ നിർമ്മിച്ച അമലോൽഭവ മാതാവിന്റെ പള്ളി ജില്ലയിലെ ഏറ്റവും പഴയ ക്രിസ്തീയ ദേവാലയമാണ്.
കന്നഡ സാഹിത്യത്തിലെ തലമുതിർന്ന സാഹിത്യകാരനായ യശ:ശരീരനായ എം. ഗോവിന്ദ പൈയുടെ സ്മാരകം ഇവിടെയാണ്. ഇദ്ദേഹത്തിന്റെ പേരിലുള്ള ഗൊവിന്ദ പൈ കോളജും, ഗൊവിന്ദ പൈ മെമ്മോറിയൽ ലൈബ്രറിയും ഇവിടെ സ്ഥിതീ ചെയ്യുന്നു.
ചരിത്ര പ്രസിദ്ധമായ മാലിക്‌ദീനാർ ദർഗ സ്ഥിതി ചെയ്യുന്ന ഇച്ചിലങ്കോട് ഈ മണ്ഡലത്തിലാണ്.