കാറ്റി മെയിലി

മുൻ അമേരിക്കൻ മത്സര നീന്തൽതാരം
(Katie Meili എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുൻ അമേരിക്കൻ മത്സര നീന്തൽതാരമാണ് കാതറിൻ മിഷേൽ "കാറ്റി" മെയ്‌ലി (ജനനം: ഏപ്രിൽ 16, 1991) 100 മീറ്റർ ബ്രെസ്റ്റ്‌ട്രോക്കിൽ 2016-ലെ വേനൽക്കാല ഒളിമ്പിക്സിൽ വെങ്കലവും 4 × 100 മീറ്റർ മെഡ്‌ലി റിലേയിൽ സ്വർണ്ണ മെഡലും നേടി.

കാറ്റി മെയിലി
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Catherine Michelle Meili
വിളിപ്പേര്(കൾ)Katie
National team അമേരിക്കൻ ഐക്യനാടുകൾ
ജനനം (1991-04-16) ഏപ്രിൽ 16, 1991  (33 വയസ്സ്)[1]
Carrollton, Texas[2]
ഉയരം5 അടി (1.5240000 മീ)*[2]
ഭാരം135 lb (61 കി.ഗ്രാം)[2]
Sport
കായികയിനംSwimming
StrokesBreaststroke, freestyle, individual medley
ClubSwimMAC Carolina[3]
College teamColumbia University[4]

സ്വകാര്യ ജീവിതം

തിരുത്തുക

മെയിലി ജനിച്ചത് ടെക്സസിലെ കരോൾട്ടണിലാണെങ്കലും അവരുടെ സ്വദേശ ടെക്സസിലെ കോളിവില്ലെയാണ്.[2] 2009-ൽ നോലൻ കാത്തലിക് ഹൈസ്‌കൂളിലും 2013-ൽ കൊളംബിയ യൂണിവേഴ്‌സിറ്റിയിലും പഠനം നടത്തിയെ അവർ അവിടെനിന്ന് ബിരുദം നേടി. 2019-ലെ കണക്കനുസരിച്ച് അവർ ജോർജ്ജ്ടൗൺ ലോ സ്കൂളിൽ നീന്തൽ ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ്. 2019 ജൂലൈ 8 ന് മത്സര നീന്തലിൽ നിന്ന് വിരമിക്കുമെന്ന് അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. [5]

2014-ൽ നോർത്ത് കരോലിനയിലെ ഗ്രീന്സ്ബോറോയിൽ നടന്ന ഷോർട്ട് കോഴ്സ് വിന്റർ ദേശീയ ചാമ്പ്യൻഷിപ്പിൽ 100 യാർഡ് ഫ്രീസ്റ്റൈലും 200 യാർഡ് ഇൻഡിവിഡുയൽ മെഡ്‌ലി ഇനങ്ങളും മെലി നേടി.[3]ടെക്സസിലെ സാൻ അന്റോണിയോയിൽ നടന്ന 2015-ലെ യുഎസ് നാഷണൽ‌സിൽ 100 മീറ്റർ ബ്രെസ്റ്റ്‌ട്രോക്കിൽ അവരുടെ ആദ്യ ലോംഗ് കോഴ്‌സിൽ ദേശീയ കിരീടം നേടി.[6]2015-ൽ കാനഡയിലെ ടൊറന്റോയിൽ നടന്ന പാൻ അമേരിക്കൻ ഗെയിംസിൽ 100 മീറ്റർ ബ്രെസ്റ്റ്‌ട്രോക്കിൽ സ്വർണം നേടി.[7]1: 05.64 സമയം കൊണ്ട് പാൻ ആം ഗെയിംസ് റെക്കോർഡ് അവർ തകർത്തു.[8] 2015 ഡിസംബറിൽ നടന്ന ഡ്യുവൽ ഇൻ പൂൾ മീറ്റിൽ, 4 × 100 മീറ്റർ മെഡ്‌ലി റിലേയിൽ (ഷോർട്ട് കോഴ്‌സ്) സഹതാരങ്ങളായ കോർട്ട്നി ബാർത്തലോമിവ്, കെൽസി വൊറെൽ, സിമോൺ മാനുവൽ എന്നിവരോടൊപ്പം ലോക റെക്കോർഡ് തകർത്തു. [9]

