മാധബി മുഖർജി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Madhabi Mukherjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്ത ബംഗാളി സിനിമാ അഭിനേത്രിയാണ് മാധബി മുഖർജി(ജനനം : 1942 ഫെബ്രുവരി 10)1970 -ലെ ഏറ്റവും മികച്ച നടിയ്ക്കുള്ള ദേശീയപുരസ്ക്കാരം മാധബി മുഖർജി നേടിയിട്ടുണ്ട്. സത്യജിത് റേ സംവിധാനം ചെയ്ത ചാരുലത പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചുപറ്റി.

Madhabi Mukherjee
Madhabi Mukherjee as Charu in Charulata (1964)
ജനനം (1942-02-10) ഫെബ്രുവരി 10, 1942  (82 വയസ്സ്)
മറ്റ് പേരുകൾMadhabi Chakraborty, Madhabi Mukhopadhyay

മാധബി ശിശിർ ഭാദുരി,ഛബി ബിശ്വാസ്,നിർമ്മലേന്ദു ലാഹിരി എന്നിവരോടൊപ്പം നാടകരംഗത്തു ആദ്യകാലങ്ങളിൽപ്രവർത്തിച്ചിരുന്നു. 1950 ൽ പ്രേമേന്ദ്രമിത്രയുടെ 'കൻകന്താല ലൈറ്റ് റയിൽവേ'എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു സിനിമയിലേയ്ക്കുള്ള മാധബി മുഖർജിയുടെ പ്രവേശനം .

ആദ്യകാല ചിത്രങ്ങൾ

തിരുത്തുക

മൃണാൾ സെൻ സംവിധാനം ചെയ്ത "ബൈഷേയ് ശ്രാവൺ"(1960), ഋത്വിക് ഘട്ടകിന്റെ 1965ൽ പുറത്തിറങ്ങിയ 'സുബർണ രേഖ' തുടർന്നുള്ള 'മേഘേ തക് താരാ",'"കോമൾ ഗാന്ധാർ' എന്നിവയായിരുന്നു പ്രധാന ആദ്യകാല ചിത്രങ്ങൾ.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാധബി_മുഖർജി&oldid=3923991" എന്ന താളിൽനിന്ന് ശേഖരിച്ചത്