മണിഗ്രാമം

(Manigramam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ആസ്ഥാനമായി പ്രവർത്തിച്ച പഴയ ദ്രാവിഡകച്ചവടസംഘമാണ്‌ മണിഗ്രാമം. ഇവർ നായർ ജാതിക്കാരായിരുന്നെന്നും ക്രിസ്ത്യാനികളായിരുന്നെന്നും ഒക്കെ വാദമുണ്ട്. മാണിക്കവാചകരുടെ കാലത്ത് മതം മാറി ചോളദേശത്തുനിന്ന് വന്നതാണെന്നും. 64 ഗ്രാമങ്ങൾ എന്നപോലെ സിറിയൻ ക്രിസ്ത്യാനികൾക്ക് പെരുമാൾ കല്പിച്ചുനൽകിയ പദവിയാണ്‌ മണിഗ്രാമമെന്നും വാദമുണ്ട്. 8 -ആം നൂറ്റാണ്ടു മുതൽ 15-ആം നൂറ്റാണ്ടുവരെ കേരളത്തിൽ വ്യാപാരരംഗത്ത് ഇവർ ആധിപത്യമുറപ്പിച്ചിരുന്നു. കച്ചവടരംഗത്ത് തുല്യപ്രാധാന്യത്തോടെ നിലനിന്ന മറ്റൊരു സംഘമാണ്‌ അഞ്ചുവണ്ണം. രാജാക്കന്മാരുടെ സം‌രക്ഷണം ഈ കച്ചവടസംഘങ്ങൾക്കുണ്ടായിരുന്നു. തരിസാപ്പള്ളി ശാസനം ഈ സംഘങ്ങളുടെ സാന്നിദ്ധ്യത്തിലാണ്‌ നൽകപ്പെട്ടത്. മണിഗ്രാമത്തിൽപ്പെട്ട ചാത്തൻവടുകൻ, ജവി ചാത്തൻ എന്നീ ക്രിസ്ത്യൻ കച്ചവടക്കാർക്ക് ചില അവകാശങ്ങൾ നൽകിയതിന്റെ രേഖയാണ്‌ വീരരാഘവപട്ടയം. 1028-43-ൽ ചേരരാജാവായിരുന്ന രാജസിംഹന്റെ തലൈക്കാട്ടുപള്ളി ശാസനത്തിലും മണിഗ്രാമക്കാർ പരാമൃഷ്ടരാണ്‌. ചില നികുതികളിൽനിന്ന് മണിഗ്രാമക്കാരെ ഒഴിവാക്കിയിരുന്നു. ലോഗൻ‍, ഗുണ്ടർട്ട്, സുലൈമാൻ തുടങ്ങിയവർ മണിഗ്രാമത്തെ പരാമർശിക്കുന്നുണ്ട്. ക്രിസ്ത്യൻ കുടിയേറ്റക്കാരായിരുന്നു ഇവർ എന്ന് ലോഗൻ. പയ്യന്നൂർപ്പാട്ടിൽ മണിഗ്രാമക്കാരെ സൂചിപ്പിച്ചിരിക്കുന്നത് ചൂണ്ടി ഏഴിമലയ്ക്കു വടക്കും അഞ്ചുവണ്ണം-മണിഗ്രാമം തുടങ്ങിയ സംഘങ്ങളുടെ പ്രചാരമുണ്ടായിരുന്നതായി ഗുണ്ടർട്ട് പറയുന്നു.

വണിൿഗ്രാമമാണ്‌ മണിഗ്രാമമായതെന്ന് നച്ചിനാർകിയർ പരാമർശിക്കുന്നു. ഇവർ രത്നവ്യാപാരികളുടെ സംഘമായിരുന്നതിലാണ്‌ ഈ പേർ എന്ന് മറ്റു ചിലർ.

ഇവ കൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മണിഗ്രാമം&oldid=3458022" എന്ന താളിൽനിന്ന് ശേഖരിച്ചത്