മാഡിസൺ ഡി റൊസാരിയോ

(Madison de Rozario എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്‌ട്രേലിയൻ പാരാലിമ്പിക് അത്‌ലറ്റാണ് മാഡിസൺ ഡി റൊസാരിയോ (ജനനം: 24 നവംബർ 1993)[1]. 2016 റിയോ പാരാലിമ്പിക്‌സിൽ അവർ രണ്ട് വെള്ളി മെഡലുകൾ നേടി.[2][3] വേൾഡ് പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം നേടിയിട്ടുണ്ട്.

മാഡിസൺ ഡി റൊസാരിയോ
2016 ൽ മാഡിസൺ ഡി റൊസാരിയോ
വ്യക്തിവിവരങ്ങൾ
ദേശീയതഓസ്‌ട്രേലിയൻ
ജനനം (1993-11-24) 24 നവംബർ 1993  (31 വയസ്സ്)
പെർത്ത്, വെസ്റ്റേൺ ഓസ്‌ട്രേലിയ
Sport
Disability classT53
പരിശീലിപ്പിച്ചത്ലൂയിസ് സാവേജ്

ആദ്യകാലജീവിതം

തിരുത്തുക

ഡി റൊസാരിയോ പെർത്തിൽ വളർന്നു. നാലാം വയസ്സിൽ, അവർ ട്രാൻവേഴ്‌സ് മൈലിറ്റിസ് എന്ന ന്യൂറോളജിക്കൽ രോഗം അവരിൽ ക്രമേണ ബാധിക്കുകയും ഇത് സുഷുമ്‌നാ നാഡിക്ക് വീക്കം നൽകുകയും അത് അവരുടെ വീൽചെയർ ഉപയോഗത്തിന് കാരണമാവുകയും ചെയ്തു.[4]

ഡി റൊസാരിയോയുടെ കുടുംബപ്പേര് പോർച്ചുഗീസ് വംശത്തിൽ നിന്നാണ്. അവരുടെ പിതാവ് സിംഗപ്പൂരിലാണ് ജനിച്ചത്. അമ്മ യഥാർത്ഥത്തിൽ ഓസ്‌ട്രേലിയയിൽ നിന്നാണ്.[4]

അത്‌ലറ്റിക്സ്

തിരുത്തുക
 
2012 ൽ ലണ്ടൻ പാരാലിമ്പിക്‌സിൽ ഡി റൊസാരിയോ

14-ാം വയസ്സിൽ, 2008 ലെ ബീജിംഗ് പാരാലിമ്പിക്‌സിൽ പങ്കെടുത്ത ഡി റൊസാരിയോ ഓസ്‌ട്രേലിയൻ ടീമിന്റെ ഭാഗമായി വനിതകളുടെ 4x100 മീറ്റർ ടി 53/54 ഇനത്തിൽ വെള്ളി മെഡൽ നേടി. വ്യക്തിഗത വനിതാ ടി 54 100 മീറ്റർ, 400 മീറ്റർ മത്സരങ്ങളിലും അവർ മത്സരിച്ചു.[5] മുൻ പാരാലിമ്പിക് അത്‌ലറ്റ് ഫ്രാങ്ക് പോണ്ടയാണ് പരിശീലകനായത്. ഇപ്പോൾ ലൂയിസ് സാവേജിനെയും പരിശീലിപ്പിക്കുന്നു.[1][6] 2012 ലണ്ടൻ പാരാലിമ്പിക്‌സിൽ അവർ മെഡൽ നേടിയില്ല.[5]2012 ലും 2013 ലും ഓസ് ഡേ 10 കെ വീൽചെയർ റോഡ് റേസ് നേടി.[7]

ഫ്രാൻസിലെ ലിയോണിൽ നടന്ന 2013 ഐപിസി അത്‌ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 800 മീറ്റർ ടി 53 ൽ ഡി റൊസാരിയോ വെങ്കല മെഡൽ നേടി.[6]

 
2011 ജനുവരിയിൽ സിഡ്നിയിൽ നടന്ന 2011 ലെ ലോക ചാമ്പ്യൻഷിപ്പ് സന്നാഹമത്സരത്തിൽ മാഡിസൺ ഡി റൊസാരിയോ മത്സരിക്കുന്നു

