ലിന്റൽ

(Lintel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെട്ടിടങ്ങളിലെ ജനൽ, വാതിൽ എന്നിവയുടെ മുകളിലായി തിരശ്ചീനമായ് നിർമ്മിക്കുന്ന ബീം ആണ് ലിന്റൽ അഥവാ മേൽവാതിൽപ്പടി.

ലിബിയയിലെ ഒരു പ്രാചീന മേൽവാതിൽപ്പടി

നിർമ്മാണ വസ്തുക്കൾ

തിരുത്തുക

ലഭ്യതയ്ക്കനുസരിച്ച് മേൽവാതിൽപ്പടിയുടെ നിർമ്മാണവസ്തുക്കൾ വ്യത്യാസപ്പെടാം.ബെൽറ്റ് എന്നും ഇത് നിർമ്മാണമേഖലയിൽ അറിയപ്പെടുന്നു. ലിന്റലുകൾ പ്രധാനമായും 5 തരമാണുള്ളത്. താഴെ പറയുന്നവയാണ് പ്രധാന തരം ലിന്റലുകൾ

  1. തടി കൊണ്ടുള്ള ലിന്റൽ
  2. കല്ല് കൊണ്ടുള്ള ലിന്റൽ
  3. ആർ.സി.സി ലിന്റൽ
  4. സ്റ്റീൽ ലിന്റൽ
  5. കട്ട കൊണ്ടുള്ള ലിന്റൽ


ഘടനാപരമായ ഉപയോഗങ്ങൾ

തിരുത്തുക

കെട്ടിടത്തിനെ ഘടനാപരമായി ബലപ്പെടുത്തുന്നതിന് ലിന്റലുകൾ അനിവാര്യങ്ങളാണ്. ലംബമായ രണ്ട് തൂണുകളും അതിനുമുകളിലെ ലിന്റലുമാണ് നിർമ്മിതികളുടെ അടിസ്ഥാനം എന്നുവേണമെങ്കിൽ പറയാം. വിവിധ നിർമ്മാണസാമഗ്രികൾ ലിന്റലുകളുടെ സൃഷ്ടിക്കായ് പ്രയോജനപ്പെടുത്തുന്നു. ഘടനാപരമായ് ലിന്റലിന്റെ നിർവചനം:കെട്ടിടത്തിന്റെ ഘടനയിൽ സാധാരണയായ് തിരശ്ചീനമായതും ലംബമായ രണ്ട് താങ്ങുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ ഘടകമാണ് ലിന്റെൽ.[1]

ഒരുപ്രവേശന കവാടത്തിനുമുകളിലായ് ഭാരം വഹിക്കുന്നതിനായ് നിർമ്മിച്ചിരിക്കുന്ന ഘടകം എന്നും ലിന്റലിനെ നിർവചിക്കുന്നു.[2]

  1. "Glossary of Medieval Art and Architecture - Lintel". University of Pittsburgh. Retrieved 2007-06-25.
  2. "lintel". Merriam Webster. Archived from the original on 2007-09-30. Retrieved 2007-06-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
 
Search Wikimedia Commons
  വിക്കിമീഡിയ കോമൺസിൽ ഇതുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=ലിന്റൽ&oldid=3643787" എന്ന താളിൽനിന്ന് ശേഖരിച്ചത്