2016-ലെ സമ്മർ ഒളിമ്പിക്സ്

തിരുത്തുക
ഇതും കാണുക: Swimming at the 2016 Summer Olympics

2016-ൽ യുഎസ് ഒളിമ്പിക് ട്രയൽസിൽ 100 മീറ്റർ ബ്രെസ്റ്റ്‌ട്രോക്കിൽ രണ്ടാം സ്ഥാനത്തെത്തിയ മെയ്‌ലി ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന 2016-ലെ സമ്മർ ഒളിമ്പിക്സിന് യുഎസ് ഒളിമ്പിക് ടീമിന് യോഗ്യത നേടി. ഒളിമ്പിക്സിൽ 100 മീറ്റർ ബ്രെസ്റ്റ്‌ട്രോക്കിൽ ലില്ലി കിംഗിനും യൂലിയ യെഫിമോവയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തെത്തി വെങ്കല മെഡൽ നേടി. ഫൈനലിന് യോഗ്യത നേടാൻ യുഎസിനെ സഹായിക്കുന്നതിനായി 1: 04.93 വേഗത്തിൽ 4 × 100 മീറ്റർ മെഡ്‌ലി റിലേയുടെ ബ്രെസ്റ്റ്സ്ട്രോക്ക് ലെഗും നീന്തി.[10] ഫൈനലിൽ യുഎസ് ടീം വിജയിച്ചപ്പോൾ അവർ ഒരു സ്വർണ്ണ മെഡൽ നേടി.

2017-ലെ ലോക ചാമ്പ്യൻഷിപ്പ്

തിരുത്തുക

2017 ലെ ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ബ്രെസ്റ്റ്‌ട്രോക്കിൽ 1: 05.03 വ്യക്തിഗത മികച്ച സമയം മെലി വെള്ളി നേടി. മൂന്നാം സ്ഥാനക്കാരായ യെഫിമോവയെക്കാൾ ഒരു സെക്കൻഡിന്റെ ഇരുനൂറിലൊന്ന് മുന്നിലാണ് ഇത്.[11]

Event Time Location Date Notes
50 m breaststroke 29.99 Budapest July 30, 2017
100 m breaststroke 1:05.03 Budapest July 25, 2017
200 m breaststroke 2:23.69 Austin January 15, 2016
  1. "National Team Bios – Katie Meili". USA Swimming. Archived from the original on December 22, 2015. Retrieved December 13, 2015.
  2. 2.0 2.1 2.2 2.3 "Katie Meili Swimming". Team USA. Retrieved August 8, 2016.
  3. 3.0 3.1 "Katie Meili Gets Second National Title With 100 Free Win At USA Swimming Nationals". Swimming World. Retrieved December 13, 2015.
  4. Murtishaw, Charlotte (May 20, 2013). "Senior profile: Katie Meili, CC". Columbia Daily Spectator. Retrieved December 13, 2015.
  5. "Olympic Medalist Katie Meili '13CC Retires From Swimming". Columbia Athletics (in അമേരിക്കൻ ഇംഗ്ലീഷ്). Columbia University. 2019-07-09. Retrieved 2019-10-14.
  6. "Video Interview: Katie Meili Wins First National Title". Swimming World. Retrieved December 13, 2015.
  7. Bowmile, Mitch (July 20, 2015). "Katie Meili – That was one out of my dreams". Swimswam. Retrieved December 13, 2015.
  8. Clark, Christian (August 5, 2015). "Colleyville swimmer sets sights on Olympics". Fort Worth Star-Telegram. Retrieved December 13, 2015.
  9. Lohn, John (December 12, 2015). "Duel in the Pool: Team USA goes on record assault to secure 74-48 advantage". Swimvortex. Archived from the original on December 22, 2015. Retrieved December 13, 2015.
  10. "Katie Meili's Split Leads Americans to Dominant Top Seed in 4x100 Medley Relay". Swimming World Magazine (in അമേരിക്കൻ ഇംഗ്ലീഷ്). 2016-08-12. Retrieved 2016-08-21.
  11. "2017 FINA World Championships: Day 3 Finals Live Recap". SwimSwam (in അമേരിക്കൻ ഇംഗ്ലീഷ്). 2017-07-25. Retrieved 2017-07-26.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാറ്റി_മെയിലി&oldid=3452705" എന്ന താളിൽനിന്ന് ശേഖരിച്ചത്