ട്രാൻസോക്ഷ്യാന

(ട്രാൻസോക്സാനിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യേഷ്യയിലെ ഇന്നത്തെ ഉസ്ബെക്കിസ്താൻ, താജിക്കിസ്താൻ, തെക്കുപടിഞ്ഞാറൻ കസാഖ്‌സ്താൻ തുർക്ക്മെനിസ്താൻ്റെ ചില ഭാഗങ്ങൾ, തെക്കൻ കിർഗിസ്ഥാൻ എന്നിവയടങ്ങുന്ന ഭൂമേഖലയെയും നാഗരികതയെയും പരാമർശിക്കുന്ന പുരാതന ലാറ്റിൻ നാമമാണ്‌ ട്രാൻസോക്ഷ്യാന (ട്രാൻസോക്സിയാന എന്നും അറിയപ്പെടാറുണ്ട്). ഭൂമിശാസ്ത്രപരമായി അമു ദര്യ, സിർ ദര്യ എന്നീ നദികൾക്കിടയിലുള്ള മേഖലയാണ്‌ ട്രാൻസോക്ഷ്യാന എന്നറിയപ്പെടുന്നത്.[1] അലക്സാണ്ടറുടെ ആക്രമണകാലം മുതലേ പാശ്ചാത്യർ, അമു ദര്യയെ ഓക്സസ് എന്നാണ്‌ വിളിക്കുന്നത്. ബിസി നാലാം നൂറ്റാണ്ടിൽ അലക്സാണ്ടറുടെ സൈന്യത്തിന് ഈ പ്രദേശം കീഴടക്കാൻ കഴിഞ്ഞപ്പോൾ മഹാനായ അലക്സാണ്ടർ ആണ് ഈ പേര് ആദ്യമായി ഉപയോഗിച്ചത്. അലക്സാണ്ടറിൻ്റെ കാലത്ത് ഈ പ്രദേശത്തിന് സമാനമായ ഗ്രീക്ക് നാമം ഉണ്ടായിരുന്നിരിക്കാമെങ്കിലും മുമ്പത്തെ ഗ്രീക്ക് പേരനേക്കുറിച്ച് ഇപ്പോൾ അറിയില്ല.[2] ഓക്സസിനപ്പുറമുള്ള ദേശം എന്ന ഗ്രീക്ക് വീക്ഷണത്തിൽ നിന്നാണ്‌ ഈ പേര്‌ വന്നത്.

ആറൽ നീർത്തടപ്രദേശത്തിന്റെ ഭൂപടം. മദ്ധ്യഭാഗത്ത് അമു ദര്യ, സിർ ദര്യ എന്നീ നദികൾക്കിടയിലുള്ള പ്രദേശത്തെയാണ് ട്രാൻസോക്ഷ്യാന എന്നറിയപ്പെടുന്നത്.
  1. "Transoxania (historical region, Asia)". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2017-11-10.
  2. Zhabagin, Maxat; Balanovska, Elena; Sabitov, Zhaxylyk; Kuznetsova, Marina; Agdzhoyan, Anastasiya; Balaganskaya, Olga; Chukhryaeva, Marina; Markina, Nadezhda; Romanov, Alexey; Skhalyakho, Roza; Zaporozhchenko, Valery; Saroyants, Liudmila; Dalimova, Dilbar; Davletchurin, Damir; Turdikulova, Shahlo (2017). "The Connection of the Genetic, Cultural and Geographic Landscapes of Transoxiana". Scientific Reports (in ഇംഗ്ലീഷ്). 7 (1): 3085. Bibcode:2017NatSR...7.3085Z. doi:10.1038/s41598-017-03176-z. ISSN 2045-2322. PMC 5465200. PMID 28596519. In the 4th century BC Alexander the Great turned it into a Hellenistic province, naming it Transoxiana ("area beyond the Ox river"; Ox is the ancient name for Amu Darya).
"https://ml.wikipedia.org/w/index.php?title=ട്രാൻസോക്ഷ്യാന&oldid=4145306" എന്ന താളിൽനിന്ന് ശേഖരിച്ചത്