മണിവണ്ണൻ
ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(Manivannan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ് ചലച്ചിത്ര മേഖലയിലെ നടനും സംവിധായകനുമായിരുന്നു മണിവണ്ണൻ (തമിഴ്: மணிவண்ணன்) (ജനനം: ജൂലൈ 31, 1954, (മരണം: ജൂൺ 15, 2013). നാനൂറോളം തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മണിവണ്ണൻ കോയമ്പത്തൂർ ജില്ലയിലെ സുലൂരിലാണ് ജനിച്ചത്. കോയമ്പത്തൂർ സ്വദേശിയായ തമിഴ് നടൻ സത്യരാജിന്റെ അടുത്ത സുഹൃത്തായിരുന്നു. മണിവണ്ണൻ സത്യരാജ് കൂട്ടുകെട്ടിൽ ഏകദേശം ഇരുപത്തിയഞ്ചോളം തമിഴ് ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു.
മണിവണ്ണൻ | |
---|---|
ജനനം | Manivannan Rajagopal 31 ജൂലൈ 1954 |
മരണം | 15 ജൂൺ 2013 Chennai | (പ്രായം 58)
തൊഴിൽ | Actor, Film Director |
സജീവ കാലം | 1983 - 2013 |
ജീവിതപങ്കാളി(കൾ) | Sengamalam |
കുട്ടികൾ | Jyothi & Raghu |
മണിവണ്ണൻ സംവിധാനം ചെയ്ത അമ്പതാമത്തെ ചിത്രം നാഗരാജ ചോഴൻ എം.ഏ., എം.എൽ.എ. 2013 മെയ് മാസം റിലീസ് ചെയ്തു. ഈ ചിത്രം അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ സത്യരാജ് അഭിനയിച്ച ഇരുനൂറാമത്തെ ചിത്രവും ആയിരുന്നു. 2013 ജൂൺ 15-ാം തിയതി ഹൃദയസ്തംഭനത്തെത്തുടർന്ന് ചെന്നൈ നെശപ്പാക്കത്തുള്ള വസതിയിൽ വച്ച് മണിവണ്ണൻ നിര്യാതനായി.[1][2]
അവലംബം
തിരുത്തുക- ↑ മണിവണ്ണൻ അന്തരിച്ചു
- ↑ "മണിവണ്ണൻ അന്തരിച്ചു". Archived from the original on 2013-06-16. Retrieved 2013-06-15.