മഹാദേവി വർമ്മ
മഹാദേവി വർമ്മ (ഹിന്ദി: महादेवी वर्मा) (1907 – സെപ്റ്റംബർ 11, 1987)ഒരു പ്രശസ്ത ഹിന്ദി കവയിത്രിയായിരുന്നു.[1] 1907-ൽ ഉത്തർപ്രദേശിലെ ഫരൂഖാബാദിൽ ജനിച്ചു. "ആധുനിക കാലത്തെ മീര" എന്നാണ് ഇവർ വിശേഷിക്കപ്പെട്ടിരുന്നത്.[2] ആധുനിക ഹിന്ദി സാഹിത്യത്തിലെ കാല്പനികതയുടെ കാലമായ ഛായാവാദി കാലഘട്ടത്തിലെ ഏറ്റവും പ്രധാന കവികളിലൊരാളായിരുന്നു ഇവർ.
മഹാദേവി വർമ്മ महादेवी वर्मा | |
---|---|
ജനനം | ഫറൂഖാബാദ്, ഇപ്പോൾ ഉത്തർ പ്രദേശിൽ, ബ്രിട്ടീഷ് ഇന്ത്യ | 26 മാർച്ച് 1907
മരണം | 11 സെപ്റ്റംബർ 1987 അലഹബാദ്, പ്രദേശ്, ഇന്ത്യ | (പ്രായം 80)
തൊഴിൽ | എഴുത്തുകാരി, കവി, ചിത്രകാരി സ്വാതന്ത്ര്യസമര സേനാനി, സ്ത്രീ അവകാശ പ്രവർത്തക, വിദ്യാഭ്യാസ വിചക്ഷണ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
വിദ്യാഭ്യാസം | ഹൈസ്കൂൾ |
പഠിച്ച വിദ്യാലയം | ക്രോസ്ത്വൈറ്റ് ഗേൾസ് സ്കൂൾ, അലഹബാദ്, ഉത്തർ പ്രദേശ് |
Period | ഛായാവാദ് |
Genre | കവിത, സാഹിത്യം, ചിത്രരചന |
അവാർഡുകൾ | 1979: സാഹിത്യ അക്കാദമി ഫെലോഷിപ്പ് 1982: ജ്ഞാനപീഠം പുരസ്കാരം 1956: പത്മഭൂഷൺ 1988: പത്മവിഭൂഷൺ |
ജീവിത രേഖ
തിരുത്തുകഭഗൽപ്പൂരിൽ കോളേജ് അദ്ധ്യാപകനായിരുന്ന ഗോവിന്ദപ്രസാദ് വർമ്മയുടേയും ഹേംറാണി ദേവിയുടെയും പുത്രിയായി 1907 മാർച്ച് 26നു പുലർച്ചേ 6 മണിക്ക് ജനിച്ചു. ഏഴു തലമുറകൾ(ഏകദേശം 200 വർഷങ്ങൾ)ക്കു ശേഷമായിരുന്നു, ആ കുടുംബത്തിൽ ഒരു പെൺകുഞ്ഞു ജനിക്കുന്നത്. അത് ദേവിയുടെ അനുഗ്രഹമായി കരുത്തിയ ഗോവിന്ദ പ്രസാദിന്റെ അച്ഛനാണ് കുഞ്ഞിനു മഹാദേവി എന്നു പേര് നൽകിയത്.[3]
പ്രധാന കൃതികൾ
തിരുത്തുകകവിതകൾ
തിരുത്തുക
1. നീഹാർ (1930) |
6. യാമ (1936) |
11. ഗീത്പർവ (1970) |
ഗദ്യ കൃതികൾ
തിരുത്തുക
1. അതീത് കെ ചൽച്ചിത്ര (1941) |
5. ക്ഷണ്ഡഃ (1956) |
9. സംഭാഷൺ (1956) |
പുരസ്കാരങ്ങൾ
തിരുത്തുക1956-ൽ ഭാരത സർക്കാർ പദ്മഭൂഷൺ നൽകി ഇവരെ ആദരിച്ചു. 1976-ൽ ഭാരത സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. ഈ പുരസ്കാരം നേടുന്ന ആദ്യ വനിതയാണിവർ. 1982-ൽ ജ്ഞാനപീഠവും ലഭിച്ചു.[4][5] മരണാനന്തരം, 1988ൽ പത്മവിഭൂഷൺ നൽകിയും മഹാദേവി വർമ്മയ്ക്കു രാഷ്ട്രം ആദരവർപ്പിച്ചു.
കൂടുതൽ വായനയ്ക്ക്
തിരുത്തുകഅവലംബം
തിരുത്തുക- ↑ "indohistory.com/". Archived from the original on 2019-09-12. Retrieved 2013-05-31.
- ↑ "Mahadevi Verma: Modern Meera". Archived from the original on 2007-03-21. Retrieved 2013-05-31.
- ↑ ഡോക്ടർ രാജ്കുമാർ സിങ്ങ് എഴുതിയ "महादेवी वर्मा: जन्म, शैशवावस्था एवं बाल्यावस्था" എന്ന ഗ്രന്ഥത്തിന്റെ 38, 39,40 പേജുകൾ
- ↑ "Bhartiya Jnanpith - Official web site". Archived from the original on 2012-02-18. Retrieved 2013-05-31.
- ↑ webindia123