കോൺറാഡ് സ്യൂസ്

(Konrad Zuse എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യകാല കമ്പ്യൂട്ടർ സ്രഷ്ടാക്കളിൽ ഒരാളാണ് കോൺറാഡ് സ്യൂസ് (ജനനം:1910 മരണം:1995) . ആദ്യത്തെ മെക്കാനിക്കൽ കാൽകുലേറ്റർ കണ്ടുപിടിച്ചു. ഇതിനെ ആദ്യ ഇലക്ട്രോണിക് പ്രൊഗ്രാമബിൾ കാൽകുലേറ്ററാക്കി മാറ്റിയതും സ്യൂസാണ്. Z3 എന്നായിരുന്നു ഇതിൻറെ പേര്. ടേപ്പിൽ സ്റ്റോർ ചെയ്ത പ്രോഗ്രാമുള്ള ആദ്യത്തെ കമ്പ്യൂട്ടിംഗ് ഉപകരണമായിരുന്നു Z3 ആദ്യത്തെ അൽഗോരിതം അടിസ്ഥാനമാക്കിയ പ്രോഗ്രാമിംഗ് ലാംഗ്വോജ് സ്യൂസിന്റെ സംഭാവനയാണ്.

കോൺറാഡ് സ്യൂസ്
കോൺറാഡ് സ്യൂസ് 1992-ലെ ചിത്രം
ജനനംജൂൺ 22, 1910
മരണംഡിസംബർ18, 1995
കലാലയംടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ബെർലിൻ
അറിയപ്പെടുന്നത്Z3
Plankalkül
Calculating Space (cf. digital physics)
പുരസ്കാരങ്ങൾWerner-von-Siemens-Ring in 1964,
Harry H. Goode Memorial Award in 1965 (together with George Stibitz),
Great Cross of Merit in 1972
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകമ്പ്യൂട്ടർ സയൻസ്
സ്ഥാപനങ്ങൾഎയറോഡൈനാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

രണ്ടാം ലോക മഹായുദ്ധത്തിനു മുൻപത്തെ പ്രവർത്തനവും Z1 ഉം

തിരുത്തുക

ജർമനിയിലെ ബെർലിനിൽ 1910 ജൂൺ 22 നു ജനിച്ച കോൺറാഡ് സ്യൂസ് തന്റെ അച്ഛൻ പോസ്റ്റൽ ക്ലെർക്ക് ആയി ജോലി ചെയ്തിരുന്ന കിഴക്കൻ പ്രഷ്യയിലെ ബ്രവുൺസ്ബെർഗിലേയ്ക്കു 1913ൽ തന്റെ കുടുംബത്തിനൊപ്പം മാറി. അവിടെ കൊളീജിയം ഹോസിയാനം എന്ന സ്ഥാപനത്തിൽ ചേർന്ന് പഠിച്ചു. 1928ൽ ഹോയെസ്വെർദയിലേയ്ക്കു ആ കുടുംബം മാറിത്താമസിച്ചു. 1935ൽ സ്യൂസ് സിവിൽ എഞിനീയറിങ്ങിൽ ബിരുദം നേടി. തന്റെ പരസ്യങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള സാമർത്ഥ്യം ഉപയോഗിച്ച് ഫോർഡ് മോട്ടോർ കമ്പനിയിൽ ജോലി നേടി.

വ്യക്തിജീവിതം

തിരുത്തുക

1945ൽ ജിസേല ബ്രാൻഡിസിനെ വിവാഹം കഴിച്ചു. മതപരമായി അദ്ദേഹം നിരീശ്വരൻ ആയിരുന്നു.

1995 ഡിസംബർ 18 നു ഹൃദയാഘാതത്തെത്തുടർന്ന് ജർമനിയിലെ ഹൂൺഫെൽഡിൽ മരിച്ചു.

സ്യൂസ് എന്ന സംരംഭകൻ

തിരുത്തുക

1946ൽ സ്യൂസ് സ്യൂസ്-ഇഞെനിയൂർബൗറോ ഹോപ്ഫെരൗ എന്ന ലോകത്തെ തന്നെ പഴക്കമുള്ള കമ്പ്യൂട്ടർ കമ്പനി സ്ഥാപിച്ചു. സ്യൂസിന്റെ പേറ്റന്റുകളിൽ നിന്നും കിട്ടിയ പണമാണ് ഇന്വെസ്റ്റ് ചെയ്തത്. 1949ൽ സ്യൂസ് സ്യൂസ് കെ ജി എന്ന കമ്പനി ഹാഉന്നെതാൽ നിയ്കിഷനിൽ സ്ഥാപിച്ചു. 1950 സെപ്റ്റംബറിൽ Z4 നിർമ്മാണം പൂർത്തിയാക്കി സ്വിറ്റ്സർലാന്റിലെ ഇ. റ്റി. എച്ച്. സൂറിച്ചിനു കൈമാറി. അക്കാലത്ത്, യൂറോപ്പ് ആകമാനമുള്ളതിൽ ഒരേയൊരു പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറായിരുന്നു ഇത്. ലോകത്ത് അന്നു വിറ്റ കമ്പ്യൂട്ടറുകളിൽ ഇതിനു രണ്ടാം സ്ഥാനമായിരുന്നു. ആദ്യ സ്ഥാനമുള്ള ബിനാക് ( BINAC) പക്ഷെ വിതരണം ചെയ്ത ശേഷം ശരിയായി ഒരിക്കലും പ്രവർത്തിച്ചില്ല. സ്യൂസും അദ്ദേഹത്തിന്റെ കമ്പനിയും Z പരമ്പരയിൽ Z43 വരെ നിർമ്മിച്ചു. Z11 ഓപ്റ്റിൿസ് വ്യവസായങ്ങൾക്കും സർവകലാശാലകൾക്കുമാണു വിപണനം ചെയ്തത്. Z22 കാന്തിക സംഭരണ സംവിധാനമുള്ള ആദ്യ കമ്പ്യൂട്ടറായിരുന്നു. 1967 വരെ സ്യൂസ് കെ. ജി. എന്ന കമ്പനി 251 കമ്പ്യൂട്ടറുകൾ നിർമ്മിച്ചു. പിന്നീട് സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഈ കമ്പനി സീമെൻസിനു വിൽക്കപ്പെട്ടു.

പുരസ്കാരങ്ങളും ബഹുമതികളും

തിരുത്തുക

സ്യൂസിനു തന്റെ പ്രവർത്തനങ്ങൾക്ക് അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്:

  • 1964 വെർണെർ വോൺ സീമെൻസ് റിംഗ്.
  • 1965 ഹാരീ എച്ച്. ഗൂഡീ മെമ്മോറിയൽ അവാർഡ്
  • 1972 വെൻഡെസ് വെർദീൻസ്റ്റ് ക്ര്യൂസ്
  • 1999 കമ്പ്യൂട്ടർ ഹിസ്റ്ററി മ്യൂസിയം ഫെലോ അവാർഡ്

അദ്ദേഹത്തിന്റെ പേരിലാണു സ്യൂസ് ഇൻസ്റ്റിറ്റ്യൂട്ട് ബെർളിൻ അറിയപ്പെടുന്നത്. കൂടാതെ അദ്ദേഹത്തിന്റെ പേരിൽകോൺ റാഡ് സ്യൂസ് മെഡൽ നൽകി വരുന്നുണ്ട്.

സാഹിത്യരചനകൾ

തിരുത്തുക
  • Konrad Zuse: The Computer – My Life, Springer Verlag, ISBN 3-540-56453-5, ISBN 0-387-56453-5
  • Jürgen Alex, Hermann Flessner, Wilhelm Mons, Horst Zuse: Konrad Zuse: Der Vater des Computers. Parzeller, Fulda 2000, ISBN 3-7900-0317-4
  • Raul Rojas (Hrsg.): Die Rechenmaschinen von Konrad Zuse. Springer, Berlin 1998, ISBN 3-540-63461-4.
  • Wilhelm Füßl (Ed.): 100 Jahre Konrad Zuse. Einblicke in den Nachlass, München 2010, ISBN 978-3-940396-14-3.
  • Jürgen Alex: Wege und Irrwege des Konrad Zuse. In: Spektrum der Wissenschaft (dt. Ausgabe von Scientific American) 1/1997, ISSN 0170-2971.
  • Hadwig Dorsch: Der erste Computer. Konrad Zuses Z1 – Berlin 1936. Beginn und Entwicklung einer technischen Revolution. Mit Beiträgen von Konrad Zuse und Otto Lührs. Museum für Verkehr und Technik, Berlin 1989.
  • Clemens Kieser: „Ich bin zu faul zum Rechnen“ – Konrad Zuses Computer Z22 im Zentrum für Kunst und Medientechnologie Karlsruhe. In: Denkmalpflege in Baden-Württemberg, 4/34/2005, Esslingen am Neckar, S. 180-184, ISSN 0342-0027.
  • Mario G. Losano (ed.), Zuse. L'elaboratore nasce in Europa. Un secolo di calcolo automatico, Etas Libri, Milano 1975, pp. XVIII-184.
   Arno Peters: Was ist und wie verwirklicht sich Computer-Sozialismus: Gespräche mit Konrad Zuse. Verlag Neues Leben, Berlin 2000, ISBN 3-355-01510-5.
  • Paul Janositz: Informatik und Konrad Zuse: Der Pionier des Computerbaus in Europa – Das verkannte Genie aus Adlershof. In: Der Tagesspiegel Nr. 19127, Berlin, 9. März 2006, Beilage Seite B3.
  • Jürgen Alex: Zum Einfluß elementarer Sätze der mathematischen Logik bei Alfred Tarski auf die drei Computerkonzepte des Konrad Zuse. TU Chemnitz 2006.
  • Jürgen Alex: Zur Entstehung des Computers – von Alfred Tarski zu Konrad Zuse. VDI-Verlag, Düsseldorf 2007, ISBN 978-3-18-150051-4, ISSN 0082-2361.
  • Herbert Bruderer: Konrad Zuse und die Schweiz. Wer hat den Computer erfunden? Charles Babbage, Alan Turing und John von Neumann Oldenbourg Verlag, München 2012, XXVI, 224 Seiten, ISBN 978-3-486-71366-4

ഇവയും കാണുക

തിരുത്തുക



"https://ml.wikipedia.org/w/index.php?title=കോൺറാഡ്_സ്യൂസ്&oldid=2787564" എന്ന താളിൽനിന്ന് ശേഖരിച്ചത്