മലമ്പുഴ
പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രം
(Malampuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ 1955-ൽ നിർമ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം കാനായി കുഞ്ഞിരാമൻ തീർത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാൽ സംവിധാനം[അവലംബം ആവശ്യമാണ്].
മലമ്പുഴ | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
State | Kerala |
District | Palakkad |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-09 |
ഫാന്റസി പാർക്ക് എന്ന ഉല്ലാസ കേന്ദ്രം മലമ്പുഴ ഡാമിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ്.
ഇവയും കാണുക
തിരുത്തുകMalampuzha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- മലമ്പുഴ അണക്കെട്ട്
- മലമ്പുഴ നദി
- പാലക്കാട്
- കാനായി കുഞ്ഞിരാമൻ - പ്രശസ്ത ശില്പി
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: പാലക്കാട് ജംഗ്ഷൻ - 5 കി.മീ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ വിമാനത്താവളം - 55 കി.മീ അകലെ.
- ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം