മെയിൻഫ്രെയിം കമ്പ്യൂട്ടർ

നിർണായക ആപ്ലിക്കേഷനുകൾക്കായി പ്രധാനമായും വലിയ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ
(Mainframe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭീമൻ കമ്പ്യൂട്ടറുകൾ പ്രധാനമായും ശാസ്ത്ര-സാങ്കേതിക കണക്കുകൂട്ടലുകൾക്കും വാണിജ്യാവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത് ഇതിൽ വാണിജ്യാവശ്യങ്ങൾക്കു വേണ്ടി നിർമിച്ചിട്ടുള്ള വളരെ വലിയ പ്രവർത്തനശേഷിയുള്ള പ്രത്യേകതരം കമ്പ്യൂട്ടറുകളുടെ വ്യാവസായിക നാമമാണ്‌ മെയിൻഫ്രെയിംഅല്ലെങ്കിൽ ബിഗ് അയൺ എന്നത്‌.[1] സാധാരണയായി വളരെ പ്രധാനമായ, ഭീമമായ തോതിലുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുവാൻ ഉള്ള ജോലികൾക്ക് (ഉദാ: കാനേഷുമാരി, ഉപയോക്താക്കളുടെയും വ്യവസായങ്ങളുടെയും കണക്കെടുപ്പ്, ഇ.ആർ.പി, സാമ്പത്തിക-വാണിജ്യ രംഗത്തെ കണക്കുകൂട്ടലുകൾ). ആയിരക്കണക്കിനു ഉപയോക്താക്കളെ ഒരേ സമയം ഒരു മെയിൻഫ്രെയിമിന്‌ താങ്ങാൻ കഴിയും. മാത്രവുമല്ല, അത്രത്തോളം തന്നെ പ്രോഗ്രാമുകളെ സമാന്തരമായി റൺ ചെയ്യാനും ഇതിനു കഴിയും. പല ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്വെയറുകൾ ഒരു മെയിൻ ഫ്രെയിം യന്ത്രത്തിൽ ഒരേ സമയം ഓടിക്കുവാൻ കഴിയും.ഒരു മെയിൻഫ്രെയിം കമ്പ്യൂട്ടർ വലുതാണ്, എന്നാൽ ഒരു സൂപ്പർ കമ്പ്യൂട്ടറിന്റെ അത്ര വലുതല്ല, കൂടാതെ മിനികമ്പ്യൂട്ടറുകൾ, സെർവറുകൾ, വർക്ക്സ്റ്റേഷനുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള കമ്പ്യൂട്ടറുകളുടെ മറ്റ് ചില ക്ലാസുകളേക്കാൾ കൂടുതൽ പ്രോസസ്സിംഗ് പവർ ഉണ്ട്. വലിയ തോതിലുള്ള കമ്പ്യൂട്ടർ-സിസ്റ്റം ആർക്കിടെക്ചറുകൾ 1960-കളിൽ സ്ഥാപിതമായെങ്കിലും അവ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു. മെയിൻഫ്രെയിം കമ്പ്യൂട്ടറുകൾ പലപ്പോഴും സെർവറുകളായി ഉപയോഗിക്കുന്നു.

ഒരു ഒറ്റ ഫ്രെയിം IBM z15 മെയിൻഫ്രെയിം. വലിയ കപ്പാസിറ്റി മോഡലുകൾക്ക് നാല് ഫ്രെയിമുകൾ വരെ ഉണ്ടാകും. ഓറഞ്ച് ഹൈലൈറ്റുകളുള്ള LinuxONE III മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മോഡലിന് നീല ആക്‌സന്റുകൾ ഉണ്ട്.
ഒരു ഐ.ബി.എം. 704 മെയിൻഫ്രെയിം
ഒരു ജോടി ഐബിഎം മെയിൻഫ്രെയിമുകൾ. ഇടതുവശത്ത് ഐബിെം ഇസഡ് സിസ്റ്റംസ് ഇസഡ്13 ആണ്. വലതുവശത്ത് ഐബിഎം ലിനക്സ്-വൺ റോക്ഹോപർ(IBM LinuxONE Rockhopper)ആണ്.
ഒരു ഐബിഎം സിസ്റ്റം ഇസഡ്9 മെയിൻഫ്രെയിം

ആദ്യകാല കമ്പ്യൂട്ടറുകളുടെ സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റും മെയിൻ മെമ്മറിയും സൂക്ഷിച്ചിരുന്ന മെയിൻ ഫ്രെയിം[2]എന്ന് വിളിക്കപ്പെടുന്ന വലിയ കാബിനറ്റിൽ നിന്നാണ് മെയിൻഫ്രെയിം എന്ന പദം ഉരുത്തിരിഞ്ഞത്.[3][4]പിന്നീട്, മെയിൻഫ്രെയിം എന്ന പദം ഉയർന്ന നിലവാരമുള്ള വാണിജ്യ കമ്പ്യൂട്ടറുകളെ ശക്തി കുറഞ്ഞ മെഷീനുകളിൽ നിന്ന് വേർതിരിച്ചറിയാൻ ഉപയോഗിച്ചു.[5]

ആധുനിക മെയിൻഫ്രെയിന്റെ രൂപകൽപ്പന അത്ര മികച്ചതല്ല, മാത്രമല്ല റോ കമ്പ്യൂട്ടേഷണൽ സ്പീഡ് കുറവുകളെപ്പറ്റിയും മറ്റും വിശദവിവരങ്ങൾ താഴെപറയും വിധമാണ്:

  • ഉയർന്ന വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന ആന്തരിക എഞ്ചിനീയറിംഗ്.
  • പ്രത്യേക എഞ്ചിനുകളിലേക്ക് ഓഫ്‌ലോഡ് ചെയ്യാൻ കഴിവുള്ള വിപുലമായ ഇൻപുട്ട്-ഔട്ട്‌പുട്ട് ("I/O") സൗകര്യങ്ങൾ.
  • പഴയ സോഫ്‌റ്റ്‌വെയറുമായി മികച്ച രീതിയിലുള്ള ബാക്ക്‌വേർഡ് കംപാറ്റിബിലിറ്റി.(ബാക്ക്‌വേർഡ് കോംപാറ്റിബിൾ (ഡൗൺവേർഡ് കോംപാറ്റിബിൾ അല്ലെങ്കിൽ ബാക്ക്‌വേർഡ് കോംപാറ്റിബിലിറ്റി എന്നും അറിയപ്പെടുന്നു) എന്നത് സിസ്റ്റത്തിന്റെ മുൻ പതിപ്പുകളിൽ നിന്നോ മറ്റ് സിസ്റ്റങ്ങളിൽ നിന്നോ ഇന്റർഫേസുകളും ഡാറ്റയും വിജയകരമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു ഹാർഡ്‌വെയർ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ സിസ്റ്റത്തെ സൂചിപ്പിക്കുന്നു.)
  • വൻതോതിലുള്ള ത്രൂപുട്ടിനെ(throughput)പിന്തുണയ്ക്കുന്നതിന് വേണ്ടി വെർച്ച്വലൈസേഷനിലൂടെ ഉയർന്ന ഹാർഡ്‌വെയറും കമ്പ്യൂട്ടേഷണൽ യൂട്ടിലൈസേഷൻ റേറ്റും ഉപയോഗിക്കുന്നു.
  • പ്രോസസ്സറുകളും മെമ്മറിയും പോലുള്ള ഹാർഡ്‌വെയറിന്റെ ഹോട്ട്-സ്വാപ്പിംഗ്.

അവയുടെ ഉയർന്ന സ്ഥിരതയും വിശ്വാസ്യതയും ഈ യന്ത്രങ്ങളെ വളരെക്കാലം തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു, ഫെയിലേഴ്സിന്റെ ശരാശരി സമയം (MTBF) പതിറ്റാണ്ടുകളായി കണക്കാക്കുന്നു.

