സിക്കിം രാജ്യം
1800-കൾ വരെ ഔദ്യോഗികമായി ഡ്രെമോഷോങ് (ക്ലാസിക്കൽ ടിബറ്റൻ അല്ലെങ്കിൽ സിക്കിമീസിൽ འབྲས་མོ་གཤོངས།) എന്ന് അറിയപ്പെട്ടിരുന്ന സിക്കിം രാജ്യം ( ക്ലാസിക്കൽ ടിബറ്റൻ അല്ലെങ്കിൽ സിക്കിമീസിൽ འབྲས་ལྗོངས།) 1642 മുതൽ 1975 മെയ് 16 വരെ കിഴക്കൻ ഹിമാലയത്തിൽ നിലനിന്നിരുന്ന ഒരു പാരമ്പര്യ രാജവാഴ്ചയായിരുന്നു പിന്നീട് അത് റിപ്പബ്ലിക് ഓഫ് ഇന്ത്യയുമായി ലയിച്ചു.[4] [5] [6] നംഗ്യാൽ രാജവംശത്തിലെ ചോഗ്യാലുകളാണ് രാജ്യം ഭരിച്ചിരുന്നത്. [7]
ചരിത്രം
തിരുത്തുകനേപ്പാൾ-ഭൂട്ടാൻ ആധിപത്യം
തിരുത്തുക18-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ, സിക്കിം നേപ്പാളും (അന്നത്തെ ഗൂർഖ രാജ്യവും) ഭൂട്ടാനും (അന്ന് ഗെദുൻ ചോംഫെൽ ഭരിച്ചിരുന്നു) ആക്രമിച്ചു, അതിനു ശേഷം 40 വർഷത്തിലേറെ കാലത്തോളം ഗോർഖയുടെയും ഭൂട്ടാനിന്റെയും ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. 1775 നും 1815 നും ഇടയിൽ, കിഴക്കൻ, മധ്യ നേപ്പാളിൽ നിന്നുള്ള 180,000 വംശീയ നേപ്പാളി വംശജർ [8] സിക്കിമിലേക്ക് കുടിയേറി, എന്നിരുന്നാലും, ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവൽക്കരണത്തിനുശേഷം, അക്കാലത്ത് അവരുടെ പൊതു ശത്രുവായി കരുതിപ്പോന്നിരുന്ന നേപ്പാളുമായി യുദ്ധം ചെയ്യാൻ സിക്കിം ബ്രിട്ടീഷ് ഇന്ത്യയുമായി സഖ്യത്തിലേർപ്പെട്ടു. നേപ്പാളികൾ പിന്നീട് സിക്കിമിനെ ആക്രമിച്ച് തെരായ് ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി. ഇത് 1814-ൽ നേപ്പാളിനെ ആക്രമിക്കാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പ്രേരിപ്പിച്ചു, അതിന്റെ ഫലമായി ആംഗ്ലോ-നേപ്പാൾ യുദ്ധം നടന്നു.യുദ്ധം ബ്രിട്ടനും നേപ്പാളും തമ്മിലുള്ള സുഗൗളി ഉടമ്പടിക്കും സിക്കിമും ബ്രിട്ടീഷ് ഇന്ത്യയും തമ്മിലുള്ള ടിറ്റാലിയ ഉടമ്പടിക്കും കാരണമാകുകയും നേപ്പാൾ സിക്കിമിനെ ബ്രിട്ടീഷ് ഇന്ത്യയ്ക്ക് വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയും ചെയ്തു.[9]
ബ്രിട്ടീഷ്, ഇന്ത്യൻ പ്രൊട്ടക്റ്ററേറ്റ്
തിരുത്തുക1861- ലെ തുംലോങ്ങ് ഉടമ്പടി പ്രകാരം, സിക്കിം ബ്രിട്ടീഷ് അധീനതയിലുള്ള പ്രൊട്ടക്റ്ററേറ്റ് (സംരക്ഷിത പ്രദേശം) ആയി മാറി, പിന്നീട് 1950-ൽ ഇത് ഒരു ഇന്ത്യൻ പ്രൊട്ടക്റ്ററേറ്റ് ആയി.[10]
സിക്കിമിലെ 9-ാമത്തെ ചോഗ്യാൽ (രാജാവ്) ആയിരുന്ന തുതോബ് നംഗ്യാൽ, ആത്മീയ നേതൃത്വത്തിനായി ദലൈലാമയെ സമീപിച്ചു, അദ്ദേഹത്തിന്റെ ഭരണകാലത്ത് ടിബറ്റൻ സർക്കാർ സിക്കിമിൽ രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാൻ തുടങ്ങി. 1888-ൽ ബ്രിട്ടീഷുകാർ സിക്കിമിൽ നിന്ന് ടിബറ്റൻ സേനയെ പുറത്താക്കാൻ ഒരു സൈനിക നടപടി ആരംഭിച്ചു.
