ഫോട്ടോഗ്രാഫിയിലും ഛായാഗ്രഹണത്തിലും, ഒരു നിരീക്ഷകന് "സ്വാഭാവികം" എന്ന് തോന്നിപ്പിക്കുന്ന ഒരു കാഴ്ച മണ്ഡലത്തെ പുനർനിർമ്മിക്കുന്ന ലെൻസാണ് നോർമൽ ലെൻസ് എന്ന് അറിയപ്പെടുന്നത്. ഫോക്കൽ ലെങ്ത് കൂടിയതും കുറഞ്ഞതുമായ ലെൻസുകളിൽ ഡെപ്ത് കംപ്രഷനും എക്സ്പാൻഷനും മൂലം ചെറിയ വികൃതത സംഭവിക്കുന്നു.

പ്രശ്നം

തിരുത്തുക

ചിത്രങ്ങൾ പകർത്താൻ ഫോട്ടോഗ്രാഫിക് സാങ്കേതികവിദ്യ മനുഷ്യന്റെ കണ്ണിനേക്കാൾ വ്യത്യസ്തമായ രീതികൾ ഉപയോഗിക്കുന്നു. അതിനാൽ, മനുഷ്യന്റെ കാഴ്ചയ്ക്ക് സ്വാഭാവികമായി തോന്നുന്ന ചിത്രങ്ങൾ പകർത്തുന്ന തരത്തിലുള്ള ഒപ്റ്റിക്സ് നിർമ്മിക്കുന്നത് ഒരു പ്രശ്നമാണ്.

കണ്ണിന്റെ ഫോക്കൽ ലെങ്ത് ഏകദേശം 17 മില്ലീമീറ്റർ ആണ്,[1] അക്കൊമഡേഷന് അനുസരിച്ച് ഇത് വ്യത്യാസപ്പെടുകയും ചെയ്യും. ഒന്നിന് പകരം രണ്ട് ലെൻസുകൾ ഉപയോഗിക്കുന്ന ബൈനോക്കുലർ കാഴ്ചയുടെ സ്വഭാവം, കോർടെക്സിന്റെ പോസ്റ്റ് പ്രോസസ്സിംഗ് എന്നിവയെല്ലാം ഒരു ഫോട്ടോ, വീഡിയോ റെൻഡർ പ്രക്രിയകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്.

മനുഷ്യന്റെ കണ്ണിന് പരന്ന സെൻസറിൽ നിന്ന് വിഭിന്നമായി കുഴിഞ്ഞ (കോൺകേവ്) റെറ്റിനയാണ് ഉള്ളത്. കണ്ണ് കൊണ്ട് കാണുന്ന ദൃശ്യ പ്രപഞ്ചവും, പരന്ന പ്രതലത്തിലെ ഒരു ചിത്രവും തമ്മിൽ അതിനാൽ വ്യത്യാസം ഉണ്ടാകും.

ഹെൽംഹോൾട്ട്സിന്റെ (1910) പിൻ-കുഷ്യൻ ചെസ്സ്ബോർഡ് ഫിഗർ വ്യക്തമാക്കുന്നത് ലോകത്തിലെ നേർരേഖകൾ എല്ലായ്പ്പോഴും കണ്ണുകൾക്ക് നേരായതായി കാണപ്പെടുന്നില്ലെന്നും, മറിച്ച്, ലോകത്തിലെ വളഞ്ഞ വരകൾ ചിലപ്പോൾ നേരായതായി തോന്നാമെന്നും ആണ്.[2]

ററ്റിനയുടെ കേന്ദ്രഭാഗത്തെയും (മാക്യുല) മറ്റ് ഭാഗങ്ങളിലെയും സെൻസിറ്റിവിറ്റിയിലും പ്രകടമായ വ്യത്യാസങ്ങൾ ഉണ്ട്.[3]

വ്യത്യസ്ത ഫോർമാറ്റുകളിൽ 'നോർമൽ' ലെൻസുകൾ വ്യത്യാസപ്പെടുന്നു

തിരുത്തുക

സ്റ്റിൽ ഫോട്ടോഗ്രഫിക്ക്, ഫിലിം അല്ലെങ്കിൽ സെൻസർ ഫോർമാറ്റിന്റെ ഡയഗണൽ വലുപ്പത്തിന് തുല്യമായ ഫോക്കൽ ലെങ്ത് ഉള്ള ലെൻസ് ഒരു നോർമൽ ലെൻസായി കണക്കാക്കപ്പെടുന്നു. സിനിമാറ്റോഗ്രഫിയിൽ, കാഴ്ച ദൂരവുമായി താരതമ്യപ്പെടുത്തിയ ചിത്രവലുപ്പം കൂടുതൽ ആയതിനാൽ സെൻസർ ഡയഗണലിന്റെ ഏകദേശം ഇരട്ടിയാണ് നോർമൽ ആയി കണക്കാക്കുന്നത്. നോർമൽ ലെൻസ് എന്ന പദം റെക്റ്റിലീനിയർ ലെൻസിന്റെ പര്യായമായി ഉപയോഗിക്കാറുണ്ട്. പക്ഷെ, ഇത് ഈ പദത്തിന്റെ തികച്ചും വ്യത്യസ്തമായ ഉപയോഗമാണ്.  

