കോലാപൂർ മഹാലക്ഷ്മി ക്ഷേത്രം

(Mahalakshmi Temple, Kolhapur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്രയിലെ കോലാപൂരിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ശക്തിപീഠ ക്ഷേത്രമാണ്‌ ശ്രീ മഹാലക്ഷ്മി ക്ഷേത്രം. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അനേക ശക്തി പീഠങ്ങളിൽ പ്രശസ്തമായ ഒന്നാണ് ഈ പ്രസിദ്ധമായ ക്ഷേത്രം. പുരാണങ്ങളിൽ എഴുതിയിട്ടുള്ളത് പ്രകാരം സതിയുടെ ശരീര പിണ്ഡങ്ങളുടെ രൂപത്തിലുള്ള ശക്തി പീഠം എന്നത് ഭഗവതി ആദിപരാശക്തിയുടെ വാസസ്ഥലമാണ്. കോൽഹാപുരിൽ സ്ഥിതി ചെയ്യുന്ന ഈ ശക്തിപീഠം പ്രത്യേകമായി കുറിപ്പിട്ടുള്ള ആറു ശക്തി പീഠം ഉള്ള സ്ഥലങ്ങളിൽ ഒന്നാണ്. അഷ്ട ഐശ്വര്യങ്ങൾ പ്രദാനം ചെയ്യുന്ന ശ്രീ ഭഗവതി അഥവാ മഹാലക്ഷ്മിയാണ് ഇവിടെ കുടികൊള്ളുന്നത്. ഇവിടെ പ്രാർത്ഥന ചെയ്യുന്നവരുടെ അഭിലാഷങ്ങൾ പൂർണമായി കിട്ടുന്നുവെന്നും അല്ലെങ്കിൽ ജീവൻ മുക്തി അഥവാ മോക്ഷം നേടുമെന്നും വിശ്വസിക്കപ്പെടുന്നു. പരാശക്തിയുടെ രണ്ടാമത്തെ പ്രധാന രൂപമാണ് മഹാലക്ഷ്മി. മഹാകാളി, മഹാസരസ്വതി എന്നിവയാണ് മറ്റു രണ്ട് ഭാവങ്ങൾ. ഇവിടുത്തെ ഭഗവതി തന്നെയാണ് കൊല്ലൂർ മൂകാംബികയിലും കുടികൊള്ളുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.

കോലാപൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ ലക്ഷ്മീവിഗ്രഹം

പ്രത്യേകതകൾ

തിരുത്തുക

ക്രി.വ. 700 നടുത്ത് കന്നട ചാലുക്യ സാമ്രാജ്യ വംശത്തിന്റെ സമയത്താണ്‌ ഈ ക്ഷേത്രം പണിതത്. ഒരു വലിയ കല്ല്‌ കൊണ്ട് ചെയ്ത തട്ടകത്തിൻ മുകളിൽ ആണ്, ഭഗവതിയുടെ കിരീടം ധരിച്ച നാല് കരങ്ങളോട് കൂടിയ മുത്തുക്കല്ലിൽ പണിഞ്ഞ പ്രതിഷ്ഠ ഏറ്റി വച്ചിരിക്കുന്നത്. ഈ വിഗ്രഹത്തിന്റെ തൂക്കം 40 കിലോഗ്രാം ആണ്‌. കരിങ്കല്ലിനാൽ നിർമ്മിച്ച മഹാലക്ഷ്മിയുടെ പ്രതിഷ്ഠ 3 അടി ഉയരമുള്ളതാണ്‌. ക്ഷേത്രത്തിന്റെ ചുറ്റിയുള്ള ചുവരുകളിൽ ഒന്നിൽ ശ്രീചക്രത്തിന്റെ ചിത്രം വരച്ചു കാണുന്നു. വിഗ്രഹത്തിന്റെ പിൻവശം, ഭഗവതിയുടെ വാഹനമായ സിംഹത്തിന്റെ ഒരു പ്രതിഷ്ഠ പണിഞ്ഞിട്ടുണ്ട്. മകുടത്തിൽ ശേഷ നാഗത്തിന്റെ മനോഹരമായ ഒരു ചിത്രവും കൊത്തിയിരിക്കുന്നത് കാണാം. അമ്മയുടെ നാല് കരങ്ങളിൽ മംഗളകരമായ വസ്തുക്കളെ പിടിച്ചു നില്കുന്നത് കാണാം. താഴ് വശത്ത് വലതു കരത്തിൽ ഒരു നാരങ്ങയുടനും, മേൽ ഭാഗത്ത് കരങ്ങളിൽ ഒരു വലിയ കൌമോധകി എന്ന ഗദയും, അതിന്റെ തല താഴെ നിലത്തിൽ മുട്ടുകയും, മേൽ വശമുള്ള ഇടത്ത് കൈയിൽ തടുക്കാനായി ഒരു കേടകവും പിന്നെ താഴെ ഇടതു വശത്തിൽ കരങ്ങളിൽ ഒരു പാന പാത്രം എന്ന കിണ്ണവും ധരിച്ചിട്ടുണ്ട്. മറ്റ് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ വടക്ക് ഭാഗം അല്ലെങ്കിൽ കിഴക്ക് ദിക്കിലേക്ക് നോക്കി നില്കുന്നത് പോലെ അല്ലാതെ, ഈ സ്ഥലത്തിൽ അമ്മയുടെ പ്രതിഷ്ഠ പടിഞ്ഞാറ് ദർശനത്തിലാണ് നില കൊള്ളുന്നത്‌ എന്നത് മറ്റൊരു പ്രത്യേകതയാണ്‌. പടിഞ്ഞാറ് വശത്തുള്ള ചുവരിൽ ഒരു ചെറിയ ജനലുണ്ട്, അതിൽ കൂടി സൂര്യ കിരണങ്ങൾ കടന്നു വന്നു വർഷം തോറും മൂന്ന് ദിവസം അതായതു മാർച്ച്‌ മുതൽ സെപ്തംബർ മാസങ്ങളിൽ 21 ആം തിയതികളിൽ അമ്മയുടെ പ്രതിഷ്ഠയിൽ പതിക്കുന്നു.

ഈ ക്ഷേത്രത്തിന്റെ അകത്ത് മഹാവിഷ്ണു, പരമശിവൻ, മഹിഷാസുരമർദിനി, സൂര്യൻ, നവഗ്രഹങ്ങൾ, വിട്ടാൽ-രക്മായി, തുല്ജാ ഭവാനി തുടങ്ങി മറ്റു ഉപദേവ പ്രതിഷ്ഠകളും ഉണ്ട്. ഈ പ്രതിഷ്ഠകളിൽ ചിലത് 11-ആം നൂറ്റാണ്ടിൽ പണിതതാണ്‌. ചിലത് ഈയിടെ നിർമിച്ചതാണ്. ക്ഷേത്രത്തിന്റെ അടുത്ത് തന്നെ വിശ്വേശ്വര മഹാദേവന്റെ ഒരു ചെറിയ ക്ഷേത്രവും നില കൊള്ളുന്നു. അതിന്റെ വശത്തിൽ മണികർണിക കുണ്ഡം എന്ന പേരിൽ ഒരു കുളമുമുണ്ട്.

വഴിപാടുകൾ

തിരുത്തുക

എല്ലാ ദിവസവും ഈ ക്ഷേത്ത്രത്തിൽ 5 പൂജകൾ നടത്തുന്നുണ്ട്. കാലത്തെ 5 മണിക്ക് തന്നെ, സുപ്രഭാതവും, ശ്ലോകങ്ങൾ ചൊല്ലിയും, തീപ്പന്തങ്ങൾ വെച്ചുകൊണ്ട് അമ്മയെ എഴുന്നേല്പ്പിക്കുന്ന പൂജകൾ നടത്തുന്നു. രണ്ടാമത്തെ പൂജ കാലത്ത് 8 മണിക്ക് 16 വിധ പൂജാ സല്കാരങ്ങൾ പണിഞ്ഞു ശോടോപചാര പൂജകൾ നിവൃത്തി ചെയ്യുന്നു. പിന്നെ ഉച്ച തിരിഞ്ഞ പൂജയും, വൈകുന്നേര പൂജകളും നടത്തുന്നു. രാത്രിയിൽ ഷെജാരതി പൂജകളോടെ ഒരു ദിവസത്തെ പൂജകൾ കഴിയുന്നു.

