മണലിത്തറ
(Manalithara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് മണലിത്തറ.[1]. തെക്കുംകര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്. വടക്കാഞ്ചേരിയിൽ നിന്നും ഒരു 7 കിലോമീറ്റർ അകലെയാണ് മണലിത്തറ. മണലിത്തറയിൽ നിന്നും 3 കിലോമീറ്റർ അകലെയായി വഴനി അണക്കെട്ട് സ്ഥിതി ചെയ്യുന്നു. ജലസേചനത്തിനുള്ള തോട് മണലിത്തറ വഴി കടന്നുപോകുന്നു. വഴനി അണക്കെട്ടും ഇതു പോലെയുള്ള തോടുകളുമാണ് സമീപത്തുള്ള ഗ്രാമങ്ങളിലെ പ്രധാന ജലസ്രോതസ്സ്. ഇവിടുത്തെ ജനങ്ങൾ പ്രധാനമായും കൃഷിക്കാരാണ്.
Manalithara | |
---|---|
village | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 7,755 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
Telephone code | 4884 |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | Wadakkanchery |
Vidhan Sabha constituency | Wadakkanchery |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം മണലിത്തറയിലെ ആകെയുള്ള ജനസംഖ്യ 7755 ആണ്. അതിൽ 3712 പുരുഷന്മാരും 4043 സ്ത്രീകളും ആണ്. [1]
ആരാധനാലയങ്ങൾ
തിരുത്തുകമണലിത്തറയിൽ പള്ളികളും ക്ഷേത്രങ്ങളും ഉണ്ട്. മച്ചാട് മാമാങ്കം ഇവിടുത്തെ ക്ഷേത്രത്തിലെ അറിയപ്പെടുന്ന ഒരു ആഘോഷമാണ്. മണലിത്തറയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള തിരുവാണിക്കാവ് ക്ഷേത്രത്തിലാണ് ഈ ആഘോഷം നടക്കുന്നത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.