2015-ൽ ദോഹയിൽ നടന്ന ഐപിസി അത്‌ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ ഡി റൊസാരിയോ വനിതകളുടെ 800 മീറ്റർ ടി 54 ൽ 1: 53.86 ൽ സ്വർണം നേടി. ഇത് ഒരു പ്രധാന അന്താരാഷ്ട്ര മത്സരത്തിൽ അവരുടെ ആദ്യ സ്വർണ്ണ മെഡലായിരുന്നു.[8] വനിതകളുടെ 1500 മീറ്റർ ടി 54 ൽ 3: 42.03 സമയത്ത് വെങ്കലവും നേടി.[9]

2016-ലെ റിയോ പാരാലിമ്പിക്‌സിൽ ഡി റൊസാരിയോ രണ്ട് വെള്ളി മെഡലുകൾ നേടി. വനിതാ 800 മീറ്റർ ടി 53 ൽ വെള്ളി മെഡൽ നേടിയാണ് ഡി റൊസാരിയോ പാരാലിമ്പിക്‌സിൽ ആദ്യ വ്യക്തിഗത മെഡൽ നേടിയത്. കൂടാതെ, വനിതകളുടെ 4 × 400 മീറ്റർ റിലേ ടി 53/54 ൽ വെള്ളി മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു.[2]

2016 നവംബറിൽ ഡി റൊസാരിയോയ്ക്ക് വീൽചെയർ സ്‌പോർട്‌സ് ഡബ്ല്യുഎ സ്‌പോർട്ട് സ്റ്റാർ ഓഫ് ദി യീ അവാർഡ് ലഭിച്ചു.[10]

ലണ്ടനിൽ നടന്ന 2017-ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഡി റൊസാരിയോ വനിതകളുടെ 5000 മീറ്റർ ടി 54 ൽ സ്വർണ്ണവും വനിതകളുടെ 800 മീറ്റർ ടി 54 ൽ വെള്ളി മെഡലും വനിതകളുടെ 1500 മീറ്റർ ടി 54 ൽ വെങ്കലവും നേടി.[11][12][13]

 
2012 ൽ ലണ്ടൻ പാരാലിമ്പിക്‌സിൽ ഡി റൊസാരിയോ

ക്വീൻസ്‌ലാന്റിലെ ഗോൾഡ് കോസ്റ്റിലെ 2018-ലെ കോമൺ‌വെൽത്ത് ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ ടി 54, വനിതാ മാരത്തൺ ടി 54 എന്നിവയിൽ സ്വർണം നേടി.[14]

22 ഏപ്രിൽ 2018 ന്, നാടകീയമായ അവസാന ഡാഷ് സ്പ്രിന്റ് ഉണ്ടാക്കി 1: 42.58 സമയത്ത് 2018-ലെ ലണ്ടൻ മാരത്തോൺ വനിതാ വീൽചെയർ കിരീടം നേടി. വനിതാ വീൽചെയർ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ താരമായി.[15]

2019-ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മാരത്തോൺ ഇനമായ 2019-ലെ ലണ്ടൻ മാരത്തോണിൽ വനിതാ ടി 46 ലെ വെങ്കല മെഡൽ നേടി.[16] ദുബായിൽ നടന്ന 2019-ലെ ചാമ്പ്യൻഷിപ്പ് ട്രാക്ക് ഇവന്റുകളിൽ വനിതകളുടെ 800 മീറ്റർ ടി 54 ൽ സ്വർണ്ണവും വനിതകളുടെ 1500 മീറ്റർ, 5000 മീറ്റർ ടി 54 എന്നിവയിൽ രണ്ട് വെള്ളി മെഡലുകളും നേടി.[17][18]

2012, 2013, 2017, 2018, 2019, 2020 എന്നീ വർഷങ്ങളിൽ ആറ് തവണ ഓസ് ഡേ 10 കെ വീൽചെയർ റോഡ് റേസ് ഡി റൊസാരിയോ നേടിയിട്ടുണ്ട്.[19]

ലോക റെക്കോർഡുകൾ

തിരുത്തുക
ദൂരം സമയം സ്ഥാനം തീയതി
വനിതകളുടെ 800 മീറ്റർ ടി53 1:45.53 കാൻ‌ബെറ, ഓസ്‌ട്രേലിയൻ തലസ്ഥാന പ്രദേശം 21 ജനുവരി 2019[20]
വനിതകളുടെ 1500 മീറ്റർ ടി53/54 3:13.27 നോട്ട്വിൽ, സ്വിറ്റ്സർലൻഡ് 26 May 2018[21]

