കാഞ്ചൻജംഗ ദേശീയോദ്യാനം
(Khangchendzonga National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിക്കിം സംസ്ഥാനത്തിലെ വടക്കൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാഞ്ചൻജംഗ ദേശീയോദ്യാനം. ഹിമാലയൻ പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ ഈ ഉദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്.1977-ലാണ് ഇത് നിലവിൽ വന്നത്.
Khangchendzonga National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | North Sikkim, Sikkim |
Nearest city | Chungthang |
Coordinates | 27°42′N 88°08′E / 27.700°N 88.133°E |
Area | 1,784 കി.m2 (689 ച മൈ) |
Established | 1977 |
Visitors | NA (in NA) |
Governing body | Ministry of Environment and Forests, Government of India |
Type | Mixed |
Criteria | iii, vi, vii, x |
Designated | 2016 (40th session) |
Reference no. | 1513 |
State Party | India |
ഭൂപ്രകൃതി
തിരുത്തുക1784 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഉദ്യാനത്തിന്റെ കിഴക്കുഭാഗം കൂറ്റൻ മഞ്ഞുപാറകൾ നിറഞ്ഞതാണ്. ഓക്ക്, ഫിർ, മേപ്പിൾ, വില്ലോ, ലാർച്ച്, ജൂനിപെർ തുടങ്ങിയ വൃക്ഷങ്ങളാണ് ഇവിടെ വളരുന്നത്.
ജന്തുജാലങ്ങൾ
തിരുത്തുകക്ലൗഡഡ് ലെപ്പേഡ്, ഹിമപ്പുലി, താർ, ഹിമാലയൻ കരിങ്കരടി, റെഡ് പാണ്ട, നീൽഗായ്, ഹൊരാൽ, കസ്തൂരിമാൻ, റസൽ അണലി തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. ഐബിസ് ബില്‍, ഏഷ്യൻ എമറാൾഡ് കുക്കൂ എന്നീ പക്ഷികളെ ഇവിടെ കാണാം.
ചിത്രശാല
തിരുത്തുക-
കാഞ്ചൻജംഗയിലെ സൂര്യോദയം
-
കുംഭകർണ്ണമലനിരകൾ
-
തടാകം
-
കാഞ്ചൻജംഗ
-
കാഞ്ചൻജംഗ കൊടുമുടി ഡാർജിലിംഗിൽ നിന്ന്
-
കാഞ്ചൻജംഗ കൊടുമുടി ഗാങ്ടോക്കിൽ നിന്ന്
-
കാഞ്ചൻജംഗ കൊടുമുടി സന്തക്ഫുവിൽ നിന്ന്
-
കാഞ്ചൻജംഗ കൊടുമുടി ഇന്ത്യയിൽ നിന്ന്
-
കാഞ്ചൻജംഗ കൊടുമുടി ടൈഗർ ഹിൽസിൽ നിന്ന്
-
കാഞ്ചൻജംഗ കൊടുമുടി തങ്ഷിങ്ങിൽ നിന്ന്
-
കാഞ്ചൻജംഗ കൊടുമുടി സിക്കിമിൽ നിന്ന്
-
കാഞ്ചൻജംഗ മാപ്പ്
Khangchendzonga National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.