കിസിൽ കും

(Kyzyl Kum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിസിൽ കും അല്ലെങ്കിൽ ക്വിസിൽക്വും ലോകത്തിലെ പതിനാറാമത്തെ വലിയ മരുഭൂമിയാണ്. ടർക്കിക് ഭാഷയിൽ ഇതിന്റെ പേരിന്റെ അർത്ഥം ചുവന്ന മണൽ എന്നാണ്. മദ്ധ്യേഷ്യയിലെ ദവോബ് എന്ന പ്രദേശത്തിൽ അമു ദാരിയ, സിർ ദാരിയ എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഈ പ്രദേശം ചരിത്രപരമായി ട്രാൻസോക്സാനിയ അല്ലെങ്കിൽ സോഗ്ദിയാന എന്ന് അറിയപ്പെട്ടു.[1] ഇപ്പോൾ ഈ മരുഭൂമി കസാഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഭാഗികമായി തുർക്‌മെനിസ്ഥാൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇത് 298,000 km2 (115,000 sq mi) വിസ്തൃതിയുള്ളതാണ്.

കിസിൽ കും

Kyzyl Kum
മരുഭൂമി
Kyzyl Kum desert
ഉസ്ബെക്കിസ്ഥാനിലെ കിസിൽ കും മരുഭൂമി.
Satellite view of Kyzyl Kum desert
കിസിൽ കും മരുഭൂമിയുടെ ഉപഗ്രഹ ദൃശ്യം (നാസ വേൾഡ് വിൻഡ് എടുത്തത്).
രാജ്യം ഉസ്ബെക്കിസ്ഥാൻ
സ്ഥലംദവോബ്
വിസ്തീർണ്ണം
 • ആകെ2,98,000 ച.കി.മീ.(1,15,000 ച മൈ)
•റാങ്ക്16
ഉയരം
300 മീ(1,000 അടി)
വെബ്സൈറ്റ്എംപസി ഓഫ് ഉസ്ബെകിസ്ഥാൻ ടു ദി യുണൈറ്റഡ് സ്റ്റേറ്റ്സ്

ഭൂമിശാസ്ത്രം തിരുത്തുക

 
ഇവിടുത്തെ മണലാരണ്യം.

സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ വരെ ഉയരമുള്ള പ്രദേശമാണിത്. താഴ്വാരങ്ങളും ഉയർന്ന പ്രദേശങ്ങളും നിറഞ്ഞ മരുഭൂമിയാണിത്. മിക്ക പ്രദേശങ്ങളിലും മണൽക്കൂനകൾ നിറഞ്ഞിരിക്കുന്നു. ചിലയിടങ്ങളിൽ മരുപ്പച്ചകളും കാണാനാകും. ഇവയിലും ഇതിലൂടെ ഒഴുകുന്ന നദികളുടെ തീരങ്ങളിലും കൃഷിഭൂമികളുണ്ട്. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള വേനൽക്കാലത്ത് താപനില അതിയായി വർദ്ധിക്കും. ഉൾപ്രദേശത്തുള്ള ഒരു പട്ടണമായ കെർക്കി അമു ദാര്യാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്നു. ഇവിടെ 1983 ജൂലൈയിൽ ഉയർന്ന താപനില 51.7 °C (125.1 °F) അനുഭവപ്പെട്ടു.

ജന്തുജാലങ്ങൾ തിരുത്തുക

 
ഇവിടെയുള്ള ജന്തുജാലങ്ങൾ

റഷ്യൻ ആമ(Testudo horsfieldii) , 5.2 അടിയോളം വലിപ്പമുള്ള വളരെ വലിയ മരുഭൂമിവാസിയായ പല്ലി (Varanus griseus) , സൈഗ അന്റിലോപ്പ് (Saiga tatarica) എന്നിവയെ ഇവിടെ കാണാനാകും.

1971ൽ സ്ഥാപിക്കപ്പെട്ട ബുഖാറ പ്രവിശ്യയിലെ കിസിൽ കും പ്രകൃതിസംരക്ഷണ പ്രദേശം ഇവിടെയുണ്ട്. 101,000 km2 (39,000 sq mi) ആണ് ഇതിന്റെ വിസ്തീർണ്ണം. അമു ദാര്യ നദിയുടെ വൃഷ്ടിപ്രദേശത്താണീ പ്രകൃതിസംരക്ഷണപ്രദേശം സ്ഥിതി ചെയ്യുന്നത്. ബുഖാറ മാൻ(Cervus elaphus) ,കാട്ടുപന്നി(Sus scrofa), Common Pheasant (Phasianus colchicus), സ്വർണ്ണപ്പരുന്ത് (Aquila chrysaetus) എന്നിവ ഇവിടെയുണ്ട്. ജെയ്രാൻ എന്ന മറ്റൊരു നേചർ റിസർവ്വും ഇവിടെയുണ്ട്.

പാലിയന്റോളജി തിരുത്തുക

ഇവിടത്തെ പാറകളിൽ അനേകം തരം ഫോസ്സിലുകൾ കാണാനുണ്ട്.


സമ്പദ് രംഗം തിരുത്തുക

ഇവിടെ വസിക്കുന്ന ജനത കിസിൽ കുമിലെ വലിയ പ്രദേശങ്ങൾ തങ്ങളുടെ കന്നുകാലികളെ മേയ്ക്കാൻ ഉപയോഗിക്കുന്നു.

കിസിൽ കും സ്വർണ്ണം, യുറേനിയം, ചെമ്പ്, അലൂമിനിയം, വെള്ളി, പ്രകൃതിവാതകം, എണ്ണ എന്നിവയാൽ സമ്പുഷ്ടമാണ്.


ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Mapping Mongolia: Situating Mongolia in the World from Geologic Time to the Present, Paula L.W. Sabloff, P.62
"https://ml.wikipedia.org/w/index.php?title=കിസിൽ_കും&oldid=3983625" എന്ന താളിൽനിന്ന് ശേഖരിച്ചത്