ഇന്ത്യയിലേക്കുള്ള പ്രവേശനം
തിരുത്തുക1975-ൽ, സിക്കിമിൽ നേപ്പാളി ഹിന്ദുക്കളോട് വിവേചനം കാണിക്കുന്നുവെന്ന ആരോപണങ്ങൾ ചോഗ്യാലിനെതിരെയുള്ള നീരസത്തിന് കാരണമായി.[11][12] അവരുടെ പ്രേരണയാണ് ഇന്ത്യൻ സൈനികരെ ഗാങ്ടോക്കിലേക്ക് അയക്കുന്നതിലേക്ക് നയിച്ചത്. ദ സ്റ്റേറ്റ്സ്മാനിലെ സുനന്ദ കെ. ദത്ത-റേയുടെ അഭിപ്രായത്തിൽ, 1975 ഏപ്രിലിൽ സൈന്യം കൊട്ടാരം കാവൽക്കാരെ വധിക്കുകയും കൊട്ടാരം വളയുകയും ചെയ്തു.[10]
കൊട്ടാരം നിരായുധമാക്കിയ ശേഷം, രാജവാഴ്ച തുടരണോ അതോ ഇന്ത്യയിൽ ചേരാണോ എന്നതിനായുള്ള ഒരു റഫറണ്ടം നടന്നു, അതിൽ രാജവാഴ്ച ഇല്ലാതാക്കാൻ സിക്കിമുകൾ വൻതോതിൽ വോട്ട് ചെയ്തു, കാസി ലെൻഡപ് ഡോർജിയുടെ നേതൃത്വത്തിലുള്ള സിക്കിമിന്റെ പുതിയ പാർലമെന്റ് സിക്കിമിനെ ഒരു ഇന്ത്യൻ സംസ്ഥാനമാക്കാനുള്ള ബിൽ നിർദ്ദേശിച്ചു. ഇന്ത്യാ ഗവൺമെന്റ് ഉടനടി അംഗീകരിച്ചു.[10][13]
സംസ്കാരവും മതവും
തിരുത്തുകസംസ്കാരത്തിലും മതത്തിലും, സിക്കിം അതിന്റെ ആദ്യ രാജാവ് കുടിയേറിയ ടിബറ്റുമായും അതിർത്തി പങ്കിടുന്ന ഭൂട്ടാനുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രധാനമായും കിഴക്കൻ, മധ്യ നേപ്പാളിൽ നിന്നു കുടിയേറിയ ഒരു വലിയ തോതിലുള്ള വംശീയ നേപ്പാളി ജനസംഖ്യയുടെ സാന്നിധ്യം നേപ്പാളുമായുള്ള സാംസ്കാരിക ബന്ധത്തിനും കാരണമായി.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Sikkim / Dämojong". Archived from the original on 22 November 2021. Retrieved 22 November 2021.
- ↑ Hiltz, Constructing Sikkimese National Identity 2003, p. 80–81.
- ↑ According to Article II of Convention of Calcutta, Sikkim was a direct protectorate of the British Government, not the British Indian government.
- ↑ "16th May 1975: The Kingdom of Sikkim and its Annexation with India". 16 May 2018.
- ↑ "Did India have a right to annex Sikkim in 1975?". India Today (in ഇംഗ്ലീഷ്). Retrieved 2023-05-27.
- ↑ Abrahams, Pema (2023-06-01). "The Forgotten Kingdom". Foreign Policy (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-05-27.
- ↑ Marathe, Om (2019-08-20). "Explained: Sikkim, from Chogyal rule to Indian state". The Indian Express (in ഇംഗ്ലീഷ്). Archived from the original on 13 November 2022. Retrieved 2022-11-13.
- ↑ Chettri, Mona (2013). "Ethnic politics in the Nepali public sphere three casesfrom the eastern Himalaya" (PDF). SOAS Research Online. Archived from the original (PDF) on 13 November 2022. Retrieved 13 November 2022.
- ↑ "History of Nepal: A Sovereign Kingdom". Official website of Nepal Army. Archived from the original on 2011-06-07.
- ↑ 10.0 10.1 10.2 "Indian hegemonism drags Himalayan kingdom into oblivion". Nikkei Asian Review. Nikkei. 21 February 2016. Archived from the original on 3 April 2017. Retrieved 24 July 2018.
- ↑ Larmer, Brook (March 2008). "Bhutan's Enlightened Experiment". National Geographic. Bhutan. (print version). Archived from the original on 20 March 2021. Retrieved 7 September 2016.
- ↑ "25 years after Sikkim". Nepali Times. No. #35. 23–29 March 2001. Archived from the original on 31 January 2018. Retrieved 7 September 2016.
- ↑ Sethi, Sunil (18 February 2015). "Treaties: Annexation of Sikkim". No. 2. India Today. India Today. Archived from the original on 28 January 2016. Retrieved 4 December 2016.
ഉറവിടങ്ങൾ
തിരുത്തുക- Hiltz, Jackie (2003), "Constructing Sikkimese National Identity in the 1960s and 1970s" (PDF), Bulletin of Tibetology, archived (PDF) from the original on 1 August 2017, retrieved 1 August 2017
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Duff, Andrew (2015). Sikkim: Requiem for a Himalayan Kingdom. Edinburgh: Birlinn. ISBN 978-0-85790-245-0.
- Rai, Rajiv (2015), The State in the Colonial Periphery: A Study on Sikkims Relation with Great Britain, Partridge Publishing India, ISBN 978-1-4828-4871-7
- Rose, Leo E. (Spring 1969), "India and Sikkim: Redefining the Relationship", Pacific Affairs, vol. 42, no. 1, pp. 32–46, doi:10.2307/2754861, JSTOR 2754861
- Rose, Leo E. (1971), Nepal – Strategy for Survival, University of California Press, ISBN 978-0-520-01643-9
- Sharma, Suresh Kant; Sharma, Usha (2005), Discovery of North-East India: Geography, History, Culture, Religion, Politics, Sociology, Science, Education and Economy. Sikkim. Volume ten, Mittal Publications, pp. 117–, ISBN 978-81-8324-044-4
- Singh, Amar Kaur Jasbir (1988), Himalayan triangle: a historical survey of British India's relations with Tibet, Sikkim, and Bhutan, 1765–1950, British Library, ISBN 9780712306300