മെയിൻഫ്രെയിമുകൾക്ക് ഉയർന്ന ലഭ്യതയുണ്ട്, അവയുടെ ദീർഘായുസ്സിനുള്ള പ്രധാന കാരണങ്ങളിലൊന്ന്, പ്രവർത്തനരഹിതമായ സമയം ചെലവേറിയതോ അല്ലെങ്കിൽ കാ‌സ്‌ട്രോഫിക്ക് ആയ ആപ്ലിക്കേഷനുകളിലാണ് അവ സാധാരണയായി ഉപയോഗിക്കുന്നത്. വിശ്വാസ്യത, ലഭ്യത, സേവനക്ഷമത (RAS) എന്ന പദം മെയിൻഫ്രെയിം കമ്പ്യൂട്ടറുകളെപ്പറ്റി നിർവചിക്കുന്ന സ്വഭാവമാണ്. ഈ സവിശേഷതകൾ സാക്ഷാത്കരിക്കുന്നതിന് കൃത്യമായ ആസൂത്രണവും നടപ്പാക്കലും ആവശ്യമാണ്. കൂടാതെ, മറ്റ് കമ്പ്യൂട്ടർ തരങ്ങളെ അപേക്ഷിച്ച് മെയിൻഫ്രെയിമുകൾ കൂടുതൽ സുരക്ഷിതമാണ്: NIST വൾനറബിലിറ്റികൾ സംബന്ധിച്ച ഡാറ്റാബേസ്, US-CERT, IBM Z പോലുള്ള പരമ്പരാഗത മെയിൻഫ്രെയിമുകളെ റേറ്റുചെയ്യുന്നു (മുമ്പ് z Systems, System z, zSeries),യുണിസിസ് ഡൊറാഡോയും യുണിസിസ് ലിബ്രയും വിൻഡോസ്, യുണിക്സ്, ലിനക്സ് മുതലായവയിൽ പ്രവർത്തിക്കുന്നവയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ വൾനറബിലിറ്റിയുള്ളതും ഏറ്റവും സുരക്ഷിതമായവയാണ്.

ചരിത്രം

തിരുത്തുക

1950 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ ധാരാളം കമ്പനികൾ മെയിൻഫ്രെയിം ഉണ്ടാക്കിയിരുന്നു. ഐ. ബി. എമ്മും ഏഴ് കുള്ളന്മാരും എന്നാണ് അക്കാലഘട്ടത്തിൽ പറഞ്ഞിരുന്നത്. ബർ‌റോസ്(ഇന്നത്തെ യുണിസിസ്), സി. ഡി. സി, ജനറൽ ഇലക്ട്രിക്, ഹണിവെൽ, എൻ. സി. ആർ, ആർ. [സി. എ http://www.ca.com/us/ Archived 2009-03-25 at the Wayback Machine.], യുനിവാക് എന്നിവയായിരുന്നു മറ്റു കമ്പനികൾ.

ഇന്നത്തെ അവസ്ഥ

തിരുത്തുക

യുണിസിസിന്റെ ഏതാനും മെയിൻഫ്രെയിമുകൾ ഒഴിച്ചു നിർത്തിയാൽ ഐ. ബി. എം. നാണ് ഈ മേഖലയിൽ മേധാവിത്തം[6].

  1. Vance, Ashlee (July 20, 2005). "IBM Preps Big Iron Fiesta". The Register. Retrieved October 2, 2020.
  2. Edwin D. Reilly (2004). Concise Encyclopedia of Computer Science (illustrated ed.). John Wiley & Sons. p. 482. ISBN 978-0-470-09095-4. Extract of page 482
  3. "mainframe, n". Oxford English Dictionary (on-line ed.). Archived from the original on 2021-08-07. Retrieved 2022-04-30.
  4. Ebbers, Mike; O’Brien, Wayne; Ogden, Bill (July 2006). Introduction to the New Mainframe: z/OS Basics (PDF) (1st ed.). IBM Redbooks. pp. 5–10. Archived from the original (PDF) on 2017-07-02. Retrieved October 2, 2020.
  5. Beach, Thomas E. (August 29, 2016). "Types of Computers". Computer Concepts and Terminology. Los Alamos: University of New Mexico. Archived from the original on August 3, 2020. Retrieved October 2, 2020.
  6. "IBM Tightens Stranglehold Over Mainframe Market; Gets Hit with Antitrust Complaint in Europe". CCIA. 2008-07-02. Archived from the original on 2012-04-25. Retrieved 2008-07-09.