ലോംഗ്-ഫോക്കസ് ലെൻസ്

(Long-focus lens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫോട്ടോഗ്രാഫിയിൽ, ഫിലിം അല്ലെങ്കിൽ ഇമേജ് സെൻസറിന്റെ ഡയഗണൽ അളവിനേക്കാൾ നീളമുള്ള ഫോക്കൽ ലെങ്ത് ഉള്ള ക്യാമറ ലെൻസാണ് ലോംഗ്-ഫോക്കസ് ലെൻസ് എന്ന് അറിയപ്പെടുന്നത്.[1] [2] ഫോക്കൽ ദൂരം കൂടിയ ലെൻസുകൾ ഉപയോഗിക്കുന്നതിനനുസരിച്ച് വിദൂര വസ്‌തുക്കൾ മാഗ്നിഫൈഡ് ആയി തോന്നും. ഫോക്കൽ ലെങ്ത് അനുസരിച്ച് ഫോട്ടോഗ്രാഫിക് ലെൻസുകളെ മൂന്നായി തരം തിരിക്കുന്നു. ഈ മൂന്ന് തരങ്ങളിൽ ഒന്നാണ് ലോംഗ്-ഫോക്കസ് ലെൻസ്, മറ്റ് രണ്ട് തരങ്ങൾ നോർമൽ ലെൻസും, വൈഡ് ആംഗിൾ ലെൻസും ആണ്.[3] ഏറ്റവും സാധാരണമായ ലോങ് ഫോക്കൽ ലെൻസ് ടെലി ലെൻസ് ആണ്.[4]

ഒരു 500 മി.മീ. നോൺ-ടെലിഫോട്ടോ ലോംഗ്-ഫോക്കസ് ലെൻസ്
 
ലോംഗ്-ഫോക്കസ് ലെൻസുകൾ ഉപയോഗിക്കുന്ന സ്പോർട്സ് ഫോട്ടോഗ്രാഫർമാർ

ലോംഗ്-ഫോക്കസ് ലെൻസുകൾ വിദൂര വസ്തുക്കളെ വലുതാക്കി മാറ്റുന്നവ ആണ്. ഈ പ്രഭാവം ഒബ്‌ജക്റ്റിലേക്ക് അടുക്കുന്നതിന് സമാനമാണ്, പക്ഷെ യഥാർഥത്തിൽ അടുത്തേക്കു വരുമ്പോൾ വീക്ഷണ കോണിൽ വ്യത്യാസം ഉണ്ടാകും.

ദൃശ്യത്തിന്റെ ആഴം ഒന്നുതന്നെയാണെങ്കിലും നീളമുള്ള ലെൻസുകൾ പശ്ചാത്തലം കൂടുതൽ മങ്ങിക്കുന്നു. ഒരു ചിത്രത്തിലെ പശ്ചാത്തലം പ്രധാന സബ്ജക്റ്റിനെ ബാധിക്കാത്ത തരത്തിൽ ഒഴിവാക്കാൻ ഫോട്ടോഗ്രാഫർമാർ ചിലപ്പോൾ ഈ ഇഫക്റ്റ് ഉപയോഗിക്കാറുണ്ട്. ഈ പശ്ചാത്തല മങ്ങലിനെ ഫോട്ടോഗ്രാഫർമാർ ബൊക്കെ എന്ന് വിളിക്കുന്നു. ഭാര കൂടുതൽ കാരണവും, ക്യാമറ കുലുക്കത്തിന്റെ പ്രഭാവം ഒഴിവാക്കുന്നതിനും നീളമുള്ള ലെൻസുകൾ ഉപയോഗിക്കുമ്പോൾ ഒരു ട്രൈപോഡ് ആവശ്യമായി വരാം.

സ്റ്റിൽ ഫോട്ടോഗ്രഫി

തിരുത്തുക

ഒരേ സ്ഥലത്ത് നിന്ന് എടുത്ത ഫോട്ടോഗ്രാഫുകളിൽ വ്യത്യസ്ത ഫോക്കൽ ദൂരത്തിന്റെ പ്രഭാവം:

ഒരു 35 എംഎം ക്യാമറ ഉപയോഗിച്ചാണ് മുകളിലുള്ള ഫോട്ടോകൾ എടുത്തിരിക്കുന്നത്.

