ലാറ കരോൾ

(Lara Carroll എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2004-ലെ സമ്മർ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ഒരു മത്സര നീന്തൽതാരമാണ് ലാറ കരോൾ (ജനനം: ഡിസംബർ 8, 1986).

Lara Carroll
വ്യക്തിവിവരങ്ങൾ
വിളിപ്പേര്(കൾ)Lara Carroll
National team ഓസ്ട്രേലിയ
ജനനം (1986-12-08) 8 ഡിസംബർ 1986  (37 വയസ്സ്)
Cambridge, England
ഉയരം1.67 m (5 ft 6 in)
ഭാരം55 kg (121 lb)
Sport
കായികയിനംSwimming
StrokesMedley
ClubFremantle Port SC

ലീമിംഗിന്റെ പ്രാന്തപ്രദേശത്തുള്ള ലീമിംഗ് സീനിയർ ഹൈസ്കൂളിൽ നിന്നാണ് വിദ്യഭ്യാസം നേടിയത്.

ഏഥൻസിൽ നടന്ന 2004-ലെ സമ്മർ ഒളിമ്പിക്സിൽ കരോൾ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി. അവിടെ 200 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിൽ ആറാം സ്ഥാനത്തെത്തി. ഇൻഡ്യാനപൊളിസിൽ നടന്ന 2004-ലെ ഫിനാ ഷോർട്ട് കോഴ്സ് വേൾഡ് ചാമ്പ്യൻഷിപ്പിൽ യഥാക്രമം 200 മീറ്റർ, 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിൽ വെള്ളിയും വെങ്കലവും നേടി കൊണ്ട് അവർ ആദ്യ അന്താരാഷ്ട്ര മെഡലുകൾ നേടുകയും ചെയ്തു. 2005-ലെ ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ വ്യക്തിഗത മെഡ്‌ലിയിൽ വെങ്കലം നേടി. 400 മീറ്റർ ഈവന്റിലും അവർ നാലാം സ്ഥാനത്തെത്തി.

2006-ൽ മെൽബണിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസിൽ ഓസ്‌ട്രേലിയൻ കോമൺ‌വെൽത്ത് നീന്തൽ ടീമിൽ അംഗമാണ് കരോൾ. 200 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിൽ വെങ്കല മെഡൽ നേടുകയും 2: 13.86 സമയത്ത് സ്റ്റെഫാനി റൈസ്, ബ്രൂക്ക് ഹാൻസൺ എന്നിവരെ പിന്നിലാക്കുകയും ചെയ്തു. അസുഖം കാരണം 400 മീറ്റർ ഈവന്റിൽ അവർ മത്സരിച്ചില്ല.

അവർ ഒരു വിദ്യാർത്ഥിയും ഫ്രീമാന്റിൽ പോർട്ട് നീന്തൽ ക്ലബ് അംഗവുമാണ്.

2014 മെയ് മാസത്തിൽ റോട്ട്‌നെസ്റ്റ് ദ്വീപിൽ നടന്ന ചടങ്ങിൽ തന്റെ ദീർഘകാല പങ്കാളിയായ സാം മിസ്റ്റിനെ കരോൾ വിവാഹം കഴിച്ചു.

അവലംബം തിരുത്തുക

  1. "Montreal 2005 Results". Archived from the original on 28 January 2007. Retrieved 9 June 2007.
  2. "7th FINA World Championships - 25m Indianapolis 2004" (PDF). Archived from the original (PDF) on 26 September 2007. Retrieved 24 July 2007.
  3. "Shanghai 2006 results". Archived from the original on 6 March 2007. Retrieved 24 July 2007.
  4. "Swimming Schedule and Results". Archived from the original on 11 August 2007. Retrieved 22 August 2007.
"https://ml.wikipedia.org/w/index.php?title=ലാറ_കരോൾ&oldid=3455553" എന്ന താളിൽനിന്ന് ശേഖരിച്ചത്