മേ വെസ്റ്റ്
അമേരിക്കന്‍ ചലചിത്ര നടന്‍
(Mae West എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയിൽ നിന്നുള്ള ഒരു അഭിനേത്രിയും, ഗായികയുമായിരുന്നു മേരി ജേൻ വെസ്റ്റ് (ജനനം: ഓഗസ്റ്റ് 17, 1893 – മരണം നവംബർ 22, 1980). തിരക്കഥാകൃത്ത്, ഹാസ്യതാരം എന്നീ വിവിധമേഖലകളിൽ കഴിവു തെളിയിച്ച മേ വെസ്റ്റ് വർഷങ്ങളോളം വെള്ളിത്തിരയിലും പുറത്തും നിറഞ്ഞു നിന്നിരുന്നു. അമേരിക്കൻ ക്ലാസ്സിക്ക് സിനിമയിലെ മികച്ച സ്ത്രീ അഭിനേത്രികളിലൊരാളായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേ വെസ്റ്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്.[1]
മേ വെസ്റ്റ് | |
---|---|
ജനനം | മേരി ജേൻ വെസ്റ്റ് ഓഗസ്റ്റ് 17, 1893 ബ്രൂക്ക്ലിൻ, ന്യൂയോർക്ക്, അമേരിക്ക |
മരണം | നവംബർ 22, 1980 | (പ്രായം 87)
തൊഴിൽ | അഭിനേത്രി, ഗായിക, തിരക്കഥാകൃത്ത് |
സജീവ കാലം | 1907–78 |
ജീവിതപങ്കാളി(കൾ) | ഫ്രാങ്ക് വാല്ലസ് (1911–43} |
പങ്കാളി(കൾ) | പോൾ നൊവാക്ക് (1954–80) |
സിനിമാ ജീവിതം അവസാനിച്ചതോടെ, അവർ പുസ്തകരചനയിലേക്കു തിരിഞ്ഞു. കൂടാതെ റേഡിയോ, ടി.വി പരിപാടികളിലും പങ്കെടുത്തു. 1980 നവംബർ 22 തന്റെ 87 ആമത്തെ വയസ്സിൽ മേ വെസ്റ്റ് അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ Jennifer D, Keene (2009). Visions of America, A History of the United States,. Pearson. ISBN 978-0321066879.[പ്രവർത്തിക്കാത്ത കണ്ണി]
ബാഹ്യ ലിങ്കുകൾ
തിരുത്തുകമേ വെസ്റ്റ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
Mae West എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.