കോടോം
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് കോടോം.[1] കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലാണ് കോടോം സ്ഥിതി ചെയ്യുന്നത്. പ്രവേശന കവാട ഗോപുരത്തിൽ ഏറെ കൊത്തുപണികൾ ഉള്ള ഭഗവതീക്ഷേത്രം ഇവിടെ പ്രസിദ്ധമാണ്.
കോടോം | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | കാസർഗോഡ് |
(2001) | |
• ആകെ | 6,451 |
• Official | മലയാളം, ഇംഗ്ളീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം കോടോത്തെ ജനസംഖ്യ 6451. അതിൽ 3178 പുരുഷന്മാർ, 3273 സ്ത്രീകളും. [1]
കാര്യനിർവ്വഹണം
തിരുത്തുകകോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ കാര്യനിർവ്വഹണം നടത്തുന്നത് അടുത്തകാലത്ത് രൂപീകരിച്ച വെള്ളരികുണ്ട് താലൂക്കിന്റെ കീഴിലാണ്. ആദ്യകാലത്ത് കോടോം, ബേളൂർ എന്നിവ രണ്ടു പഞ്ചായത്തായിരുന്നു. 1953-ൽ ഇവ സംയോജിച്ച് ഒറ്റ പഞ്ചായത്തായി മാറി.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുകഗതാഗതം
തിരുത്തുകപാണത്തൂരിലൂടെ കർണ്ണാടക സംസ്ഥാനവുമായി ഈ ഗ്രാമം ബന്ധപ്പെട്ടു കിടക്കുന്നു. പാണത്തൂരിൽ നിന്നും കർണ്ണാടകയിലെ സുള്ള്യ വഴി 20 കിലോമീറ്റർ യാത്ര ചെയ്താൽ മൈസൂരിലേക്കും ബാംഗ്ളൂരേക്കും എളുപ്പത്തിൽ എത്താം. മംഗലാപുരം- പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് ഏറ്റവും സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. കോഴിക്കോടും മംഗലാപുരവും വിമാനത്താവള സൗകര്യവും ഉണ്ട്.