ലാഥിറസ് അങ്കുലേറ്റെസ്
ചെടിയുടെ ഇനം
(Lathyrus angulatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാധാരണയായി ആങ്കിൾഡ് പീ എന്നറിയപ്പെടുന്ന ലാഥിറസ് അങ്കുലേറ്റെസ് കാട്ടുപയറിന്റെ ഒരു സ്പീഷീസാണ്. ഇത് തെക്കൻ യൂറോപ്പ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളതാണ്. ഇത് ഒരു വാർഷിക സസ്യമാണ്. അരിക് ഉന്തിനിൽക്കുന്ന രോമാവൃതമല്ലാത്ത തണ്ടുകളാണിതിനുള്ളത്. ഓരോ ഇലയും ഏതാനും സെന്റിമീറ്റർ നീളമുള്ളതും വളരെ ചെറുതുമാണ്. അതിന് ചെറിയ ചുരുണ്ട ടെൻഡ്രിൽസും കാണപ്പെടുന്നു. പൂങ്കുലകൾ ഏകപുഷ്പമായിട്ടാണ് കാണപ്പെടുന്നത്. പർപ്പിൾ നിറമുള്ള പയർപൂവിന് ഏകദേശം ഒരു സെന്റിമീറ്റർ വിസ്താരമാണുള്ളത്.
Lathyrus angulatus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | L. angulatus
|
Binomial name | |
Lathyrus angulatus |
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Calflora: Lathyrus angulatus — introduced species.
- Jepson Manual Treatment
- USDA Plants Profile
- Photo gallery