പ്രത്യേക ദിവസങ്ങൾ

തിരുത്തുക

എല്ലാ വെള്ളിയാഴ്ചകളിലും ഭഗവതിയുടെ ഉത്സവ വിഗ്രഹം ധരിച്ചു ക്ഷേത്രത്തിനെ മൂന്ന് പ്രാവശ്യം വലം വക്കുന്ന ചടങ്ങ് നടത്തുന്നു. ഇത് എല്ലാ പൗർണ്ണമി ദിവസങ്ങളിലും ആചരിക്കുന്നു. വെള്ളിയാഴ്ച, പൗർണമി, നവരാത്രി, ദീപാവലി എന്നിവ ഇവിടെ പ്രധാനമാണ്.

സൂര്യന്റെ കിരണങ്ങൾ കൂടി ബഹുമാന പൂർവ്വം ലോക മാതാവായ മഹാലക്ഷ്മി മാതാവിനെ കാണാൻ വന്നു ദർശനം ചെയ്ധുന്നുവെന്നും, മനുഷ്യ ജീവിതം അമ്മയുടെ കരുണ മറ്റും വാത്സല്യതിന്റെ ചുവടുകളിൾ വെളിച്ചത്തെയും സൌഭാഗ്യതൈയും നേടുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഈ വിധത്തിൽ സൂര്യകിരണങ്ങൾ വിഗ്രഹത്തിൽ പതിക്കുന്നത് കോൽഹാപുരിൽ നില കൊണ്ടുള്ള മഹാലക്ഷ്മി ക്ഷേത്രത്തെ പണിഞ്ഞ ശില്പികളുടെ പ്രസിദ്ധമായ കൗശലവൈദഗ്ദ്യത്തിന്‌ തെളിവാണ്‌. സൂര്യന്റെ കിരണങ്ങൾ ലോക മാതാ മഹാ ലക്ഷ്മിയിന്റെ പാദ കമലങ്ങളിൽ ശരണം അടയുന്ന വിധത്തിൽ നിർമ്മിച്ചത്‌ അത്ഭുത പൂർവ്വം തന്നെയാണ്. ഭക്തന്മാർ ആയിരക്കണക്കിൽ ഈ ഉത്സവ സമയത്തിൽ ഈ കാഴ്ച 'കിരനോത്സവം' എന്ന പേരിൽ കൊണ്ടാടുന്നു.

പ്രതി വർഷവും ഈ ഉത്സവം താഴെ കുറിച്ച ദിവസങ്ങളിൽ വൈകുന്നേരം ആഘോഷിക്കുന്നു: 31 ജനുവരി, 1 ഫെബ്രുവരി, 2 ഫെബ്രുവരി, 9 നവംബർ , 10 നവംബർ , 11 നവംബർ.

എല്ലാ വർഷവും സൂര്യ ഭഗവാൻ ലോക മാതാ മഹാലക്ഷ്മിയൈ കണ്ടു അനുഗ്രഹം നേടി വരുന്നതാണ് പതിവ് . രധസപ്തമി ദിവസത്തിന്റെ അടുത്തായിട്ടു ജനവരി മാസത്തിൽ ഈ ഉത്സവം കൊണ്ടാടുന്നു. ഇതു മൂന്ന് ദിവസങ്ങൾ ആഘോഷിക്കും. ഒന്നാം ദിവസം, സൂര്യ കിരണങ്ങൾ അമ്മയുടെ പാദ ചുവടുകളിലും, രണ്ടാം ദിവസം അമ്മയ്ടെ ഇട ഭാഗത്തും, മൂന്നാമത്തെ ദിവസം അമ്മയുടെ മുഖ മണ്ഡലത്തിലും കിരണങ്ങൾ സ്പർശം ചെയ്യുന്നതാന്. പേശാവർ രാജാക്കമ്മാർ അതിനു ശേഷം ക്ഷെത്രത്തിന്റെ മരാമത്ത് പണിയുടെ ചുമതല ഏറ്റെടുത്തു. ഭാരതത്തിന്റെ ഇപ്പകുതിയിൽ വർഷ ക്കണക്കിൽ ആക്രമണം നടന്നുവന്നതാൽ, ഇവിടെ കാണുന്ന പല വിഗ്രഹങ്ങൾ നശിച്ചു, ഈ വിഗ്രഹങ്ങളെ നാം ഇന്നും ഇവിടെ കാണാം.

ഇതും കൂടി കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക