കാരക്കോറം വന്യമൃഗസംരക്ഷണ കേന്ദ്രം
കാരക്കോറം വന്യമൃഗസംരക്ഷണ കേന്ദ്രം പാകിസ്താൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ സമുദ്രനിരപ്പിൽനിന്ന് വളരെ ഉയർന്ന് നുബ്ര, ഷൈയോക്ക് എന്നീ രണ്ടു നദികൾ ഉൾക്കൊള്ളുന്ന കാരക്കോറം മേഖലയാൽ ചുറ്റപ്പെട്ട് കിഴക്കൻ ഭാഗത്തോട് ചേർന്ന് ജമ്മു-ജമ്മു-കശ്മീരിലെ ലഡാക്ക് സംസ്ഥാനത്തിലെ ലെഹ് ജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത്. കുടിയേറി പാർക്കുന്ന വംശനാശഭീഷണി നേരിടുന്ന ചീരു എന്ന ടിബറ്റൻ കൃഷ്ണമൃഗം ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ സംരക്ഷിക്കപ്പെട്ടു വരുന്നു. ഇവിടെയുള്ള സസ്യജാലങ്ങളെക്കുറിച്ചും അവയുടെ ഔഷധഗുണത്തെക്കുറിച്ചും, ഭൂമിയുടെ കിടപ്പും, ഇവിടെ പാർക്കുന്ന ജന്തുജാലങ്ങളെക്കുറിച്ചും പ്രൊഫ. ചന്ദ്ര പ്രകാശ് കല ദീർഘകാലമായി നിരീക്ഷണം നടത്തി വരുന്നു.[1]
കാരക്കോറം വന്യമൃഗസംരക്ഷണ കേന്ദ്രം | |
---|---|
Location | Leh District, Jammu and Kashmir, India |
Governing body | Government of India, Government of Jammu and Kashmir |
സസ്യജന്തുജാലങ്ങൾ
തിരുത്തുകഈ വന്യമൃഗസംരക്ഷണ കേന്ദ്രം ഇടവിട്ട് അങ്ങുമിങ്ങുമായി കിടക്കുന്ന വളരെ അപൂർവ്വമായ സസ്യജന്തുജാലങ്ങളുടെ പ്രജനനത്തിന് സഹായിക്കുന്നു. 14 ഇനം സംസ്തനികൾ ഇവിടെ കാണപ്പെടുന്നു. ഇതിൽ 10 ഇനം അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമാണ്. ഇബെക്സ് (Capra ibex), ഊര്യൽ(Ovis orientalis vignei), നയാൽ(Ovis Ammon) എന്നീ വൈൽഡ് ഷീപും ഗോട്ട് സ്പീഷീസുകളും ഇവിടെ കാണപ്പെടുന്നു. മുതുകത്ത് രണ്ടുമുഴയുള്ള സ്പീഷീസിൽപ്പെട്ട ഒട്ടകവും ഇവിടെ പാർക്കുന്നുണ്ട്. ടിബറ്റൻ ഗസല്ലെ (Procapra picticaudata), ഹിമാലയൻ ഇബെക്സ് (Capra ibex sibirica), ഭരൽ (Pseudois nayaur), യാക്ക് (Bos mutus), ഹിമപ്പുലി (Panthera uncia), ലിൻക്സ് (Eurasian lynx), ചീരു (Pantholops hodgsonii), ചെന്നായ് (Canis lupus), ചുവന്ന കുറുക്കൻ (Vulpes vulpes), റോയിൽസ് പിക (Ochotona roylei), ഹിമാലയൻ മാർമറ്റ് (Marmota himalayana),യൂറേഷ്യൻ ഓട്ടർ (Lutra lutra), വൂല്ലി ഹേയ്ർ (Lepus oiostolus) ഈ വർഗ്ഗങ്ങളും ഇവിടെ കണ്ടുവരുന്നു[2].
ഗ്യാഡ്വാൾ(Mareca strepera), കുടുമത്താറാവ് (Aythya fuligula), കോമൺ മെർഗാൻസെർ (Mergus merganser), പാമ്പ് പരുന്തു്(Circaetus gallicus), വെള്ളക്കറുപ്പൻ പരുന്ത് (Hieraaetus pennatus), സ്വർണ്ണപ്പരുന്ത് (Aquila chrysaetos), ബീയേർഡഡ് വൾച്ചർ (Gypaetus barbatus), ഹിമാലയൻ കഴുകൻ (Gyps himalayensis),ഹിമാലയൻ സ്നോകോക്ക്(Tetraogallus himalayensis), ചാരമണൽക്കോഴി (Pluvialis squatarola), ലാപ്വിങ് (Vanellus armatus), ലിറ്റിൽ ഗൾ (Hydrocoloeus minutus), ഹിൽ പീജിയൻ (Columba rupestris), റോക്ക് പീജിയൻ (Columba livia), വാനമ്പാടിക്കിളി (Alauda gulgula) എന്നീ പക്ഷിജാലങ്ങൾ ഇവിടെ കാണപ്പെടുന്നു.
ചിത്രശാല
തിരുത്തുക-
ഇബെക്സ്
-
ഊര്യൽ
-
നയാൽ
-
ഭരൽ
-
യാക്ക്
-
ലിൻക്സ്
-
ഹിമപ്പുലി
-
റോയിൽസ് പിക
-
ഹിമാലയൻ മാർമറ്റ്
-
യൂറേഷ്യൻ ഓട്ടർ
-
വൂല്ലി ഹേയ്ർ
-
ഗ്യാഡ്വാൾ
-
കുടുമത്താറാവ്
-
കോമൺ മെർഗാൻസെർ
-
പാമ്പ് പരുന്തു്
-
വെള്ളക്കറുപ്പൻ പരുന്ത്
-
ബീയേർഡഡ് വൾച്ചർ
-
സ്വർണ്ണപ്പരുന്ത്
-
ലാപ്വിങ്
-
റോക്ക് പീജിയൻ
-
വാനമ്പാടിക്കിളി
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-03. Retrieved 2018-02-06.
- ↑ http://www.indianetzone.com/42/karakoram_wildlife_sanctuary.htm