മഹാവീർ ഹരിന വനസ്ഥലി ദേശീയ ഉദ്യാനം

(Mahavir Harina Vanasthali National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെലംഗാണയിലെ ഹൈദരാബാദിലെ വനസ്ഥലിപുരത്ത് സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനമാണ് മഹാവീർ ഹരിന വനസ്ഥലി ദേശീയ ഉദ്യാനം. ഈ ദേശീയ ഉദ്യാനത്തിന് 3758 ഏക്കർ വിസ്തീർണ്ണമുണ്ട് [1]

മഹാവീർ ഹരിന വനസ്ഥലി ദേശീയ ഉദ്യാനം
Map showing the location of മഹാവീർ ഹരിന വനസ്ഥലി ദേശീയ ഉദ്യാനം
Map showing the location of മഹാവീർ ഹരിന വനസ്ഥലി ദേശീയ ഉദ്യാനം
Locationതെലങ്കാന
Coordinates17°36′N 78°47′E / 17.600°N 78.783°E / 17.600; 78.783
Area14.59 കി.m2 (5.63 ച മൈ)
Established1975
പേക്കുയിൽ Cuculus varius


ചരിത്രം

തിരുത്തുക

ജൈനമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥങ്കരനായ മഹാവീരന്റെ 2500-ആമത് നിർവ്വാണ വാർഷികത്തിന്റെ സ്മരണയ്ക്കായി 1975-ലാണ് പാർക്കിന് ഈ പേരു നൽകപ്പെട്ടത്. ഹൈദരാബാദിലെ ഭരണാധികാരികളായിരുന്ന നൈസാമുകളുടെ സ്വകാര്യ നായ്യാട്ടു സ്ഥലമായിരുന്നു. ഈ വന ഉദ്യാനം. വിലപ്പെട്ട പാരമ്പര്യം നിലനിർത്തുന്നതിനും മാനുകളെ പുനരധിവസിപ്പിക്കുന്നതിനുമായാണ് നൈസാംദേശീയ ഉദ്യാനത്തിനുവേണ്ടി ഈ സ്ഥലം സംഭാവന ചെയ്തത്. 

ഉദ്യാനം

തിരുത്തുക

ഇവിടെ ആന്ധ്രയുടെ സംസ്ഥാന മൃഗമായ കൃഷ്ണമൃഗംമുള്ളൻ പന്നി, വാട്ടർ മോണീട്ടർ, പാമ്പു കഴുകൻ, കുളക്കൊക്ക്, തുടങ്ങി അനേകം ജീവികളുണ്ട്.

ചിത്രശാല

തിരുത്തുക

 

പരിസ്ഥിതി വിനോദസഞ്ചാരം

തിരുത്തുക

ഹൈദരാബാദ്-വിജയവാഡ റോഡിൽ ഹൈദരാബാദ് പട്ടണത്തിൽനിന്ന് അധികം ദൂരെയല്ലാതെയായാണ്  മഹാവീർ ഹരിന വനസ്ഥലി ദേശീയ ഉദ്യാനം  സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തിന്റെ സംരക്ഷണം നടത്തുന്നത് ടിഎസ് വനം വകുപ്പാണ്. വഴികാട്ടികളോടെയുള്ള വിനോദ സഞ്ചാരം ഉദ്യാനത്തിൽ അനുവദിച്ചിട്ടുണ്ട്. വാഹങ്ങങൾ ഉദ്യാനത്തിൽ പ്രവേശിക്കുന്നതിന് പ്രവേശന നിരക്ക് നൽകേണ്ടതുണ്ട്.  

  1. http://timesofindia.indiatimes.com/city/hyderabad/Nehru-Zoological-Park-blackbucks-get-new-home/articleshow/21564226.cms