ടിൻടിൻ
മൊട്ടത്തലയിലൊരു മുൻകുടുമയുമായി സാഹസികസഞ്ചാരം നടത്തുന്ന കാർട്ടൂൺ കഥാപാത്രമാണ് ടിൻ ടിൻ. ടിൻടിൻ കോമിക് ബുക്കുകളിലാണ് ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നത്. യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ കോമിക് ബുക്കുകളിലൊന്നാണ്.
ടിൻടിൻ | |
---|---|
[[Image:|150x450px]] | |
പ്രസിദ്ധീകരണവിവരങ്ങൾ | |
പ്രസാധകൻ | കാസ്റ്റർമാൻ (ബെൽജിയം) |
ആദ്യം പ്രസിദ്ധീകരിച്ചത് | The Adventures of Tintin: ടിൻടിൻ സോവിയറ്റുകളുടെ നാട്ടിൽ (1929) |
സൃഷ്ടി | ഹെർജ്ജ് |
കഥാരൂപം | |
Full name | ടിൻടിൻടിൻടിൻ എറ്റ് മിലൗ (ഫ്രഞ്ച് മൂലം) |
സംഘാംഗങ്ങൾ | List of main characters |
കരുത്ത് | ടിൻടിൻ: മഹാകായബലം, അശ്രാന്തത, പ്രശ്നപരിഹാരനിപുണത, സ്നോവി (നായ്ക്കുട്ടി): ഉയർന്ന ബുദ്ധിശക്തി, അളവറ്റ യജമാനഭക്തി |
ചരിത്രം
തിരുത്തുകജോർജെസ് റെമി(ഹെർഗെ) എന്ന കാർട്ടൂണിസ്റ്റാണ് ഈ കഥാപാത്രത്തിന്റെ രചയിതാവ്. 1929 ജനവരി 10 -ന് 'ലെ വെങ്ടിമെ സീക്കിൾ' എന്ന ബെൽജിയൻ പത്രത്തിന്റെ വാരാന്ത്യഹാസ്യപ്പതിപ്പായ 'ലെ പെറ്റിറ്റ് വിങ്ടിമ'യിലൂടെയാണ് സന്തതസഹചാരിയായ സ്‌നോവി എന്ന നായക്കുട്ടിയുമായി 'ടിൻ ടിൻ' സാഹസിക സഞ്ചാരം തുടങ്ങിയത്.
ജനപ്രീതി
തിരുത്തുക1999-ൽ 'ലേ മൊൺഡെ' ദിനപത്രം നടത്തിയ സർവേയിൽ 20-ാം നൂറ്റാണ്ടിനെ സ്വാധീനിച്ച പുസ്തങ്ങളിൽ ടിൻ ടിൻ സാഹസികപരമ്പരയലെ അഞ്ചാം വാല്യമായ 'ദ ബ്ലൂ ലോട്ടസും' ഉൾപ്പെട്ടിരുന്നു. 23 കോടി ടിൻ ടിൻ കോമിക്കുകളുടെ പ്രതികൾ ലോകത്തെമ്പാടുമായി വിറ്റുപോയെന്നാണ് കണക്കുകൾ പറയുന്നത്. [1] 70 ഭാഷകളിലേക്ക് ഈ കാർട്ടൂൺ കഥാപാത്ര കോമിക്കുകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
അവലംബം
തിരുത്തുകഅധിക വായനയ്ക്ക്
തിരുത്തുക- Apostolidès, Jean-Marie (2010) [2006]. The Metamorphoses of Tintin, or Tintin for Adults. Jocelyn Hoy (translator). Stanford: Stanford University Press. ISBN 978-0-8047-6031-7.
- Goddin, Philippe (2010). The Art of Hergé, Inventor of Tintin: Volume 2, 1937–1949. Michael Farr (translator). San Francisco: Last Gasp. ISBN 978-0-86719-724-2.
- Goddin, Philippe (2011). The Art of Hergé, Inventor of Tintin: Volume 3: 1950-1983. Michael Farr (translator). San Francisco: Last Gasp. ISBN 978-0-86719-763-1.
- McCarthy, Tom (2006). Tintin and the Secret of Literature. London: Granta. ISBN 978-1-86207-831-4.
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Tintinologist.org — Long-established English-language fan site.
- Egmont.co.uk Archived 2014-03-27 at the Wayback Machine. — Tintin books, UK
- Hachettebookgroup.com Archived 2013-07-08 at the Wayback Machine. — Tintin books, US