സ്ഥിരമായ ഒബ്‌ജക്റ്റ് വലുപ്പം

തിരുത്തുക

ഒരു പ്രത്യേക ഒബ്‌ജക്റ്റിന്റെ വലുപ്പം നിലനിർത്താൻ ഫോട്ടോഗ്രാഫർ പലപ്പോഴും ഒബ്ജക്റ്റുമായുള്ള അകലം ക്രമീകരിക്കാറുണ്ട്. പക്ഷെ ഇങ്ങനെ ചെയ്താൽ ഫോർ‌ഗ്രൌണ്ട് ഒബ്‌ജക്റ്റ് അതേ വലുപ്പത്തിൽ‌ നിലനിൽക്കുന്നുണ്ടെങ്കിലും, പശ്ചാത്തലം വലുപ്പം മാറ്റുന്നുവെന്ന് ചുവടെയുള്ള താരതമ്യ ചിത്രങ്ങളിൽ‌ നിരീക്ഷിക്കാൻ കഴിയും. ഫോട്ടോഗ്രാഫറും വസ്തുവും തമ്മിലുള്ള ദൂരത്തെ ആശ്രയിച്ചിച്ച് കാഴ്ചപ്പാടിൽ വ്യത്യാസം ഉണ്ടാകുന്നുവെന്ന് ഇത് കാണിക്കുന്നു. ദൈർഘ്യമേറിയ ഫോക്കസ് ലെൻസുകൾ ആഴത്തെക്കുറിച്ചുള്ള ധാരണയെ ചുരുക്കുന്നു, ഹ്രസ്വ ഫോക്കസ് അതിനെ പെരുപ്പിച്ചു കാണിക്കുന്നു.[5]

ലോംഗ്-ഫോക്കസ് ലെൻസുകളായി ദൂരദർശിനി ഉപയോഗം

തിരുത്തുക

പത്തൊൻപതാം നൂറ്റാണ്ടിൽ ഫോട്ടോഗ്രാഫി കണ്ടുപിടിച്ചതുമുതൽ, സ്റ്റാൻഡേർഡ് ഒപ്റ്റിക്കൽ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തിവരുന്നുണ്ട്.[6] ജ്യോതിശാസ്ത്ര ആവശ്യത്തിനുള്ള ബഹിരാകാശ ഫോട്ടോഗ്രഫി കൂടാതെ, ലോങ്-ഫോക്കസ് ലെൻസുകൾ പ്രകൃതി ഫോട്ടോഗ്രഫി, നിരീക്ഷണം, മെഷീൻ ദർശനം, ലോങ്-ഫോക്കസ് മൈക്രൊസ്കോപ്പി എന്നിവയിലും ഉപയോഗിക്കുന്നുണ്ട്.[7]

ക്യാമറ ലെൻസായി ദൂരദർശിനി ഉപയോഗിക്കുന്നതിന്, സ്റ്റാൻഡേർഡ് 1.25 ഇഞ്ച് ട്യൂബ് ഐപീസ് മൌണ്ടിനായി ഒരു അഡാപ്റ്റർ ആവശ്യമാണ്. സാധാരണയായി ടി- മൌണ്ട് അഡാപ്റ്റർ, ഇത് സിസ്റ്റം ക്യാമറയുടെ പ്രത്യേക ലെൻസ് മൌണ്ടുമായി അറ്റാച്ചുചെയ്യുന്നു.

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. Sidney F. Ray (2002). Applied photographic optics: lenses and optical systems for photography (3rd ed.). Focal Press. p. 294. ISBN 978-0-240-51540-3.
  2. R. E. Jacobson (2000). The manual of photography: photographic and digital imaging (9th ed.). Focal Press. p. 93. ISBN 978-0-240-51574-8.
  3. Bruce Warren (2001). Photography (2nd ed.). Delmar Thomson (Cengage) Learning. p. 71. ISBN 978-0-7668-1777-7.
  4. Bernard Edward Jones (1911). Cassell's cyclopaedia of photography (2nd ed.). Ayer Publishing. p. 537. ISBN 978-0-405-04922-4.
  5. Bill Smith (2001). Designing a Photograph: Visual Techniques for Making Your Photographs Work. Amphoto Books. p. 14. ISBN 0-8174-3778-9.
  6. Rudolf Kingslake, A history of the photographic lens, page 33
  7. "Long-focus microscope with camera adapter". Archived from the original on 2011-10-03. Retrieved 2020-08-10.
"https://ml.wikipedia.org/w/index.php?title=ലോംഗ്-ഫോക്കസ്_ലെൻസ്&oldid=4080497" എന്ന താളിൽനിന്ന് ശേഖരിച്ചത്