മാള ജൂതപ്പള്ളി
(Mala Synagogue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഏറ്റവും പഴയ ജൂത ദേവാലയമാണ് മാള ജൂതപ്പള്ളി. തൃശ്ശൂർ ജില്ലയിലെ മാളയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.[1] മാള പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഈ കെട്ടിടം. ആരാധന നടക്കാത്ത ഈ കെട്ടിടത്തിനുള്ളിൽ ആരാധനാ സംബന്ധിയായ വസ്തുക്കൾ ഒന്നുമില്ല. മലബാർ ജൂതന്മാരാണ് ഇത് നിർമിച്ചത്.
മാള ജൂതപ്പള്ളി | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | , മാള, തൃശ്ശൂർ, ഇന്ത്യ |
മതവിഭാഗം | യാഥാസ്ഥിതിക യഹൂദമതം |
ആചാരക്രമം | സെഫാർഡിക് |
ജില്ല | തൃശ്ശൂർ ജില്ല |
പ്രവിശ്യ | കേരളം |
രാജ്യം | ഇന്ത്യ |
പ്രതിഷ്ഠയുടെ വർഷം | 1934 |
പ്രവർത്തന സ്ഥിതി | പ്രവർത്തനമില്ല |
ചരിത്രം
തിരുത്തുകകൊച്ചി രാജാവ് ദാനം നൽകിയ മരമുപയോഗിച്ച് ജോസഫ് റബ്ബാൻ എന്നയാളാണ് പതിനൊന്നാം നൂറ്റാണ്ടിൽ ഈ സിനഗോഗ് നിർമിച്ചത് എന്നാണ് ഒരു വാദഗതി. ഈ കെട്ടിടം പതിനൊന്നാം നൂറ്റാണ്ടിൽ തന്നെ നശിപ്പിക്കുകയും 1400-ൽ പുതിയൊരു കെട്ടിടം നിർമ്മിക്കുകയും ഇത് 1792-ൽ പുതുക്കിപ്പണിയുകയുമായിരുന്നു.
ചരിത്രപരമായ തെളിവുകൾ വച്ചുനോക്കിയാൽ ഈ സിനഗോഗ് 1597-ലാണ് നിർമിച്ചത്. സിനഗോഗ് നിൽക്കുന്ന സ്ഥലത്തിന്റെ പേരായ '"മാള" ഒരുപക്ഷേ "അഭയാർത്ഥികളുടെ കേന്ദ്രം" എന്നർത്ഥം വരുന്ന "മാൽ-അഹ" എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാകാം. രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ടിപ്പു സുൽത്താൻ ഇ സിനഗോഗ് ആക്രമിക്കുകയുണ്ടായി. മാളയിലെ ജൂതസമൂഹം ഇസ്രായേലിലേയ്ക്ക് കുടിയേറാൻ തുടങ്ങിയപ്പോൾ ഈ കെട്ടിടം മാള ഗ്രാമ പഞ്ചായത്തിന് കൈമാറുകയായിരുന്നു. 1954 ഡിസംബർ 20-നാണ് കൈമാറ്റം നടന്നത്. പഞ്ചായത്ത് ഇത് ഒരു ഹാളായി ഉപയോഗിച്ചിരുന്നു. സിനഗോഗിനൊപ്പമുള്ള സെമിത്തേരി 1955 ഏപ്രിൽ 1-ന് ഗ്രാമ പഞ്ചായത്തിന്റെ കൈവശമായി.[2][3][4][5][6]
അവലംബം
തിരുത്തുക- ↑ "Cultural Heritage of Kerala". Ananthapuri.com. Retrieved 2012-06-20.
- ↑ "Jewish Monument Mala Thrissur, Kerala". Mala.com. Retrieved 2012-06-20.
- ↑ "Architecture". Friends of Kerala Synagogues 2011. Retrieved 2012-06-20.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ISJM Jewish Heritage Report". International Survey of Jewish Monuments. Archived from the original on 2001-05-15. Retrieved 2012-06-20.
- ↑ "Kerala Synagogues". Mapsofindia.com. Archived from the original on 2012-07-10. Retrieved 2012-06-20.
- ↑ "District of Kerala :: Trichur". Coco Planet Tour Company. Retrieved 2012-06-20.
Mala Synagogue എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.