കാണി മരഞണ്ട്

(Kani maranjandu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ ഇനത്തിൽപെട്ട മരഞണ്ടാണ് 'കാണി മരഞണ്ട്' [1], [2]. തിരുവനന്തപുരം കോട്ടൂർ വനമേഖലയിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ ശാസ്ത്രനാമം കാണി മരഞണ്ട് എന്നുതന്നെയാണ് [3]. ശാസ്ത്രനാമം പൂർണമായും മലയാളത്തിലുള്ള ഏകജീവി എന്ന പ്രത്യേകതയുമുണ്ട് ഇവയ്ക്ക്.

കാണി മരഞണ്ട്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Subphylum: Crustacea
Class: Malacostraca
Order: Decapoda
Infraorder: Brachyura
Family: Gecarcinucidae
Genus: Kani
Kumar, Raj & Ng, 2017
Species:
K. maranjandu
Binomial name
Kani maranjandu
Kumar, Raj & Ng, 2017

പേരിനു പിന്നിൽ

തിരുത്തുക

പൂർണമായും മരത്തിൽ കഴിയുന്ന ഞണ്ടുകളെ പറ്റി വിവരം നൽകിയത് കോട്ടൂർ വനമേഖലയിലെ ആദിവാസിസമൂഹത്തിലെ രാജൻ കാണിയും മാത്തൻ കാണിയുമാണ്. പുതിയ മരഞണ്ടിന്റെ ജനുസ്സിന് കാണിവിഭാഗം ആദിവീസികളോടുള്ള ആദര സൂചകമായി കാണി എന്നും സ്പീഷീസിന് മലയാളം പേരായ മരഞണ്ട് എന്നും ഗവേഷകർ നാമകരണംചെയ്യുകയായിരുന്നു [4].

ഘടന, സവിശേഷത

തിരുത്തുക

കുറുകെ അണ്ഡാകൃതിയിലുള്ള പുറന്തോടും വളരെനീണ്ട കാലുകളുമാണ് കാണി മരഞണ്ടിനെ മറ്റു മരഞണ്ടുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. നീണ്ട കാലുകളും ആദ്യകാലിലെ അഗ്രഭാഗം വളഞ്ഞ ഉറച്ചമുള്ളുകളും അനായാസമായി മരം കയറാൻ ഇവയ്ക്ക് സഹായകമാകുന്നു. ശരീരത്തിന് നീലകലർന്ന കറുപ്പ് നിറമാണ്. അടിവശത്തും പാർശ്വങ്ങളിലും ഓറഞ്ചുകലർന്ന മഞ്ഞനിറവുമുണ്ട്.

കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ. എ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ മരഞണ്ടിനെ കണ്ടെത്തിയത്. ഡോ. ബിജുകുമാർ, ഗവേഷകൻ സ്മൃതിരാജ്, സിംഗപ്പൂർ സർവകലാശാലയിലെ ലീ കോങ് ചിയാൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയം മേധാവി ഡോ. പീറ്റർയുങ് എന്നിവർ ചേർന്ന് തയ്യാറാക്കിയ ലേഖനം അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ജേർണൽ ഓഫ് ക്രസ്റ്റേഷ്യൻ ബയോളജിയിയുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു [5].

ഒരുവർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ കോട്ടൂരിലെ ചെറുമാങ്കലിൽ ആദ്യഞണ്ടിനെ കണ്ടെത്തി. പിന്നീട് നിരവധി മരഞണ്ടുകളുടെ സാന്നിധ്യം വലിയ മരങ്ങളിലെ വെള്ളം നിറഞ്ഞ പൊത്തുകളിൽ കണ്ടെത്താനായി. ശ്രീലങ്ക, ബോർണിയോ, മഡഗാസ്കർ എന്നീ രാജ്യങ്ങളിലാണ് നിലവിൽ പൂർണമായും മരത്തിൽ ജീവിക്കുന്ന ഞണ്ടുകളുള്ളത്. കേരളത്തിൽനിന്ന് കണ്ടെത്തിയ മരഞണ്ട് ഇവയിൽനിന്ന് വ്യത്യസ്തമായതിനാലാണ് പുതിയ ജനുസ്സിൽ ഇവയെ പെടുത്തിയത്.

വൻ മരങ്ങളിലെ വെള്ളംനിറഞ്ഞ പൊത്തുകളിൽ കഴിയുന്ന ഇവ പ്രജനനം നടത്തുന്നതും അവിടെയാണ്. താന്നി, മരുത്, വയണ, ഏഴിലംപാല എന്നീ മരങ്ങളിലെ പൊത്തുകളിലാണ് സാധാരണയായി കാണുന്നത്.[6]

  1. [1]|New species of tree living crab found in Western Ghats_phys.org
  2. [2]|പശ്ചിമഘട്ടത്തിൽ പുതിയ ഇനം മരഞണ്ടിനെ കണ്ടെത്തി_deshabhimani.com
  3. [3] Archived 2017-04-11 at the Wayback Machine.|പുതുതായി കണ്ടെത്തിയ മരഞണ്ട് കാണി സമൂഹത്തിന്റെ പേരിൽ -Mathrubhumi
  4. [4]|പുതിയൊരിനം മരഞണ്ടിനെ തെക്കൻ പശ്ചിമഘട്ടത്തിൽ കണ്ടെത്തി_mbiseed.com
  5. [5]|malayalivartha
  6. [6]|ദേശാഭിമാനി
"https://ml.wikipedia.org/w/index.php?title=കാണി_മരഞണ്ട്&oldid=4132976" എന്ന താളിൽനിന്ന് ശേഖരിച്ചത്