കുരീപ്പുഴ ശ്രീകുമാർ
ജനനം 1955 ഏപ്രിൽ 10 ന് കൊല്ലം ജില്ലയിലെ കരിപ്പുഴയിൽ. ശ്രദ്ധേയനായ മലയാളകവിയാണ് കുരീപ്പുഴ ശ്രീകുമാർ. ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും, ദേശീയ കവിസമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് .
കുരീപ്പുഴ ശ്രീകുമാർ | |
---|---|
തൊഴിൽ | സാഹിത്യകാരൻ /കവി |
ഭാഷ | മലയാളം |
ദേശീയത | ഇന്ത്യ |
[[
|ലഘുചിത്രം|]]
ജീവിതരേഖ
തിരുത്തുകകൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന് പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനിച്ചു. കൊല്ലം എസ്.എൻ കോളേജിൽ പഠിച്ചു. കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം(1975) ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിൽ ജീവനക്കാരനായിരുന്നു. ജാതി-മത വിശ്വാസിയല്ല .[1] ഒരു ഹൈന്ദവദേവന്റെ പേരിലുള്ളതായതിനാൽ ശ്രീപദ്മനാഭസ്വാമി പുരസ്കാരം അദ്ദേഹം നിരസിക്കുകയുണ്ടായി.[2]
കൂട്ടുകാരി-കെ.സുഷമകുമാരി, മകൻ-നെസിൻ.
നവമാധ്യമങ്ങളിൽ
തിരുത്തുകകുരീപ്പുഴ ശ്രീകുമാർ നവമാധ്യമമായ ഫേസ്ബുക്കിലൂടെ -ഇന്ന് വായിച്ച കവിത- എന്ന പംക്തിയിലൂടെ ദിവസേന ഓരോ കവികളുടെ, കവിത വായനക്കാർക്കായി പങ്കുവെയ്ക്കുന്നു. ഞായറാഴ്ചകളിൽ മൺമറഞ്ഞ മലയാള കവികളുടെ കവിതകളാണ് പങ്കുവെയ്ക്കുക - ഇന്നും വായിച്ച കവിത- എന്നാണ് ഞായറാഴ്ച പംക്തിക്ക് പേര്. കൂടാതെ തിങ്കളാഴ്ച മറ്റ് ഭാഷയിലെ കവിതകളുടെ മലയാള പരിഭാഷയും പങ്കുവെയ്ക്കുന്നു.
പ്രധാനകൃതികൾ
തിരുത്തുക- പെണങ്ങുണ്ണി
- ശ്രീകുമാറിന്റെ ദുഃഖങ്ങൾ
- രാഹുലൻ ഉറങ്ങുന്നില്ല
- അമ്മ മലയാളം
- ഹബീബിന്റെ ദിനക്കുറിപ്പുകൾ
- കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ
- കീഴാളൻ
- യക്ഷിയുടെ ചുരിദാർ(നഗ്നകവിതകൾ)
- നരകത്തിലേക്ക് ഒരു ടിക്കറ്റ്(നഗ്നകവിതകൾ)
- ഇത്തിരിസ്നേഹമുണ്ടോ സിറിഞ്ചിൽ
- കുരീപ്പുഴ ശ്രീകുമാറിന്റെ ലേഖനങ്ങൾ.
- Suicide Point (കവിതകളുടെ ഇംഗ്ലിഷ് മൊഴിമാറ്റം. (ആർ.രാമൻ നായർ) കൊൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിച്ചു.)
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011) കീഴാളൻ എന്ന കവിതാ സമാഹാരത്തിന്[3]
- ആശാൻ സ്മാരക കവിതാപുരസ്കാരം (2023) [4]
- വൈലോപ്പിള്ളി പുരസ്കാരം(1987)
- അബുദാബി ശക്തി അവാർഡ്
- സംസ്ഥാന ബാലസാഹിത്യ അവാർഡ്
- പുനലൂർ ബാലൻ ഫൗണ്ടേഷൻ അവാർഡ് (2019)
- ഭീമ ബാലസാഹിത്യ അവാർഡ്
- മഹാകവി പി.പുരസ്കാരം.
- കേസരി പുരസ്കാരം.
- ഡോ.എ.ടി.കോവൂർ,എം.സി.ജോസഫ്,പവനൻ പുരസ്കാരങ്ങൾ.
അവലംബം
തിരുത്തുക- ↑ http://www.keralasahityaakademi.org/ml_aw13.htm
- ↑ "Briefly: Poet rejects Akademi award". The Hindu. 11 February 2004. Archived from the original on 2004-03-24. Retrieved 10 January 2010.
The noted poet, Kureepuzha Sreekumar, who won the Kerala Sahithya Akademi award for the best work in children's literature for his work Penangunni, has rejected the award. In a brief statement here today, Mr. Sreekumar said he was rejecting the award because it was named after a Hindu God, Sree Padmanabha.
- ↑ http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf
- ↑ https://www.mathrubhumi.com/literature/news/kureepuzha-sreekumar-wins-asan-prize-for-poetry-1.9171853
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കവിത രാഷ്ട്രീയം[പ്രവർത്തിക്കാത്ത കണ്ണി]
- പുഴ.കോം ലെ പരിചയം Archived 2012-09-05 at the Wayback Machine.
- ചിന്ത.കോം Archived 2010-12-12 at the Wayback Machine.
ചിത്രശാല
തിരുത്തുക-
തൃക്കരുവ ഫീനിക്സ് കലാകേന്ദ്രത്തിൽ കുരീപ്പുഴയുടെ പ്രഭാഷണം
-
കുരീപ്പുഴ
File: