കോഴിക്കോടൻ
മലയാളത്തിലെ പ്രശസ്ത ചലച്ചിത്രനിരൂപകനായിരുന്നു കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കെ. അപ്പുക്കുട്ടൻ നായർ ( 1925 - 2007 ജനുവരി 20). രണ്ടായിരത്തോളം സിനിമാ നിരൂപണങ്ങളെഴുതിയിട്ടുണ്ട്.[1] കവി, ഹാസ്യസാഹിത്യകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
കോഴിക്കോടൻ | |
---|---|
ജനനം | 1925 തിരുവേഗപ്പുറം, പാലക്കാട് |
മരണം | 2007 കോഴിക്കോട് |
തൊഴിൽ | ചലച്ചിത്രനിരൂപകൻ, കവി, ഹാസ്യസാഹിത്യകാരൻ |
ജീവിതപങ്കാളി(കൾ) | സ്വർണ്ണകുമാരി |
ജീവിതരേഖ
തിരുത്തുക1925-ൽ പാലക്കാട് തിരുവേഗപ്പുറം ചെമ്പ്രയിൽ പേങ്ങാട്ടിരി വീട്ടിൽ ജനനം. പോസ്റ്റുമാസ്റ്ററായി സേവനം അനുഷ്ടിച്ചിരുന്നു.[2] മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ ‘ചിത്രശാല’ എന്ന സിനിമാ നിരൂപണ പംക്തിയിലൂടെ വായനക്കാർക്ക് പരിചിതനായി. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റായിരുന്നു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1972, 82, 91, 95 എന്നീ വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 1980-ൽ ഫിലിം അക്രെഡിറ്റേഷൻ കമ്മിറ്റി അംഗമായിരുന്നു. കൂടാതെ 1985-87 കാലത്ത് ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
സ്വർണ്ണകുമാരി ആണ് ഭാര്യ. മക്കൾ: കൃഷ്ണദാസ്, നിർമ്മലാ മുരളീധരൻ.
കൃതികൾ
തിരുത്തുകമലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങൾ ചലച്ചിത്ര സല്ലാപം, ചലച്ചിത്ര ജാലകം, സത്യൻ എന്ന നടൻ, മലയാള സിനിമ എന്റെ പ്രേമ ഭാജനം തുടങ്ങിയ ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മഹാനായ ശിക്കാറി, ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാർ, സ്നേഹാദരപൂർവ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുകചലച്ചിത്ര ആസ്വാദനം എങ്ങനെ എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാർഡും പടച്ചോനിക്ക് സലാം എന്ന കവിതാസമാഹാരത്തിന് 2002-ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും[3] ലഭിച്ചു.
അവലംബം
തിരുത്തുക- ↑ "കോഴിക്കോടൻ, പുഴ.കോം വെബ്‌സൈറ്റ്". Archived from the original on 2007-11-09. Retrieved 2009-09-25.
- ↑ http://buy.mathrubhumi.com/books/Mathrubhumi/author/179/kozhikkodan[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