ദ അഡ്വഞ്ചേർസ് ഓഫ് ടിൻടിൻ

(The Adventures of Tintin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ അഡ്വഞ്ചേർസ് ഓഫ് ടിൻടിൻ (ഫ്രഞ്ച്:: Les Aventures de Tintin[le avɑ̃tyʁ də tɛ̃tɛ̃]) 24 കോമിക് പുസ്തകങ്ങളുടെ പരമ്പരയാണ്. ബെൽജിയൻ കാർട്ടൂണിസ്റ്റായ ജോർജെസ് റെമിയാണ് ഈ പുസ്തകങ്ങളുടെ സ്രഷ്ടാവ്. ഹെർജ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം എഴുതിയിരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ യൂറോപ്യൻ കോമിക് പരമ്പരകളായി ഇത് വാഴ്ത്ത്പ്പെടുന്നു. 2007 ൽ ഹെർജിൻറെ ജനനത്തിന് (1907) ഒരു നൂറ്റാണ്ടു പൂർത്തിയാകുമ്പോഴേയ്ക്കും ഈ കോമിക് പുസ്തപരമ്പര 70 ഭാഷകളിലായി ഏകദേശം 200 മില്ല്യൺ കോപ്പികൾ വിറ്റഴിക്കപ്പെട്ടിരുന്നു.

ദ അഡ്വഞ്ചേർസ് ഓഫ് ടിൻടിൻ
Tintin is standing in a group amongst the main characters of the comics series.
TinTin - Brussels Stockel metro station mural designed by Hergé
Created byHergé
Publication information
Publisher
FormatsOriginal material for the series has been published as a strip in the comics anthology(s)  and a set of graphic novels.
Original languageFrench
Genre
Publication date1929 – 1976
Main character(s)
Creative team
Writer(s)Hergé
Artist(s)
Colourist(s) (all uncredited)
Creator(s)Hergé

1929 ജനുവരി 10 ന് ഫ്രഞ്ച് ഭാഷയിൽ Le Vingtième Siècle (The Twentieth Century) എന്ന ബൽജിയൻ പത്രത്തിൻറെ യുവജന സപ്ലിമെൻറായ Le Petit Vingtième (The Little Twentieth) യിലാണ് ഈ കോമിക പരമ്പര ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ കോമിക് പരമ്പരകളുടെ വിജയം ബൽജിയത്തിലെ മുൻനിര പത്രമായ Le Soir (The Evening) ൽ ഇത് തുണ്ടുകളായി പ്രസിദ്ധീകരിക്കുന്നതിനു കളമൊരുക്കുകയും ഒരു ടിൻടിൻ മാഗസിൻതന്നെ ഉടലെടുക്കുകയും ചെയ്തു. 1950 ൽ ഹെർജ് “Studios Hergé” എന്ന സ്ഥാപനം രൂപീകരിക്കുകയും ഇതിനുകീഴിൽ 10 ടിൻടിൻ ആൽബങ്ങളുടെ കനോനിക്കൽ പതിപ്പുകൾ പുറത്തിറക്കുകയും ചെയ്തു. ദ അഡ്വഞ്ചേർസ് ഓഫ് ടിൻടിൻ എന്ന ചിത്രകഥാപുസ്തകപരമ്പരയെ അവലംബിച്ച് റേഡിയോ, ടെലിവഷൻ പരിപാടികൾ, നാടകം, സിനിമ എന്നിവ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.     

പരമ്പരകളിലെ കാലം ഇരുപതാം നൂറ്റാണ്ടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിലെ നായകൻ ടിൻടിൻ എന്ന സാഹസികനായ ബൽജിയൻ റപ്പോർട്ടറാണ്. അദ്ദേഹത്തിനൊപ്പം സന്തതസഹചാരിയും യജനാനഭക്തനുമായ സ്നോവി എന്ന നായയുമുണ്ട് (ഫ്രഞ്ച് ഭാഷാഭേദത്തിൽ നായയുടെ പേര് “Milou”). മറ്റു മുഖ്യ കഥാപാത്രങ്ങളിൽ പ്രധാനി എടുത്തു ചാട്ടക്കാരനും ദോഷൈകദൃക്കുമായി ക്യാപ്റ്റൻ ഹഡ്ഡോക്ക്, ബുദ്ധിമാനും കേഴ്വി ശക്തിക്കു തകരാറുമുള്ള പ്രൊഫസർ കാൽക്കലസ് (ഫ്രഞ്ച്: പ്രൊഫസർ ടൂർനെസോൾ), മണ്ടൻമാരായ കുറ്റാന്വേഷകർ തോമസ്, തോംസൺ, ഓപ്പറ ഗായികയായ ബിയാങ്ക കാസ്റ്റഫിയോറെ എന്നിവരുമാണ്   

ചിത്രകഥാ പരമ്പര അതിന്റെ ശുദ്ധമായ ആവിഷ്കാരശൈലിയാലും ഭാവോദ്ദീപകമായ വരകളാലും പൊതുസമൂഹത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സാഹസകത, നിഗൂഢതക, ഭ്രമാത്മകത, സ്തോഭജനക രാഷ്ടീയം, ശാസ്ത്രം എന്നിവയെല്ലാം സമരസമായി  ഈ കഥകളിൽ സമ്മേളിച്ചിരുന്നു. കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യങ്ങളും, നാടൻ നർമ്മങ്ങളും ഇതിൻറെ പ്രത്യേകതകളായിരുന്നു.