വ്യത്യസ്ത ഫോർമാറ്റുകൾക്കുള്ള നോർമൽ ഫോക്കൽ ലെൻസുകൾ

തിരുത്തുക

സ്റ്റിൽ ക്യാമറ (ഫിലിം)

തിരുത്തുക
 
35 എംഎം ഫോർമാറ്റിനായി നാല് "നോർമൽ" ലെൻസുകൾ.

43 മില്ലിമീറ്റർ ഡയഗണൽ നീളമുള്ള 35 എംഎം ക്യാമറയ്ക്ക്, സാധാരണയായി ഉപയോഗിക്കുന്ന നോർമൽ ലെൻസ് 50 എംഎം ആണ്, എന്നാൽ ഫോക്കൽ ലെങ്ത് 40 നും 58 മില്ലിമീറ്ററിനും ഇടയിൽ ഉള്ള എല്ലാ ലെൻസുകളും നോർമൽ ആയി കണക്കാക്കുന്നു. ലൈക ക്യാമറയുടെ സ്രഷ്ടാവായ ഓസ്‌കർ ബാർനാക്ക് ആണ് 50 എംഎം ഫോക്കൽ ലെങ്ത് തിരഞ്ഞെടുത്തത്.

ഫിലിം ഫോർമാറ്റ് ഇമേജ് ഡയമെൻഷൻ ഡയഗണൽ നോർമൽ ഫോക്കൽ ദൂരം
9.5 മി.മീ. മിനോക്സ് 8 × 11 മി.മീ. 13.6 മി.മീ. 15 മി.മീ.
ഹാഫ്-ഫ്രെയിം 24 × 18 മി.മീ. 30 മി.മീ. 30 മി.മീ.
എ.പി.എസ്. സി. 16.7 × 25.1 മി.മീ. 30.1 മി.മീ. 28 മി.മീ., 30 മി.മീ.
135, 35 മി.മീ. 24 × 36 മി.മീ. 43.3 മി.മീ. 40 മി.മീ., 50 മി.മീ., 55 മി.മീ.
120/220, 6 × 4.5 (645) 56 × 42 മി.മീ. 71.8 മി.മീ. 75 മി.മീ.
120/220, 6 × 6 56 × 56 മി.മീ. 79.2 മി.മീ. 80 മി.മീ.
120/220, 6 × 7 56 × 68 മി.മീ. 88.1 മി.മീ. 90 മി.മീ.
120/220, 6 × 9 56 × 84 മി.മീ. 101.0 മി.മീ. 105 മി.മീ.
120/220, 6 × 12 56 × 112 മി.മീ. 125.0 മി.മീ. 120 മി.മീ.
ലാർജ് ഫോർമാറ്റ് 4 × 5 ഷീറ്റ് ഫിലിം 93 × 118 മി.മീ. (ഇമേജ് ഏരിയ) 150.2 മി.മീ. 150 മി.മീ.
ലാർജ് ഫോർമാറ്റ് 5 × 7 ഷീറ്റ് ഫിലിം 120 × 170 മി.മീ. (ഇമേജ് ഏരിയ) 208.0 മി.മീ. 210 മി.മീ.
ലാർജ്ഫോർമാറ്റ് 8 × 10 ഷീറ്റ് ഫിലിം 194 × 245 മി.മീ. (ഇമേജ് ഏരിയ) 312.5 മി.മീ. 300 മി.മീ.

ഡിജിറ്റൽ സ്റ്റിൽ ക്യാമറ

തിരുത്തുക

ഡിജിറ്റൽ ഫോട്ടോഗ്രഫിയിൽ, സെൻസർ "തരം" സെൻസർ വ്യാസം അല്ല:

(*) 50 കളിലെ നിലവാരമുള്ള ടിവി ട്യൂബ് വ്യാസങ്ങളെ സൂചിപ്പിക്കുന്നു. സാധാരണ ലെൻസ് ഫോക്കൽ നീളം ടിവി ട്യൂബ് വ്യാസത്തിന്റെ ഏകദേശം 2/3 ആണ്.
(**) ഇത് ഒരു ഗണിതശാസ്ത്ര കണക്കുകൂട്ടലാണ്.
സെൻസർ തരം ടിവി-ട്യൂബ് ഡയമീറ്റർ * ഇമേജ് ഡയമെൻഷൻ ഇമേജ് ഡയഗണൽ നോർമൽ ഫോക്കൽ ദൂരം **
1/3.6" 7.1 മി.മീ. 3.0 × 4.0 മി.മീ. 5.0 മി.മീ. 5 മി.മീ.
1/3.2" 7.9 മി.മീ. 3.4 × 4.5 മി.മീ. 5.7 മി.മീ. 5.7 മി.മീ.
1/3" 8.5 മി.മീ. 3.6 × 4.8 മി.മീ. 6.0 മി.മീ. 6 മി.മീ.
1/2.7" 9.4 മി.മീ. 4.0 × 5.4 മി.മീ. 6.7 മി.മീ. 6.7 മി.മീ.
1/2.5" 10.2 മി.മീ. 4.3 × 5.8 മി.മീ. 7.2 മി.മീ. 7 മി.മീ.
1/2" 12.7 മി.മീ. 4.8 × 6.4 മി.മീ. 8.0 മി.മീ. 8 മി.മീ.
1/1.8" 14.1 മി.മീ. 5.3 × 7.2 മി.മീ. 8.9 മി.മീ. 9 മി.മീ.
1/1.7" 14.9 മി.മീ. 5.7 × 7.6 മി.മീ. 9.5 മി.മീ. 9.5 മി.മീ.
2/3" 16.9 മി.മീ. 6.6 × 8.8 മി.മീ. 11.0 മി.മീ. 11 മി.മീ.
1" 25.4 മി.മീ. 9.6 × 12.8 മി.മീ. 16.0 മി.മീ. 16 മി.മീ.
ഫോർ തേഡ്[4] 33.9 മി.മീ. 13 × 17.3 മി.മീ.[5] 21.63 മി.മീ. 22 മി.മീ.
4/3" 33.9 മി.മീ. 13.5 × 18.0 മി.മീ. 22.5 മി.മീ. 23 മി.മീ.
എ.പി.എസ്.സി 45.7 മി.മീ. 15.1 × 22.7 മി.മീ. 27.3 മി.മീ. 27 മി.മീ.
ഡി.എക്സ് ബാധകമല്ല 15.8 × 23.7 മി.മീ. 28.4 മി.മീ. 28 മി.മീ.
ഫുൾ ഫ്രെയിം (35 മി.മീ. ഫിലിം) ബാധകമല്ല 24 × 36 മി.മീ. 43.3 മി.മീ. 50 മി.മീ.
(6 × 5 സെ.മീ.) ബാധകമല്ല 36.7 × 49.0 മി.മീ. 61.2 മി.മീ.

ഛായാഗ്രഹണത്തിൽ, ക്യാമറ സെൻസർ ഡയഗണലിന് ഏകദേശം ഇരട്ടിയോളം തുല്യമായ ഒരു ഫോക്കൽ ലെങ്ത് സാധാരണമായി കണക്കാക്കപ്പെടുന്നു, സിനിമൾ സാധാരണയായി സ്‌ക്രീൻ ഡയഗോണലിന്റെ ഇരട്ടി അകലത്തിൽ നിന്ന് കാണുന്നതിനാലാണ് ഇത്.[6]

ഫിലിം ഫോർമാറ്റ് ഇമേജ് ഡയമെൻഷൻ ഇമേജ് ഡയഗണൽ നോർമൽ ഫോക്കൽ ദൂരം
സ്റ്റാൻഡേഡ് 8 3.7 × 4.9 മി.മീ. 6.11 മി.മീ. 12–15 മി.മീ.
സിങ്കിൾ-8 (ഫ്യുജി) 4.2 × 6.2 മി.മീ. 7.5 മി.മീ. 15–17 മി.മീ.
സൂപ്പർ-8 4.2 × 6.2 മി.മീ. 7.5 മി.മീ. 15–17 മി.മീ.
9.5 മി.മീ. 6.5 × 8.5 മി.മീ. 10.7 മി.മീ. 20 മി.മീ.
16 മി.മീ. 7.5 × 10.3 മി.മീ. 12.7 മി.മീ. 25 മി.മീ.
35 മി.മീ. 18.0 × 24.0 മി.മീ. 30.0 മി.മീ. 60 മി.മീ.
35 മി.മീ., സൌണ്ട് 16.0 × 22.0 മി.മീ. 27.2 മി.മീ. 50 മി.മീ.
65 മി.മീ. 52.6 × 23.0 മി.മീ. 57.4 മി.മീ. 125 മി.മീ.

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. Pocock, Gillian, Richards, Christopher D., and Richards, Dave A. (2013). Human physiology (4th ed). Oxford University Press, Oxford p214
  2. Rogers, B., & Brecher, K. (2007). Straight Lines, 'Uncurved Lines', and Helmholtz's 'Great Circles on the Celestial Sphere'. Perception, 36(9), 1275-1289.
  3. Cooper, E., Piazza, E., and Banks, M. (2012). The perceptual basis of common photographic practice. Journal of Vision, 12(5), 8.
  4. The Four Thirds Standard, Four Thirds Consortium, 2008, archived from the original on 2009-03-07, retrieved 2009-04-17
  5. "No more compromises: the Four Thirds standard". Olympus Europa. Archived from the original on 2011-09-27.
  6. Anton Wilson, Anton Wilson's Cinema Workshop, American Cinematographer, 2004 (Page 100) online.
"https://ml.wikipedia.org/w/index.php?title=നോർമൽ_ലെൻസ്&oldid=3455171" എന്ന താളിൽനിന്ന് ശേഖരിച്ചത്