അംഗീകാരം

തിരുത്തുക
  • 2018 - കോസ്മോപൊളിറ്റൻ വിമൻ ഓഫ് ദ ഇയർ അവാർഡ് - സ്പോർട്സ് വുമൺ ഓഫ് ദ ഇയർ അവാർഡ്[22]
  • 2018 - യൂണിയോസ്പോർട്ട് ഓസ്‌ട്രേലിയ - ഔട്ട്സ്റ്റാൻഡിംഗ് സ്പോർട്ടിംഗ് അച്ചീവ്മെന്റ്- [23]
  • 2018 - അത്‌ലറ്റിക്സ് ഓസ്‌ട്രേലിയ ഫീമെയ്ൽ പാരാ അത്‌ലറ്റ് ഓഫ് ദ ഇയർ[24]
  • 2020- ബാർബീസ് "ഷെറോ ഡോൾ" [25]
  1. 1.0 1.1 "Madison de Rozario". Wheelchair Sports WA. Archived from the original on 12 സെപ്റ്റംബർ 2009. Retrieved 24 ഓഗസ്റ്റ് 2011.
  2. 2.0 2.1 "Madison de Rozario". Rio Paralympics Official site. Archived from the original on 2016-09-23. Retrieved 18 September 2016.
  3. "Australian Paralympic Athletics Team announced". Australian Paralympic Committee News, 2 August 2016. Retrieved 2 August 2016.
  4. 4.0 4.1 Winchester, Bree. "Madison de Rozario: I accepted my 'perfect' body after competing in the Paralympics". Sydney Morning Herald.
  5. 5.0 5.1 Madison de Rozario's profile on paralympic.org. Retrieved 16 June 2012.
  6. 6.0 6.1 "IPC13: Two silver & two bronze won in Lyon". Athletics Australia News. 24 July 2013. Archived from the original on 2013-07-27. Retrieved 24 July 2013.
  7. "Oz Day 10K HALL OF FAME" (PDF). Wheelchair Sports NSW website. Archived from the original (PDF) on 2015-02-21. Retrieved 1 March 2015.
  8. "Doha2015". Athletics Australia website. 28 October 2015. Retrieved 28 October 2015.
  9. "Doha 2015". Athletics Australia website. 25 October 2015. Retrieved 25 October 2015.
  10. "Sports Star Awards 2016". Wheelchair Sports WA website. Archived from the original on 2016-12-20. Retrieved 15 December 2016.
  11. "Wrap: Aussies in medals at Para World Champs". Athletics Australia News, 19 July 2017. Retrieved 19 July 2017.
  12. Ryner, Sascha. "A trio of gold medals bolsters Australia's medal tally". Athletics Australia News, 23 July 2017. Retrieved 23 July 2017.
  13. Ryner, Sascha. "Three from three for Turner as Team Australia finish with 28 medals". Athletics Australia News, 24 July 2017. Retrieved 23 July 2017.
  14. "De Rozario wins double gold". The Women's Game. 15 April 2018. Retrieved 22 April 2018.
  15. "London Marathon: Madison de Rozario wins women's wheelchair event in high temperatures". ABC News. 23 April 2018. Retrieved 22 April 2018.
  16. "Manuela Schaer makes it spectacular six in London". International Paralympic Committee website. 28 April 2019. Retrieved 29 April 2019.
  17. "World Para Athletics Championships Dubai - Day 5 Recap". Athletics Australia. Retrieved 12 November 2019.{{cite web}}: CS1 maint: url-status (link)
  18. "World Para Athletics Championships Dubai - Day 7 Recap". Athletics Australia. Retrieved 14 November 2019.{{cite web}}: CS1 maint: url-status (link)
  19. "Oz Day 10K HALL OF FAME" (PDF). Wheelchair Sports NSW website. Archived from the original (PDF) on 2015-02-21. Retrieved 1 March 2015.
  20. "World record for Madi de Rozario on the track/". NSW Institute of Sport. Retrieved 27 January 2019.
  21. "Record-breaking day at Nottwil Grand Prix". International Paralympic Committee website. Retrieved 27 May 2018.
  22. "Cosmopolitan Women of the Year Awards". Cosmopolitan Magazine website. Archived from the original on 2018-10-14. Retrieved 14 October 2018.
  23. "2018 UniSport award winners". UniSport Australia twitter. Retrieved 18 December 2018.
  24. "Award Winners - 2019 Athletics Australia Gala Dinner". Athletics Australia. 8 April 2019. Archived from the original on 2019-04-08. Retrieved 8 April 2019.
  25. "Barbie Has Created A Doll Of Madison De Rozario And It Is So Dang Powerful". Women's Health (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-03-15. Retrieved 2020-03-05.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാഡിസൺ_ഡി_റൊസാരിയോ&oldid=4080302" എന്ന താളിൽനിന്ന് ശേഖരിച്ചത്