കുംഭമേള

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമം
(Kumbh Mela എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള(ദേവനാഗരി: कुम्भ मेला).പ്രയാഗ് രാജ് (അലഹബാദ്), ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും പ്രയാഗ് രാജിലും നടക്കുന്നു. 2007-ൽ നടന്ന അർദ്ധകുംഭമേളയിൽ 700 ലക്ഷം പേർ പങ്കെടുത്തതായി കരുതപ്പെടുന്നു[1]. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള 2013 ലാണ് അവസാനമായി നടന്നത്[2].കേന്ദ്ര്ര സർക്കാർ 5000 കോടി രൂപയും സംസ്ഥാന സർക്കാർ 2500 കോടി രൂപയും ഈ മഹോത്സവത്തിന് വേണ്ടി ചെലവാക്കുന്നു.

Kumbh Mela
2001 -ൽ പ്രയാഗ് രാജിൽ (അലഹാബാദ്) വച്ചുനടന്ന കുംഭമേള
തരംHinduism
ആഘോഷങ്ങൾ12 വർഷത്തിലൊരിക്കൽ, നാലിടങ്ങളിൽ
ആരംഭംപൗഷം Purnima
അവസാനംമേഘം Purnima

ഭഗവത് പുരാണം, വിഷ്ണുപുരാണം പോലെയുള്ള ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളിൽ ദൈവങ്ങളുടെ ശക്തിവീണ്ടെടുക്കനായി നടത്തിയ പാലാഴിമഥനവുമായാണ് കുംഭമേളയെ ബന്ധപ്പിച്ചിരിക്കുന്നത്. ഗരുഡൻ വഹിച്ചിരുന്ന അമൃത കുംഭത്തിൽ നിന്ന് പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിൽ അമൃത് തുളുമ്പി വീണു എന്നാണ് വിശ്വാസം. ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ്(602 - 664 A.D.) ആണ് കുഭമേള ആദ്യം പ്രതിപാദിച്ച ചരിത്ര വ്യക്തിത്വം.

ഹരിദ്വാറിലെ കുംഭമേള - 1844 ലെ ചിത്രം

ചടങ്ങുകൾ

തിരുത്തുക

നദികളിലെ സ്നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്.കൂടാതെ മതപരമായ ചർച്ചകളും ഭക്തിഗാനങ്ങളും മറ്റും നടന്നു വരുന്നു.ഒരുപാട് സന്യാസികൾ ഈ മേളയിൽ പങ്കെടുക്കുന്നു.പൂർണ്ണ നഗ്നരായ നംഗാ(നഗ്ന) സന്യാസിമാർ[2] ഈ മേളയിൽ പങ്കെടുത്തിരുന്നത് കണ്ടുവെന്ന് പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരൻ മാർക് ട്വയിൻ പറയുന്നു[3].

മാധ്യമങ്ങളിൽ

തിരുത്തുക

കുംഭമേളയെ ആസ്പദമാക്കി നിർമ്മിച്ച ബംഗാളി സിനിമയാണ് അമൃത കുംഭർ സന്താനെ. കുംഭമേളയെക്കുറിച്ച് പ്രസിദ്ധമായ ഒരുപാട് ഹ്രസ്വ ചിത്രങ്ങൾ ഇറങ്ങിട്ടുണ്ട്.ബോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങൾ കുംഭമേളയിൽ വച്ച് പിരിയുകയും പിന്നീട് കണ്ടുമുട്ടുന്നതുമായി കുറേ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഞങ്ങൾ കുഞ്ഞുന്നാളിൽ കുംഭമേളയിൽ വച്ച് കാണാതായി എന്ന ഡയലോഗ് ഹിന്ദിയിൽ പ്രശസ്തമാണ്.

  1. http://www.washingtonpost.com/wp-dyn/content/article/2007/01/15/AR2007011500041.html
  2. 2.0 2.1 "റിപ്പോർട്ട്" (PDF). മലയാളം വാരിക. 2013 മാർച്ച് 08. Retrieved 2013 ഒക്ടോബർ 05. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. Mark Twain, "Following the Equator: A journey around the world"
"https://ml.wikipedia.org/w/index.php?title=കുംഭമേള&oldid=3960709" എന്ന താളിൽനിന്ന് ശേഖരിച്ചത്