കുഴൽമന്ദം
കുഴൽമന്ദം | |
10°39′36″N 76°42′00″E / 10.6600°N 76.7000°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡന്റ് | |
' | |
' | |
വിസ്തീർണ്ണം | 30.62ചതുരശ്ര കിലോമീറ്റർചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 25292 |
ജനസാന്ദ്രത | 826/ച.കി.മീ/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678702 +04922 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ക്ഷേത്രങ്ങൾ, കാലിച്ചന്ത, ഗ്രാമീണ ഭംഗി |
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴൽമന്ദം. ഈ സ്ഥലത്തുനിന്ന് കൃഷ്ണൻ മന്ദമായി കുഴൽ ഊതി എന്നാണ് ഐതിഹ്യം. സ്ഥലപ്പേരിന്റെ ഉൽഭവവും അതിൽനിന്നു തന്നെ. കുഴൽമന്ദം പഞ്ചായത്ത് ആലത്തൂർ താലൂക്കിൽ ആണ് സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലം കുഴൽമന്ദത്തെ അഗ്രഹാരത്തിനും ക്ഷേത്രങ്ങൾക്കും പ്രശസ്തമാണ്.കുഴൽമന്ദത്തുകാരനായ കുഴൽമന്ദം രാമകൃഷ്ണൻ 501 മണിക്കൂർ നേരം ഒറ്റയിരിപ്പിന് മൃദംഗം വായിച്ച് 2009-ൽ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു. [1]
കുഴൽമന്ദത്തിലെ ചന്തപ്പുരയിൽ എല്ലാ ശനിയാഴ്ചയും കന്നുകാലി ചന്തയും പച്ചക്കറി ചന്തയും നടന്നു വരുന്നു. പ്രധാനമായും തമിഴ്നാട്ടിൽ നിന്നും ആണ് ഇവിടേയ്ക്ക് കന്നുകാലികളെ കച്ചവടത്തിനായി കൊണ്ടുവരുന്നത്.
കുഴൽമന്ദത്തെ പ്രധാന ക്ഷേത്രങ്ങൾ
തിരുത്തുകപ്രധാനപ്പെട്ട ഉത്സവങ്ങൾ
തിരുത്തുകകുഴൽമന്ദം അഗ്രഹാരത്തിലെ ക്ഷേത്രങ്ങളിലെ പ്രധാന ഉത്സവങ്ങൾ താഴെപ്പറയുന്നവ ആണ്.
- കന്നിമാസത്തിലെ (സെപ്റ്റംബർ - ഒക്ടോബർ) നവരാത്രി-ഉറിയടി ഉത്സവം
- മേടമാസത്തിലെ (ഏപ്രിൽ-മെയ്) പ്രതിഷ്ഠാ ദിനം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- സി. എ. ഹൈ സ്കൂൾ
- യൂണിയൻ ജൂനിയർ ബേസിക് സ്കൂൾ
- ഐ ടി ഐ, കുഴൽമന്ദം
- സി ഡി എ യു പി സ്കൂൾ, ഒലിവ് മൌണ്ട്
എത്തിച്ചേരുന്ന വഴി
തിരുത്തുകകുഴൽമന്ദം പാലക്കാട് - തൃശ്ശൂർ ദേശീയ പാതയിൽ (ദേശീയപാത - 47) ആണ്.
- ഏറ്റവും അടുത്ത പട്ടണം: പാലക്കാട് - 12 കി.മി അകലെ
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: പാലക്കാട്
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ - 65 കി.മി. അകലെ
അവലംബം
തിരുത്തുകപുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുക