ലക്ഷ്മി എൻ. മേനോൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(Lakshmi N. Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയായിരുന്നു ലക്ഷ്മി എൻ. മേനോൻ[1]. ഇവർ ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയുമായിരുന്നു.[2] 1899 മാർച്ച് 27നു് രാമവർമ്മ തമ്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായി ജനിച്ചു[3]. 1930-ൽ വി.കെ. നന്ദൻ മേനോനെ വിവാഹം കഴിച്ചു. വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിച്ചു, 1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 കാലഘട്ടത്തിൽ വിദേശകാര്യമന്ത്രിയുമായിരുന്നു. 1957-ൽ പദ്മഭൂഷൺ നൽകപ്പെട്ടിട്ടുണ്ട്.[4]1994 നവമ്പർ 30നു് അന്തരിച്ചു[5].
ലക്ഷ്മി എൻ. മേനോൻ | |
---|---|
ജനനം | മാർച്ച് 27, 1899 |
മരണം | 1994 നവംബർ 30 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പൊതുപ്രവർത്തനം |
അറിയപ്പെടുന്നത് | കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത; ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി |
അവലംബം
തിരുത്തുക- ↑ മലയാള മനോരമ അഭിമാന താരങ്ങൾ
- ↑ "ലക്ഷ്മി എൻ. മേനോൻ". ഇന്ത്യൻ ഓട്ടോഫ്രാഫ്സ്. Retrieved 2013 മേയ് 30.
{{cite web}}
: Check date values in:|accessdate=
(help) - ↑ Rajya Sabha members biographical sketches 1952 - 2003. rajyasabha.nic.in.
- ↑ http://www.streeshakti.com/bookL.aspx?author=1
- ↑ IASSI Quarterly, Volume 15. Indian Association of Social Science Institutions, 1996.
Lakshmi N. Menon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.