മനീന്ദ്ര അഗർവാൾ

(Manindra Agrawal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അഭാജ്യതാപരിശോധനയ്ക്കുള്ള അൽഗൊരിതമായ എ.കെ.എസ്. അഭാജ്യതാപരിശോധന (AKS Primality test) കണ്ടെത്തിയതിന്റെ പേരിൽ പ്രശസ്തനായ ഇന്ത്യൻ കം‌പ്യൂട്ടർ ശാസ്ത്രജ്ഞനാണ്‌ മനീന്ദ്ര അഗർവാൾ. പത്മശ്രീ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

മേയ് 20 1966 ന്‌ അലഹബാദിൽ ജനിച്ചു. 1986-ൽ ഐ.ഐ.ടി. കാൻപൂരിൽ നിന്ന് കം‌പ്യൂട്ടർ സയൻസ് ആൻഡ് എഞിനീയറിംഗിൽ ബാച്ചിലേഴ്സ് ഡിഗ്രി നേടി. അവിടെനിന്നു തന്നെ 1991-ൽ ഡോ. സോമനാഥ് ബിസ്വാസിന്റെ കീഴിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.

1996 മുതൽ ഐ.ഐ.ടി കാൻപൂരിൽ ജോലി ചെയ്യുന്നു. ഇപ്പോൾ പ്രൊഫസറാണ്. മുമ്പ് കം‌പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ തലവനായിരുന്നു.

സങ്കീർണ്ണതാസിദ്ധാന്തം, ഗണനപരമായ സംഖ്യാസിദ്ധാന്തം, ഗൂഢശാസ്ത്രം എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ഗവേഷണമേഖലകൾ[1]

അഭാജ്യതാപരിശോധനയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ്‌ അദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയത്. ഒരേ സമയം സാമാന്യവും, ബഹുപദസങ്കീർണ്ണതയുള്ളതും, സുനിശ്ചിതവും, നിബന്ധനകളില്ലാത്തതുമായ അഭാജ്യതാപരിശോധനയ്ക്കുള്ള ആദ്യത്തെ അൽഗൊരിതമായ എ.കെ.എസ്. അഭാജ്യതാപരിശോധന അദ്ദേഹം ഗവേഷണവിദ്യാർത്ഥികളായ നീരജ് കയാൽ, നിതിൻ സക്സേന എന്നിവരോടൊത്ത് പ്രസിദ്ധീകരിച്ചു. PRIMES is in P എന്ന പേപ്പറിലൂടെ 2002 ഓഗസ്റ്റ് 6 നായിരുന്നു ഇത്. ഉടൻ തന്നെ കം‌പ്യൂട്ടർ ശാസ്ത്രത്തിന്റെ ലോക്കത്ത് ഈ സിദ്ധാന്തത്തിന്‌ വളരെ പ്രാധാന്യം കൈവന്നു. ദശകങ്ങളായി നിലവിലുണ്ടായിരുന്നന്ന ഒരു പ്രധാനപ്പെട്ട ചോദ്യത്തിലുള്ള സരളമായ ഉത്തരമായാണ്‌ ഇത് വിശേഷിപ്പിക്കപ്പെട്ടത്[2]. 2006-ലെ ഫുൾകർസൺ പുരസ്കാരം, ഗീദൽ പുരസ്കാരം എന്നിവ ഈ കണ്ടുപിടിത്തത്തിന്റെ പേരിൽ ഇവർക്ക് ലഭിച്ചു

പുരസ്കാരങ്ങൾ

തിരുത്തുക
  • ക്ലേ മാതമാറ്റികൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലേ ഗവേഷണപുരസ്കാരം[3] - 2002
  • ഐ.ഐ.ടി. കാൻപൂരിന്റെ ഡിസ്റ്റിംഗ്വിഷ്ഡ് അലുംനസ് പുരസ്കാരം[4] - 2003
  • ഗണിതശാസ്ത്രങ്ങൾക്കുള്ള ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം[5] - 2003
  • ഐ.സി.ടി.പി. പുരസ്കാരം[6] - 2003
  • ഗണിതശാസ്ത്രങ്ങൾക്കുള്ള മേഘനാഥ് സാഹ പുരസ്കാരം[7] - 2003
  • ഗീദൽ പുരസ്കാരം[8] - 2006
  • ഫുൾകർസൺ പുരസ്കാരം[9] - 2006
  • ഇൻഫോസിസ് ഗണിതശാസ്ത്രപുരസ്കാരം[10] - 2008
  • പത്മശ്രീ - 2013[11]
  1. ഐ.ഐ.ടി കാൻപൂർ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം : പ്രൊഫ. മനീന്ദ്ര അഗർവാളിന്റെ ഹോം പേജ്
  2. വുൾഫ്രാം മാത്‌വേൾഡ് : എ.കെ.എസ്. അഭാജ്യതാപരിശോധന
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-03. Retrieved 2009-09-29.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-03. Retrieved 2009-09-29.
  5. http://www.csir.res.in/external/heads/career/Shanti%20Swaroop%20Bhatnagar%20Awards%202003.htm
  6. http://prizes.ictp.it/Prize/Prize03.html
  7. http://www.ugc.ac.in/pub/jan_2004/27.htm
  8. http://sigact.acm.org/prizes/godel/
  9. http://www.ams.org/prizes/fulkerson-prize.html
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-21. Retrieved 2009-09-29.
  11. http://www.ndtv.com/article/india/list-of-padma-awardees-322445
"https://ml.wikipedia.org/w/index.php?title=മനീന്ദ്ര_അഗർവാൾ&oldid=3672384" എന്ന താളിൽനിന്ന് ശേഖരിച്ചത്